ഭൂകമ്പത്തിന് സമാനമായ ചലനമുണ്ടാക്കി ടെയ്ലര് സ്വിഫ്റ്റിന്റെ സംഗീത പരിപാടി; പ്രകമ്പനമുണ്ടായത് വേദിയുടെ ആറുകിലോമീറ്റര്‍ അകലെവരെ; ബ്രിട്ടീഷ് ജിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് ഇങ്ങനെ

നിരവധി ആരാധകരുള്ള അമേരിക്കന്‍ പോപ് ഗായികയാണ് ടെയ്ലര് സ്വിഫ്റ്റ്. താരത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ടെയ്ലര് സ്വിഫ്റ്റിന്റെ ബ്രിട്ടനിലെ സംഗീതപരിപാടി അക്ഷരാര്‍ഥത്തില്‍ ഭൂചലനമുണ്ടാക്കിയെന്ന് ബ്രിട്ടീഷ് ജിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട്.
പരിപാടി നടന്ന എഡിന്‍ബറയിലെ മുറേഫീല്‍ഡ് സ്റ്റേഡിയത്തിന് അടുത്തുള്ള ആറ് കിലോമീറ്റര്‍ വരെ പ്രകമ്പനം അനുഭവപ്പെട്ടു എന്നാണ് സര്‍വേ പറയുന്നത്.
സ്കോട്ട്ലന്‍ഡിന്റെ തലസ്ഥാനമായ എഡിന്ബറയില് രണ്ടുലക്ഷത്തിലേറെ ആരാധകരാണ് പരിപാടി ആസ്വദിക്കാനായി എത്തിയത്. ജൂണ്‍ ഏഴുമുതല്‍ ഒമ്പതുവരെയായിരുന്നു പരിപാടി. ആരാധകരുടെ ഇഷ്ടഗാനങ്ങളായ ‘റെഡി ഫോര്‍ ഇറ്റ്’, ‘ക്രുവല്‍ സമ്മര്‍’, ‘ഷാംപെയ്ന്‍ പ്രോബ്ലംസ്’ എന്നിവ പാടിയപ്പോഴായിരുന്നു ഓരോ രാത്രിയും ഭൂകമ്പത്തിന് സമാനമായ ചലനമുണ്ടായത്.
ഇന്ന് സംഘടന രംഗങ്ങൾക്കും സിനിമകൾക്കും കാണികളേറുന്ന കാഴ്ചയാണ്. പ്രേക്ഷകനെ കോരിത്തരിപ്പിക്കുന്ന ഇത്തരം രംഗങ്ങളില്ലാത്ത സിനിമകൾ വിരസമായിരിക്കും. സിനിമയുടെ ജനപ്രീതിയും ബോക്സ് ഓഫിസ്...
ഹോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ ജെയിംസ് ടൊബാക്കിന് ലൈം ഗികാതിക്രമക്കേസിൽ പിഴശിക്ഷ. യുഎസ് കോടതിയുടേതാണ് നടപടി. പരാതിക്കാരായ 40 സ്ത്രീകൾക്ക് 1.68 ബില്യൺ...