Connect with us

‘ഈ അച്ഛനെ ഓര്‍മ്മയുണ്ടോ’, സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങുകളിലെ ഏറ്റവും മഹനീയ സാന്നിധ്യം; കുറിപ്പുമായി ടിനി ടോം

Social Media

‘ഈ അച്ഛനെ ഓര്‍മ്മയുണ്ടോ’, സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങുകളിലെ ഏറ്റവും മഹനീയ സാന്നിധ്യം; കുറിപ്പുമായി ടിനി ടോം

‘ഈ അച്ഛനെ ഓര്‍മ്മയുണ്ടോ’, സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങുകളിലെ ഏറ്റവും മഹനീയ സാന്നിധ്യം; കുറിപ്പുമായി ടിനി ടോം

ചികിത്സയ്ക്ക് എത്തിയ പ്രതി ആക്രമിച്ച് കൊലപ്പെടുത്തിയ ഡോക്ടര്‍ വന്ദന ദാസിനെ മറക്കാന്‍ മലയാളികള്‍ക്കാവില്ല. ഇപ്പോഴിതാ വന്ദനയുടെ അച്ഛന്‍ കെ.ജി മോഹന്‍ദാസിനെ സന്ദര്‍ശിച്ചിരിക്കുകയാണ് നടന്‍ ടിനി ടോം. സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹത്തിന് തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് വന്ദനയുടെ അച്ഛനെ പരിചയപ്പെട്ടത് എന്നാണ് ടിനി ടോം പറയുന്നത്.

ഈ അച്ഛനെ ഓര്‍മ്മയുണ്ടോ എന്നു ചോദിച്ചു കൊണ്ടുള്ള കുറിപ്പാണ് ടിനി പങ്കുവച്ചിരിക്കുന്നത്.

‘ഈ അച്ഛനെ ഓര്‍മ്മയുണ്ടോ? ഉണ്ടാവില്ല കാരണം നമ്മള്‍ മറക്കാന്‍ മിടുക്കരാണല്ലോ. കൃത്യം 8 മാസം മുമ്പ് നമുക്ക് ഒരു മകളെ നഷ്ടപ്പെട്ടു ഡോക്ടര്‍ വന്ദന ദാസ്. ആ കുഞ്ഞിന്റെ അച്ഛനാണ് ഇത്. ഇദ്ദേഹത്തെ ഞാന്‍ പരിചയപ്പെട്ടത് സുരേഷ് ഗോപി ചേട്ടന്റെ മകളുടെ തിരുവനന്തപുരത്തെ വിവാഹ റിസപ്ഷനില്‍ വച്ചാണ്.’

‘ഭാഗ്യയുടെ കല്യാണ ചടങ്ങുകളില്‍ വച്ച് ഏറ്റവും മഹനീയ സാന്നിധ്യമായി എനിക്ക് തോന്നിയത് ഈ അച്ഛന്റെ സാന്നിധ്യം തന്നെയാണ്. ഒരു ചാനലുകളും ഇദ്ദേഹത്തിനെ തിരിച്ചറിഞ്ഞില്ല. ഒരച്ഛന്‍ മകളുടെ കല്യാണം നടത്തുന്നത് കണ്‍നിറയെ കാണുകയായിരുന്നു ഈ അച്ഛന്‍.’

‘ഞാന്‍ വിലാസം മേടിച്ചു, ഇപ്പോ വീട്ടില്‍ കാണാനെത്തി. നിങ്ങളും ഈ മുട്ടുചിറകോട്ടയം വഴി പോകുമ്പോള്‍ ഒന്ന് ഈ വീട്ടില്‍ വരുക. ഒന്നിനും അല്ല എന്തു നമ്മള്‍ കൊടുത്താലും പകരം ആവില്ലല്ലോ. ഒരു സാന്ത്വനം അത് വലിയ ഒരു ആശ്വാസം ആയിരിക്കും ഈ അച്ഛന്’ എന്നാണ് ടിനി ടോം കുറിച്ചിരിക്കുന്നത്.

2023 മേയ് 10ന് പുലര്‍ച്ചെ നാലരയോടെയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വച്ച് ലഹരിക്കടിമയായ രോഗിയുടെ ആക്രമണത്തില്‍ വന്ദന ദാസ് കൊല്ലപ്പെട്ടത്. കോട്ടയം മുട്ടുചിറ നമ്പിച്ചിറക്കാലായില്‍ കെ.ജി.മോഹന്‍ദാസിന്റെയും വസന്തകുമാരിയുടെയും ഏക മകളാണ് വന്ദന.

More in Social Media

Trending

Malayalam