മോഹൻലാൽ തുടരും; ‘നമ്മള്‍ ഒരുമിച്ച് സൃഷ്ടിച്ച ഒരു നാഴികക്കല്ല്!’ , 100 കോടി ക്ലബില്‍ വിജയകുതിപ്പിൽ തുടരും
Published on
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം നേടി പ്രദർശനം തുടരുന്നതിനിടയിലാണ് തികച്ചും അപ്രതീക്ഷിതമായി വിജയം നേടുന്നത്. ചിത്രം പ്രദർശനത്തിനെത്തിയപ്പോൾ മോഹൻലാൽ പൂനയിൽ ചിത്രീകരണം നടന്നുവരുന്ന സത്യൻ അന്തിക്കാടിൻ്റെ ഹൃദയപൂർവ്വം എന്ന സിനിമയിൽ അഭിനയിച്ചുവരികയായിരുന്നു. ഇപ്പോഴിതാ ചിത്രം കേരളാ ബോക്‌സ് ഓഫീസില്‍ നിന്ന് മാത്രം 100 കോടിയിലധികം രൂപയാണ് നേടിയിരിക്കുന്നത്.
അതേസമയം ഈ സന്തോഷം പങ്കുവെച്ച് സമൂഹ മാധ്യമത്തിൽ മോഹൻലാൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ.. ‘കേരള ബോക്‌സ് ഓഫീസില്‍ മാത്രം 100 കോടി നേടുന്ന ആദ്യ സിനിമ എന്ന റെക്കോര്‍ഡും തുടരും എന്ന സിനിമ നേടിയിട്ടുണ്ട്. ”നമ്മള്‍ ഒരുമിച്ച് സൃഷ്ടിച്ച ഒരു നാഴികക്കല്ല്! കേരളത്തിന് നന്ദി” എന്ന് മോഹന്‍ലാല്‍ കുറിച്ചു.
Continue Reading
You may also like...
Related Topics:
