Connect with us

അമിത വണ്ണമുള്ള ആദ്യ നായികാ കഥാപാത്രം; ഡിസ്‌നിയ്ക്ക് അഭിനന്ദന പ്രവാഹം

News

അമിത വണ്ണമുള്ള ആദ്യ നായികാ കഥാപാത്രം; ഡിസ്‌നിയ്ക്ക് അഭിനന്ദന പ്രവാഹം

അമിത വണ്ണമുള്ള ആദ്യ നായികാ കഥാപാത്രം; ഡിസ്‌നിയ്ക്ക് അഭിനന്ദന പ്രവാഹം

അമിത വണ്ണമുള്ള ആദ്യ നായികാ കഥാപാത്രത്തെ അവതരിപ്പിച്ച ഡിസ്‌നിയ്ക്ക് അഭിനന്ദന പ്രവാഹം. ഡിസ്‌നി പ്ലസിന്റെ റിഫ്‌ളക്ട് എന്ന ഷോര്‍ട്ട് ഫിലിമിനാണ് പ്രേക്ഷക പ്രശംസ നേടുന്നത്. അമിത വണ്ണമുള്ള ബിയാന്‍ക ബാലെറ്റ് താരമാകുന്ന കഥയാണ് റിഫ്‌ളക്ട് മുന്നോട്ട് വയ്ക്കുന്നത്. ഡിസ്‌നിയുടെ ഷോര്‍ട്ട് സര്‍ക്യൂട്ട് എക്‌സ്പിരിമെന്റല്‍ ഫിലിം സീരീസിന്റെ ഭാഗമായുള്ള ചിത്രമാണ് റിഫ്‌ളക്ട്.

ബോഡി ഷെയിമിംഗിന് നിരവധിപ്പേര്‍ ഇരയാവുന്ന കാലഘട്ടത്തില്‍ സ്വന്തം ശരീരത്തേക്കുറിച്ച് അഭിമാനിക്കുള്ള വക നല്‍കുന്നതാണ് ചിത്രമെന്നാണ് വ്യാപകമായി ഉയരുന്ന അഭിപ്രായം. സ്വന്തം ശരീരം കണ്ണാടിയില്‍ കാണുമ്പോള്‍ പ്രയാസം തോന്നുന്ന ആര്‍ക്കും ഈ ചിത്രം പ്രചോദനം നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നാണ് സമൂഹമാധ്യമങ്ങളില്‍ ചിത്രത്തെക്കുറിച്ച് നടക്കുന്ന ചര്‍ച്ചകള്‍ വ്യക്തമാക്കുന്നത്.

ഹിലാരി ബ്രാഡ്ഫീല്‍ഡാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ബാലെറ്റ് പരിശീനത്തിന് ഇടയില്‍ സ്വന്തം ശരീരം കണ്ണാടിയില്‍ കാണുന്ന നായിക ബിയാന്‍കയ്ക്ക് തോന്നുന്ന അപകര്‍ഷതയും പിന്നീട് അവ നൃത്തം ചെയ്യാനുള്ള കഴിവില്‍ മറക്കുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

അമിത വണ്ണത്തിന്റെ പേരില്‍ പലപ്പോഴും സമൂഹമാധ്യത്തില്‍ വരാന്‍ അപകര്‍ഷത തോന്നുന്നവര്‍ ചിത്രം ഉറപ്പായും കാണണമെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നുണ്ട്. അതിസുന്ദരിമാരും സീറോ സൈസ് നായികമാരും നിറഞ്ഞതാണ് ഡിസ്‌നിയുടെ ഒട്ടുമിക്ക ചിത്രങ്ങളും. എന്നാല്‍ ബോഡി പോസിറ്റിവിറ്റി പകരുന്നതില്‍ ഈ കഥാപാത്രങ്ങള്‍ സഹായിക്കില്ലെന്ന് വ്യാപക വിമര്‍ശനം ഉയരുന്നുണ്ട്.

More in News

Trending

Recent

To Top