Tamil
25 വർഷത്തിന് ശേഷം പോലീസ് വേഷത്തിൽ രജനീകാന്ത് ;മാസ്സ് ചിരിയുമായി തലൈവർ 167
25 വർഷത്തിന് ശേഷം പോലീസ് വേഷത്തിൽ രജനീകാന്ത് ;മാസ്സ് ചിരിയുമായി തലൈവർ 167
25 വർഷത്തിന് ശേഷം രജനീകാന്ത് പോലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് തലൈവർ 167. ചിത്രം സംവിധാനം ചെയ്യുന്നത് എആര്‍ മുരുഗദോസാണ്. തലൈവര്‍167 എന്ന് താല്‍ക്കാലികമായി പേരിട്ടിരുന്ന ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്കും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. മാസ്സ് ചിരിയുമായി പ്രത്യക്ഷപ്പെടുന്ന രജനീകാന്തിനെ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്.
‘ദര്‍ബാര്‍’ എന്നാണ് ചിത്രത്തിന്റെ പേര്. ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രത്തില്‍ രജനിയെത്തുന്നത് പൊലീസ് വേഷത്തിലാണ്. മുംബൈ പശ്ചാത്തലത്തില്‍ നടക്കുന്ന ഒരു പൊലീസ് ഉദ്യേഗസ്ഥന്റെ കഥയാണ് ചിത്രം പറയുന്നതെന്നാണ് ഫസ്റ്റ് ലുക്ക് നല്കുന്ന സൂചന. രജനിയുടെ മാസ് ചിരി ആരാധകര്‍ക്ക് വേണ്ടതെല്ലാം ചിത്രത്തിലുണ്ടാവുമെന്നും ഉറപ്പു നല്കുന്നു.
25 വര്‍ഷങ്ങള്‍ക്കു ശേഷമാണ് രജനി പൊലീസ് വേഷത്തില്‍ വീണ്ടുമെത്തുന്നത്. 1992ല്‍ പുറത്തിറങ്ങിയ പാണ്ഡ്യനാണ് രജനി ഇതിനു മുന്‍പ് ചെയ്ത് പൊലീസ് വേഷം. ദര്ബാറിന്റൈ ഫോട്ടോഷൂട്ട് ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം ലീക്കായിരുന്നു. രജനിയുടെ പൊലീസ് വേഷത്തിലുള്ള ചിത്രമായിരുന്നു ചെന്നൈയിലെ സ്റ്റുഡിയോയില്‍ നിന്ന ലീക്കായത്.
നയന്‍താരയാണ് ചിത്രത്തില്‍ നായിക. ചന്ദ്രമുഖിക്കും കുശേലനും ശേഷം നയന്‍താരയും രജനിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ദര്‍ബാര്‍. ഏപ്രില്‍ 10നാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കുന്നത്. ചിത്രത്തില്‍ വില്ലനായി ബോളിവുഡ് താരമെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രത്തിന് സന്തോഷ് ശിവനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന്റെ റിലീസ് അടുത്ത വര്‍ഷം പൊങ്കലിനുണ്ടാവുന്നാണ് അഭ്യൂഹങ്ങള്‍.
thalaivar167 first look poster
