സഹായഹസ്തവുമായി നാഗാർജ്ജുനയും; നൽകിയത് അഞ്ചും പത്തും ലക്ഷം അല്ല !! എല്ലാവരും കേരളത്തിനായി മുന്നോട്ട് വരണമെന്നും ആഹ്വാനം…
പ്രളയദുരിതത്തിൽ അകപ്പെട്ട കേരളത്തിന് സഹായവുമായി തെലുഗ് സൂപ്പർസ്റാർ നാഗാർജ്ജുനയും. മഹേഷ് ബാബുവും, അല്ലു അർജ്ജുനും, റാം ചരണും തുടങ്ങിയ താരങ്ങളെല്ലാം സഹായവുമായെത്തിയതിന് പിന്നാലെയാണ് നാഗാർജ്ജുനയും തന്റെ പങ്ക് നൽകിയത്. 28 ലക്ഷം രൂപയാണ് അദ്ദേഹം സംഭാവനയായി നൽകിയത്.
സംഭാവന നൽകിയതിന് പുറമേ, എല്ലാവരും കേരളത്തിനായി കൈകോർക്കണമെന്ന് ട്വിറ്ററിലൂടെ ആഹ്വാനം ചെയ്യാനും അദ്ദേഹം മറന്നില്ല. കേരളത്തിനായി എല്ലാവരും സഹായം ചെയ്യണമെന്നും, അവർക്ക് അത് ഈ സമയത്ത് ആവശ്യമുണ്ടെന്നും നാഗാർജ്ജുന ട്വിറ്ററിൽ കുറിച്ചു.
പ്രളയത്തിൽ നട്ടം തിരിയുന്ന കേരളത്തിനായി എല്ലാവരും സഹായ ഹസ്തം നീട്ടുകയാണിപ്പോൾ. മറ്റു ഇന്ടസ്ട്രിയിലെ താരങ്ങളും, മറ്റു സംസ്ഥാനങ്ങളും രാജ്യങ്ങളുമൊക്കെ ഇതിൽ പെടും.
Telugu star Nagarjjuna donates to Kerala flood relief fund
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...