“തേന്മാവിന് കൊമ്പത്ത്” വീണ്ടും വരുന്നു !!
മോഹൻലാലിൻറെ പിറന്നാൾ ദിവസത്തിൽ ആരാധകർക്ക് കിട്ടാവുന്ന ഏറ്റവും വലിയ സർപ്രൈസാണ് മോഹന്‍ലാല്‍-പ്രിയദര്ശന് കൂട്ടുകെട്ടില്‍ സംഭവിച്ച ഹിറ്റ് ചിത്രം ‘തേന്മാവിൻ കൊമ്പത്ത് ‘ സിനിമയുടെ റീ-റിലീസ് .
മോഹന്‍ലാല്‍-പ്രിയദര്ശന് ടീമിന്റെ ഈ മാസ്റ്റര്‍പീസ് റീ-റിലീസിന് ഒരുങ്ങുകയാണ്. അതും മുന്‍പ് കണ്ടതുപോലെയല്ല, 4കെ റെസല്യൂഷനില്‍ ഡിജിറ്റല്‍ റീമാസ്റ്ററിംഗ് നടത്തിയാണ് ചിത്രം തീയേറ്ററുകളിലെത്തുക.
മോഹന്‍ലാലിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് പ്രഖ്യാപനം.ഗോദ, എസ്ര, ഗപ്പി തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാതാവും ഇ 4 എന്റര്ടെയ്ന്മെന്റ് ഉടമയുമായ മുകേഷ് ആര്.മെഹ്തയാണ് മോഹന്‍ലാല്‍ ആരാധകര്‍ക്കുള്ള ഈ സന്തോഷവാര്‍ത്ത പ്രഖ്യാപിച്ചിരിക്കുന്നത്.
രണ്ട് ദേശിയ അവാർഡും നാല് സംസ്ഥാന അവാർഡും കരസ്ഥമാക്കിയ സിനിമയാണ് തേന്മാവിൻ കൊമ്പത്ത്. മലയാളികളുടെ എക്കാലത്തെയും മികച്ച സിനിമയായി ഇതിനെ കണക്കാക്കാം.
