Movies
പടം ഇറങ്ങട്ടെ പോസ്റ്റര്‍ ഒട്ടിക്കാന്‍ അവസരം തരാമെന്ന് സംവിധായകൻ;ഇതിന് ടിനിടോം നൽകിയ മറുപടി..
പടം ഇറങ്ങട്ടെ പോസ്റ്റര്‍ ഒട്ടിക്കാന്‍ അവസരം തരാമെന്ന് സംവിധായകൻ;ഇതിന് ടിനിടോം നൽകിയ മറുപടി..
By
മിമിക്രി താരമായെത്തി പിന്നീട് സിനിമയിൽ സജീവമായ വ്യക്തിയാണ് ടിനിടോം.നായകനായും ഹാസ്യനടനായുമൊക്കെ താരം കഴിവുതെളിയിച്ചിട്ടുണ്ട്. മാത്രമല്ല ടെലിവിഷൻ ചാനൽ ഷോകളിൽ വിധികർത്താവായും പ്രവർത്തിക്കുന്നു. മമ്മൂട്ടി നായകനായ പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയ്ന്റ്, പൃഥ്വിരാജ് നായകനായ ഇന്ത്യൻ റുപ്പി എന്നീ ചിത്രങ്ങളിൽ ടിനി ടോം അവതരിപ്പിച്ചിരുന്ന കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു.എന്നാൽ മറ്റുപലരേയും പോലെ തനിക്കും സിനിമാ രംഗത്തുനിന്നും ആവഗണനകൾ ഉണ്ടായിട്ടുണ്ടന്നും അവയൊക്ക അഭിമുഘീകരിച്ചാണ് ഇവിടെവരെ എത്തിയതെന്നും തുറന്നു പറയുകയാണ് താരം .ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം തുറന്നു പറച്ചിൽ നടത്തിയത്.
‘അവസരങ്ങള്‍ തേടി നടന്നപ്പോള്‍ എന്നെ മാനസികമായി വിഷമിപ്പിച്ച ആള്‍ക്കാരുണ്ട്. പ്രാഞ്ചിയേട്ടനൊക്കെ ചെയ്യന്നതിനു മുമ്പ് ഒരു പ്രൊഡ്യൂസര്‍ ഒരു സംവിധായകന്റെ അടുത്ത് ചെന്നപ്പോള്‍ പടം ഇറങ്ങട്ടെ പോസ്റ്റര്‍ ഒട്ടിക്കാന്‍ അവസരം തരാമെന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിന്റെ മറ്റൊരു ചിത്രത്തിലേക്ക് പിന്നീട് അദ്ദേഹമെന്നെ വിളിപ്പോള്‍ ഞാനും അങ്ങനെ തന്നെയാണ് പറഞ്ഞത്. പടം ഇറങ്ങട്ടെ ഞാന്‍ പോസ്റ്റര്‍ ഒട്ടിക്കാന്‍ വരാമെന്ന്.’
മമ്മൂക്കയുടെ ഡ്യൂപ്പാണ് എന്നത് എനിക്ക് അഭിമാനമാണ്, ഞാന്‍ സ്റ്റണ്ട് ഡ്യൂപ്പല്ല: ടിനി ടോം
‘കാലചക്രം കറങ്ങി കൊണ്ടിരിക്കുകയാണ്. അത് നമുക്ക് ദൈവം തരും. നമ്മള്‍ പകരം വീട്ടാനോ അടിക്കാനോ നടന്നിട്ട് കാര്യമില്ല. അക്കാര്യത്തില്‍ ദൈവത്തിനാണ് നാം ക്വട്ടേഷന്‍ കൊടുക്കേണ്ടത്. പുള്ളി തീരുമാനിക്കട്ടെ. പ്രാഞ്ചിയേട്ടനില്‍ അഭിനയിച്ചതു മുതലാണ് നടനെന്ന നിലയില്‍ സിനിമയില്‍ ഒരിടം ലഭിച്ചത്. അതിനു മുമ്പ് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ട് ഉണ്ടെങ്കിലും സിനിമയില്‍ ശക്തമായ സാന്നിദ്ധ്യമാകുന്നത് അതിന് ശേഷമാണ് ’ ടിനിടോം പറയുന്നു.
tini tom talks about his bad experience in film field
