നടന് നന്ദമുരി താരക രത്നയുടെ വിയോഗം അദ്ദേഹത്തിന്റെ ആരാധകരെയും കുടുംബത്തെയും തകര്‍ത്തു. വാര്‍ത്താ റിപ്പോര്‍ട്ട് പ്രകാരം താരകയുടെ നഷ്ടത്തിന്റെ ആഘാതത്തിലാണ് അദ്ദേഹത്തിന്റെ ഭാര്യ അലേഖ്യ റഡ്ഡി. ഭര്‍ത്താവിന്റെ മരണത്തില്‍ അസ്വസ്ഥയായ അലേഖ്യ കഴിഞ്ഞ രണ്ട് ദിവസമായി ഭക്ഷണം കഴിക്കാത്തതിനെ തുടര്‍ന്ന് അസുഖബാധിതയായെന്നാണ് ദി ഹാന്‍സ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പറയുന്നത്.
ഫാഷന്‍ ഡിസൈനറാണ് അലേഖ റെഡ്ഡി. രാജ്യസഭാംഗം വി വിജയസായി റെഡ്ഡിയുടെ അടുത്ത ബന്ധുവാണ്. 2012ലാണ് ഇരുവരും വിവാഹിതരായത്. ഇവരുടെ വിവാഹം നടന്റെ വീട്ടുകാര്‍ ആദ്യം അംഗീകരിച്ചിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പിന്നീട് അവര്‍ അത് അംഗീകരിച്ചു.
നന്ദമുരി താരക രത്ന തന്റെ 39ആം വയസ്സില്‍ ഫെബ്രുവരി 18 ശനിയാഴ്ച അന്തരിച്ചു. താരകയുടെ മൃതദേഹം മുംബൈയിലെ അദ്ദേഹത്തിന്റെ വസതിയായ മൊകിലയിലേക്ക് കൊണ്ടുപോയി.
സന്ദര്‍ശകര്‍ക്കായി തിങ്കളാഴ്ച രാവിലെ ഫിലിംനഗറിലെ ഫിലിം ചേംബറിന്റെ ഓഫീസില്‍ പൊതുദര്‍ശനം ഒരുക്കും. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് ഹൈദരാബാദിലെ മഹാപ്രസ്ഥാനത്ത് നടക്കും. താരത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ താരങ്ങള്‍ വീട്ടിലെത്തും. ഫെബ്രുവരി 20 തിങ്കളാഴ്ച ഹൈദരാബാദില്‍ നടന്റെ അന്ത്യകര്‍മ്മങ്ങള്‍ നടക്കും.
കഴിഞ്ഞ ദിവസങ്ങളിലായി മലയാള സിനിമയിലെ നടന്മാരും സംവിധായകരും വലിയ തുക പ്രതിഫലമായി ചോദിക്കുന്നതുമായി ബന്ധപ്പെട്ട് സുരേഷ് കുമാർ നടത്തിയ പരാമർശങ്ങൾക്കെതിരെ ആന്റണി...
വിഷ്ണു മഞ്ചുവിനെ കേന്ദ്രകഥാപാത്രമാക്കി മുകേഷ് കുമാർ സിങ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കണ്ണപ്പ. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ...