Malayalam Breaking News
ആരാധകർ കാത്തിരിക്കുക… ക്യാപ്റ്റൻ ജഗദീഷ് വീണ്ടും വരും – തുപ്പാക്കി 2 ! ഇത്തവണ പുതിയ മിഷൻ !
ആരാധകർ കാത്തിരിക്കുക… ക്യാപ്റ്റൻ ജഗദീഷ് വീണ്ടും വരും – തുപ്പാക്കി 2 ! ഇത്തവണ പുതിയ മിഷൻ !
ആരാധകർ കാത്തിരിക്കുക… ക്യാപ്റ്റൻ ജഗദീഷ് വീണ്ടും വരും – തുപ്പാക്കി 2 ! ഇത്തവണ പുതിയ മിഷൻ !
വൻ വിജയം കൈവരിച്ച ചിത്രമാണ് തുപ്പാക്കി. തുപ്പാക്കിയിലെ വിജയ് അഭിനയിച്ച കഥാപാത്രം ജഗദീഷിനെ ഇരുകൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. വിജയ് ആരാധകർക്ക് വളരെ സന്തോഷമുള്ളൊരു വാർത്തയുമായിട്ടാണ് ഇപ്പോൾ തുപ്പാക്കിയുടെ സംവിധായകൻ എ ആര് മുരുകദോസ് എത്തിയിരിക്കുന്നത്. ക്യാപ്റ്റന്‍ ജഗദീഷിനെയുമായി താന്‍ വീണ്ടുമെത്തുമെന്നാണ് സംവിധായകന് എ ആര് മുരുകദോസിന്റെ ഉറപ്പ്. നൂറു കോടി ക്ളബ്ബില്‍ പ്രവേശിച്ച നാലാമത്തെ തമിഴ്സിനിമ തുപ്പാക്കിക്ക് രണ്ടാംഭാഗം തീര്‍ച്ചയായും ഉണ്ടാകുമെന്ന് ഒരു ചടങ്ങിനിടെയാണ് മുരുകദോസ് വ്യക്തമാക്കിയത്. പുതിയ ചിത്രത്തിൽ ജഗദീഷ് പുതിയ മിഷനുമായി എത്തുമെന്നാണ് ഏവരും ഇപ്പോൾ പ്രധീക്ഷിക്കുന്നത്.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക!
വിജയ് യും കാജല്‍ അഗര്വാളൂം പ്രധാനവേഷത്തില്‍ എത്തിയ ചിത്രം 2012 ലെ വന്‍ ഹിറ്റുകളില്‍ ഒന്നും ആ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രവും ആയിരുന്നു. മുബൈയിലെ ഒരു സൈനിക ഉദ്യോഗസ്ഥന് അവധിക്കായി വരുന്നതും ഒരു ഭീകരസംഘടനയിലെ സ്ളീപ്പര്സെല്ലിനെ ഇല്ലാതാക്കുന്നതിന്റെയും കഥ പറഞ്ഞ സിനിമ 180 കോടി രൂപയാണ് ഉണ്ടാക്കിയത്. നിലവില്‍ ആറ്റ്ലിക്കൊപ്പം ഒരു സിനിമ ചെയ്തുകൊണ്ടിരിക്കുന്ന വിജയ് അതു കഴിഞ്ഞാലുടന്‍ ക്യാപ്റ്റന്‍ ജഗദീഷായി മടങ്ങി വരുമെന്നാണ് എആര്‍ മുരുകദോസ് ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ വ്യക്തമാക്കിയത്.
വിജയ് യും മുരുകദോസും ഒന്നിച്ച ആദ്യ ചിത്രമായിരുന്നു തുപ്പാക്കി. അതിന് ശേഷം വന്ന ജലചൂഷണത്തിന്റെ കഥ പറഞ്ഞ കത്തിയും വന്‍ വിജയമായിരുന്നു. തുപ്പാക്കി 2 സംഭവിച്ചാല്‍ ഇരുവരും ഒന്നിക്കുന്ന നാലാമത്തെ ചിത്രമായി ഇത് മാറും.
thuppakki 2
