News
ദുബായ് ആകാശത്ത് പാറിപ്പറന്ന് തുനിവിന്റെ പോസ്റ്റര്‍; ആവേശത്തോടെ ആരാധകര്‍
ദുബായ് ആകാശത്ത് പാറിപ്പറന്ന് തുനിവിന്റെ പോസ്റ്റര്‍; ആവേശത്തോടെ ആരാധകര്‍
പൊങ്കല്‍ റിലീസായി എത്തുന്ന പുത്തന്‍ ചിത്രമാണ് തുനിവ്. ഇതിനോടകെ തന്നെ ചിത്രത്തിന്റേതായി എത്തിയ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. എച്ച് വിനോദും അജിത്തും വീണ്ടും ഒന്നിക്കുമ്പോള്‍ വന്‍ ഹിറ്റ് പ്രതീക്ഷിച്ചാണ് പ്രേക്ഷകര്‍ തിയേറ്ററുകളിലേയ്ക്ക് എത്തുക.
പ്രമുഖ നിര്‍മാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷന്‍ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പോസ്റ്റര്‍ ആകാശത്ത് സ്കൈഡൈവര്‍ പാറിക്കുന്നതിന്റ വീഡിയോയാണ് ലൈക്ക പ്രൊഡക്ഷന്‍സ് പങ്കുവെച്ചിരിക്കുന്നത്. ദുബായിയില്‍ വെച്ചായിരുന്നു വേറിട്ട പ്രമോഷന്. ആവേശഭരിതരമാക്കുന്ന ഒരു പുതിയ അപ്ഡേറ്റ് ചിത്രത്തിലേതായി 31ന് പുറത്തുവിടുമെന്നാണ് ആകാശത്ത് പറത്തിയ പോസ്റ്ററിലൂടെ ലൈക്ക പ്രൊഡക്ഷന്‍സ് അറിയിച്ചിരിക്കുന്നത്.
‘തുനിവി’ന്റെ ഓടിടി പാര്ട്ണറെയും ഇതിനകം തന്നെ പ്രഖ്യാപിച്ചിച്ചിട്ടുണ്ട്. നെറ്റ്ഫ്ലിക്സിലാണ് ചിത്രം സ്ട്രീം ചെയ്യുക. തിയറ്ററര്‍ റീലിസീന് ശേഷമാകും ഒടിടിയില്‍ ചിത്രം സ്ട്രീം ചെയ്ത് തുടങ്ങുക. ബോണി കപൂറാണ് ചിത്രം നിര്‍മിക്കുന്നത്. ‘തുനിവി’നു ശേഷം വിഘ്നേശ് ശിവന്റെ സംവിധാനത്തിലാണ് അജിത്ത് നായകനാകുക.
ദേശീയ അവാര്‍ഡ് ജേതാവ് സുധ കൊങ്ങര പ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും അജിത്ത് നായകനായേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. സംവിധായകന് ശ്രീ ഗണേഷ് അജിത്തുമായി പുതിയ സിനിമ സംബന്ധിച്ച് ചര്‍ച്ചകളിലാണെന്ന വാര്‍ത്തയും ആരാധകര്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ട്.
‘കുരുതി ആട്ട’ത്തിന്റെ സംവിധായകനാണ് ശ്രീ ഗണേഷ്. മിസ്കിന്റെ സഹസംവിധായകനായിരുന്നു ശ്രീ ഗണേഷ്. ‘തോട്ടക്കള്‍’ ആണ് ശ്രീ ഗണേഷിന്റെ ആദ്യത്തെ ചിത്രം. 2017ലാണ് ആദ്യ ചിത്രം പുറത്തിറങ്ങിയത്. ശ്രീ ഗണേഷിന്റെ രണ്ടാമത്തെ ചിത്രം അടുത്തിടെ പുറത്തിറങ്ങിയ ‘കുരുതി ആട്ടം’ ആണ്. അഥര്‍വ നായകനായ ചിത്രത്തില്‍ നിരവധി അജിത്ത് റെഫറന്‍സുകളുമുണ്ട്. അതിനാല്‍ അജിത്തും ശ്രീ ഗണേഷും ഒന്നിക്കുന്ന വാര്‍ത്തയ്ക്ക് ആരാധകര്‍ക്കിടയില്‍ വലിയ പ്രചാരം ലഭിച്ചിരിക്കുകയാണ്.
