Actor
പീഡന കേസ് വില്ലൻ, ദിലീപിനെ മടുത്തു, ഇത് ഇരട്ടത്താപ്പ്… എല്ലാം നഷ്ട്ടപ്പെട്ട് വഴിയിൽ പരസ്യമായി കരഞ്ഞ് നടൻ
പീഡന കേസ് വില്ലൻ, ദിലീപിനെ മടുത്തു, ഇത് ഇരട്ടത്താപ്പ്… എല്ലാം നഷ്ട്ടപ്പെട്ട് വഴിയിൽ പരസ്യമായി കരഞ്ഞ് നടൻ
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്‌റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി അങ്ങനെ മലയാള സിനിമയിൽ തിളങ്ങി നിൽക്കുകയാണ്. മലയാള സിനിമയിൽ നിരവധി ഹിറ്റ് സിനിമകൾ സമ്മാനിച്ച നടനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്.
എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും സിനിമയിൽ ഇല്ല. കോമഡി സിനിമകളുടെ ഒരു നിര തന്നെ ദിലീപിന്റേതായുണ്ട്. മീശമാധവൻ, സിഐഡി മൂസ, കല്യാണ രാമൻ ഉൾപ്പെടെയുള്ള സിനിമകൾ ദിലീപിന്റെ കരിയറിലെ സൂപ്പർ ഹിറ്റ് സിനിമകളായി ഇന്നും നിലനിൽക്കുന്നു. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ പേരും ഉയർന്ന് വന്നതിന് പിന്നാലെയാണ് നല്ലൊരു ശതമാനം പേരും ദിലീപിനെതിരെ തിരിഞ്ഞത്.
നടൻ ദിലീപിന്റെ 150-ാമത്തെ ചിത്രമായി ഇന്ന് തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ് പ്രിൻസ് ആൻഡ് ഫാമിലി. ഒരു ഫീൽ ഗുഡ് കുടുംബ ചിത്രമായി എത്തിയിരിക്കുന്ന പ്രിൻസ് ആൻഡ് ഫാമിലിയെ കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് വരുന്നത്. തുടരും മോഹൻലാലെന്ന നടന്റെ തിരിച്ച് വരവാണ് എന്ന് ആരാധകർ പറയുന്നത് പോലെ പ്രിൻസ് ആൻഡ് ഫാമിലി ദിലീപിന്റെ തിരിച്ച് വരവാണ് എന്നാണ് നടന്റെ ആരാധകർ പറയുന്നത്.
എന്നാൽ നിരവധി വിമർശനങ്ങളും സിനിമയ്ക്ക് വരുന്നുണ്ട്. ഇപ്പോഴിതാ അതിനോട് പ്രതികരിക്കുകയാണ് സിനിമ പ്രേമികളുടെ ഫേസ്ബുക് ഗ്രൂപ്പ് ആയ The CinePhile ൽ വിപിന്‍ ഡേവിഡ് എന്ന സിനിമ പ്രേമി പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ വൈറലായി മാറുന്നത്. പുതിയ സിനിമയുടെ വിധി എന്ത് തന്നെ ആയാലും ദിലീപ് എന്ന നടന്റെ ഉയർച്ച താഴ്ചകളെ കുറിച്ച് അദ്ദേഹം പറയുന്നു. മാത്രമല്ല ദിലീപിനും അദ്ദേഹത്തിന്റെ സിനിമകള്‍ക്കും എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ചുള്ള ഒരു ലഘുവിവരണമാണ് അദ്ദേഹം നല്‍കുന്നത്. കൂടാതെ ഗോപാല കൃഷ്ണനിൽ നിന്ന് ദിലീപ് എന്ന ജനപ്രിയനിലേക്ക് ഉള്ള വളർച്ചയും, കേസിലേക്ക് ഉള്ള വിഴ്ചയും സിനിമ കഥ പോലെയുണ്ടെന്നാണ് അദ്ദേഹം കുറിക്കുന്നത്.
വിപിന്‍ ഡേവിഡിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
ഒരു തിരിഞ്ഞു നോട്ടം.!! പ്രിൻസ് ആൻഡ് ഫാമിലി ആവറേജ് അഭിപ്രായം പലരും പറഞ്ഞു കേട്ടു. റിവ്യൂസ് ചെയ്യുന്നവന്മാർ എല്ലാം നെഗറ്റീവ് പറഞ്ഞു. ഫാമിലിക്ക് താല്പര്യം ഉണ്ടെ പടം ഹിറ്റ് ആവും.അല്ലെങ്കിൽ അടുത്ത ഒരു ഫ്ലോപ്പ് കൂടി ആവും.. ഞാൻ പറയാൻ വന്നത് ദിലീപ് എന്ന ആക്ടർ, അയാളെ കുറിച്ചാണ്…
ഗോപാല കൃഷ്ണൻ അയാളുടെ ആഗ്രഹം കൊണ്ട് കഷ്ടപെട്ട് ദിലീപ് എന്ന അയലത്തെ വീട്ടിലെ പയ്യൻ ആയ യാത്ര അവിശ്വസനീയമായ ഒന്നാണ്..
