Malayalam Breaking News
ടോവിനോ സംവിധായകനാകുന്നു !! നടനായെത്തുന്നത് ശ്രീനിവാസൻ….
ടോവിനോ സംവിധായകനാകുന്നു !! നടനായെത്തുന്നത് ശ്രീനിവാസൻ….
ടോവിനോ സംവിധായകനാകുന്നു !! നടനായെത്തുന്നത് ശ്രീനിവാസൻ….
മലയാള സിനിമയിലെ നായകന്മാരെല്ലാം സംവിധായകരാകുകയാണോ ?! സലിം കുമാർ. ഹരിശ്രീ അശോകൻ, പൃഥ്വിരാജ്. ഈ പട്ടികയിലേക്ക് പുതിയ ഒരാൾ കൂടി എത്തുകയാണ്. മറ്റാരുമല്ല നമ്മുടെ സ്വന്തം ടോവിനോ തോമസ്. പക്ഷെ യഥാർത്ഥത്തിൽ അല്ല കേട്ടോ. സിനിമയിലാണെന്ന് മാത്രം. സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ടോവിനോ സംവിധായകനായെത്തുന്നത്.
‘ആന്‍ഡ് ദ ഓസ്കാര്‍ ഗോസ് ടു’ എന്ന് പേരിട്ട ചിത്രം ഷൂട്ടിംഗ് പൂര്‍ത്തിയായി പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. കാനഡയിലായിരുന്നു ചിത്രത്തിന്റെ ആദ്യ ഘട്ട ചിത്രീകരണം. ചെന്നൈയിലും തിരുവനന്തപുരത്തും മുംബൈയിലും ഷൂട്ടിംഗുണ്ടായിരുന്നു. ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം ഒരു അന്താരാഷ്ട്ര ചലച്ചിത്രോല്സവത്തിലായിരിക്കുമെന്നാണ് ടോവിനോ പറയുന്നത്. ഒരു ഇന്റര്‍നാഷണല്‍ സ്വഭാവമുള്ള ചിത്രമാണിതെന്നും കൊമേഴ്സ്യല്‍ ഘടകങ്ങള്‍ ഉള്‍പ്പെടുത്തി തന്നെയാണ് തയാറാക്കിയിരിക്കുന്നതെന്നും അടുത്തിടെ ഒരു അഭിമുഖത്തില്‍ താരം വ്യക്തമാക്കി.
ശ്രീനിവാസനും ഒരു പ്രധാന വേഷത്തില്‍ ചിത്രത്തിലുണ്ട്. ഒരു നടനായി തന്നെയാണ് ചിത്രത്തില്‍ ശ്രീനിവാസന് എത്തുന്നത്. റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്റെ ശബ്ദ വിന്യാസം നിര്‍വഹിക്കുന്നത്. മധു അമ്ബാട്ട് ക്യാമറ ചലിപ്പിച്ചിരിക്കുന്നു. ബിജിബാലാണ് സംഗീത സംവിധാനം.
Tovino act as a director