ആ യാത്ര ഓരോ സാധാരണ സ്വപനമോഹിക്കും പ്രചോദനമാണ്, അത് ഏത് മേഖലയിൽ ഉള്ളയാൾ ആണെങ്കിലും.സ്വയം വിശ്വാസവും അതിനപ്പുറം കഠിന പരിശ്രമവും ഉള്ള ഒരാൾക്ക് വിജയിക്കാൻ പറ്റും എന്നതിന്റെ ഉത്തമ ഉദാഹരണം.കാലം അയാളെ പൊളിച്ചു എഴുതിയെങ്കിലും മുകളിൽ പറഞ്ഞത് നിഷേധിക്കാൻ പറ്റാത്ത യാഥാർഥ്യമാണ്. അടുത്ത വീട്ടിലെ പയ്യൻ ഇമേജ്, അതായിരുന്നു അയാളുടെ പവർ ഹൗസ്,ഒരു കാലത്ത്… കോമിക്ക് കോള തൊട്ട് മാനത്തെ കൊട്ടാരം വരെ എത്താൻ അയാൾ നടത്തിയ ശ്രമം അത്ഭുതക്കരമാണ്. കഠിനമായിരിക്കുമത്.
ആദ്യ പടി കടന്ന് കിട്ടുകയെന്ന ഹിമാലയം ടാസ്ക് അയാൾ അയാളുടെ പരിശ്രമവും ക്ഷമ യും കൊണ്ട് മറി കടന്നു… രസികനായ, പാവമായ, നിസ്സഹായനായ, പ്രശ്നങ്ങൾ ഉള്ള ഒരു സാധാരണ മലയാളി ചെറുപ്പക്കാരൻ.ആ പ്രതിബിംബം അയാൾക്ക് ചേരുന്ന തക്കതായ. ഫാമിലി കാഴ്ചക്കാരുടെ ഇടയിൽ നൂറു ശതമാനം പതിപ്പിക്കാൻ അയൾക്കായി, അത്തരം സിനിമകൾ ഉണ്ടായി.. കാക്കക്കും പൂച്ചക്കും കല്യാണം,പിട കോഴി കൂവുന്ന നൂറ്റാണ്ടും,ത്രീ മെൻ ആർമി പോലെയുള്ള തമാശ പടങ്ങളിലൂടെ അയാൾ ഇവിടെ ആ സ്ഥാനത്തേക്ക് ആദ്യം ചുവട് വച്ചു. അപ്പോഴും കാമ്പുള്ള ജനത്തിന്റെ ഉള്ളിലേക്ക് തറഞ്ഞു കേറുന്ന സിനിമയുണ്ടായില്ല.ആ സാഹചര്യത്തിൽ ആണ് ഈ പുഴയും കടന്നുവെന്ന കമൽ ചിത്രം വന്നതും അത് ഹിറ്റ് ആയതും.അതിലെ അയാളുടെ ഗോപിയെ ജനങ്ങൾ ഏറ്റ് എടുത്തതും.ആശാൻ ശിഷ്യനെ ഒരു നടൻ ആയിട്ട് ജനത്തിന് പരിചയപെടുത്തി.
സല്ലാപവും അതിലെ ശശി കുമാറും അത് ഉറപ്പിച്ചു. വിജയിച്ചു. അതായിരുന്നു തുടക്കം…
നായകൻ നടൻ, കോമഡി ചെയ്യും.ജനം അയാളെ ഏറ്റ് എടുത്തു.പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.അതായത് 1996 -അവിടം മുതൽ 2010 വരെ. എങ്ങനെ വീണാലും ബോക്സ് ഓഫീസിൽ നാലു കാലിൽ വിഴുന്ന പൂച്ചയായിരുന്നു അയാൾ. പതിയെ സിനിമ അയാളുടെ സാമ്രാജ്യമായി,സകല മേഖലയിലും അയാൾ രാജാവായി… അതിന് ശേഷമുള്ള അയാളുടെ പോക്ക് അയാളുടെ ഇന്നത്തെ അവസ്ഥയുടെ തുടക്കമായി.അയാൾ തന്നെ രാജാവാക്കിയ ജനത്തെ തീർത്തും പരിഹാസ്യരാകുന്ന തട്ടി കൂട്ട് സിനിമകളുമായി വരാൻ തുടങ്ങി.അയാൾ അയാളിലെ നടനെ തേച്ചു മിനിക്കാൻ പോകുന്ന കഥാപാത്രം ഉപേക്ഷിച്ചു. അയാളിലെ നടൻ എന്ത് റിയാക്ഷൻ ഇപ്പോൾ ഇടും എന്ന് ജനത്തിന് മുൻകൂട്ടി അറിയാം എന്ന അവസ്ഥ യിൽ ആയി. മടുത്തു തുടങ്ങി.
സാമാന്യ ബോധം ഉള്ള ഒരുപാട് ജനങ്ങൾ അയാളെ കൈ വിട്ടു. “വിഖ്യാത റിവ്യൂവർ” പറയുന്ന പോലെ ഒരെ അച്ചിൽ വാർത്ത കൊറേ ‘മലം കൾട്ട്’ സിനിമകൾ കാലം മാറുന്നത് അറിയാതെ അയാളുടെ ആയിട്ട് പുറത്തേക്ക് വന്നു. എന്നെ പോലെയുള്ള ആളുകൾ അയാളുടെ സിനിമ തിയേറ്ററിലും, ടീവിയിൽ പോലും കാണാതെയായി.ഇടക്ക് ഇടക്ക് ചില ഐറ്റംസ് വരുമ്പോ മാത്രം പോയി കാണും.കഥ യുടെ അവസാനം അയാളെ കുറിച്ച് ഒരുപാട് ആരോപണം വന്നു. മലയാളം സിനിമയിൽ സൂപ്പർ സ്റ്റാർനെ പോലും നിലക്ക് നിർത്താൻ പവർ ഉള്ള ഒരാൾ എന്ന വളർച്ച അയാളിൽ ഉണ്ടായി.അടുത്ത വീട്ടിലെ പയ്യൻ എന്ന സോഫ്റ്റ് ഇമേജ് പതിയെ പൊളിഞ്ഞു തുടങ്ങി..
എല്ലാത്തിനും ഒടുക്കം പീഡന കേസ് ആയി, ഒറ്റപെട്ടു.അകത്തു പോയി. ഫാമിലി അയാളെ വില്ലൻ ആയി കണ്ടു.ജനപ്രിയനായ അയാൾക്ക് ക്രിമിനൽ ഇമേജ് വന്നു.പൂർണമായി ഫീൽഡ് ഔട്ട് ആയി. വല്ലാത്ത ഒരു യാത്ര തന്നെ.ഇപ്പോൾ ഏറ്റവും മോശം കാലത്തോടെ അയാൾ പടവെട്ടുന്നു.അയാൾ തോൽക്കുമോ ജയിക്കുമോ, തിരിച്ചു വരുമോ എന്നൊക്കെ കാലം ഉത്തരം പറയട്ടെ. ഒരു കാലം അയാളുടെയായിരുന്നു. ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ഒരു തെറ്റ് ആണ് അയാളിൽ ആരോപിക്കപെട്ടതും, എട്ടാം പ്രതിയായി കുറ്റ ചാർത്ത് കൊടുത്തതും.വിധി വരും.
കുറ്റം തെളിഞ്ഞാൽ ശിക്ഷ അയാൾക്ക് കിട്ടാം, അല്ലെങ്കി അയാൾ പോരാടി ജീവിതത്തിൽ തിരിച്ചു വരാം.പക്ഷെ സിനിമയിൽ അയാൾക്ക് ഒരു പഴയ അടുത്ത വീട്ടിലെ ചേട്ടൻ ഇമേജ് തിരിച്ചു കിട്ടോ (പയ്യൻ വളർന്നല്ലോ).എന്താണ് തോന്നുന്നത്. അഭിപ്രായം പറയാം.
അയാൾക്ക് തിരിച്ചു വരാൻ ഇനിയും സാധ്യത ഉണ്ടെന്ന് തന്നെ ഞാൻ കരുതുന്നു. ഇഷ്ടം,ടു കൺട്രിസ്, പോലെയുള്ള രസമുള്ള കോപ്രായ കളിയില്ലാത്ത പുതുമ തോന്നുന്ന സബ്ജെക്ട് കൊണ്ട് വന്നാൽ സാധ്യതയുണ്ട്.സാധാരണ മലയാളിയുടെ പ്രതിരൂപമുള്ള ഒറ്റ സിനിമ, ഒരു കഥാപാത്രം.ബേസിൽ ആ സ്ഥാനത്തു വന്നെങ്കിലും. രാമലീലയാണ് ഞാൻ അവസാനം തിയേറ്ററിൽ പോയി കണ്ട ദിലീപ് സിനിമ(2017).അതിന് മുൻപ്പ് പോയത് ലൈഫ് ഓഫ് ജോസക്കുട്ടിയും, ചന്ദ്രേട്ടൻ എവിടെയാണ് (2015).അതിന് മുൻപ്പ് കൽക്കട്ട ന്യൂസ്,ട്വന്റി ട്വന്റിയാണ് (2008).
അപ്പോ പണ്ടും പുള്ളിയുടെ സിനിമ അങ്ങനെ പോയി തിയേറ്ററിൽ പോയി കാണുന്ന ശീലം ഇല്ല. കണ്ടത് എല്ലാം ഒരുപാട് ചിരിപ്പിച്ച സന്തോഷിപ്പിച്ച സിനിമകളായിരുന്നു.
ഒരാളുടെ വാഴ്ചയും വീഴ്ചയും ഓർത്ത് പോയതാണ്. ഗോപാല കൃഷ്ണനിൽ നിന്ന് ദിലീപ് എന്ന ജനപ്രിയനിലേക്ക് ഉള്ള വളർച്ചയും, കേസിലേക്ക് ഉള്ള വിഴ്ചയും. സിനിമ കഥ പോലെയുണ്ട്. അതിനുള്ള സാധ്യതയുമുണ്ട്.
വല്ലാത്തൊരു കഥ തന്നെ!!!
