72ാം വയസില്‍ വീണ്ടും റാംബോയുമായി സില്‍വര്‍സ്റ്റര്‍ സ്റ്റാലന്
തന്റെ തന്റെ 72ാം വയസില്‍ വീണ്ടും ഹോളിവുഡ് ആക്ഷന്‍ ചിത്രം റാംബോയുടെ അഞ്ചാം ഭാഗത്തിലൂടെ എത്തുകയാണ് നടൻ സില്‍വര്‍സ്റ്റര്‍ സ്റ്റാലന്. റാംബോ ലാസ്റ്റ് ബ്ലഡ് എന്നാണ് അഞ്ചാം ഭാഗത്തിന്റെ പേര്. ചിത്രത്തിന്റെ പുതിയ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടു. സില്‍വര്‍സ്റ്റര്‍ സ്റ്റാലന് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയുമൊരുക്കിയിരിക്കുന്നത്. റംബോ സീരിസിലെ അവസാന ചിത്രം കൂടിയാണ് റാംബോ ലാസ്റ്റ് ബ്ലഡ്.
സീരിസിലെ ആദ്യ ചിത്രം ഫസ്റ്റ് ബ്ലഡ് 1982ലാണ് പ്രദര്‍ശനത്തിന് എത്തിയത്. സില്‍വസ്റ്റര്‍ സ്റ്റാലന് മുപ്പത്തിയാറാം വയസ്സിലായിരുന്നു ചിത്രത്തില്‍ അഭിനയിച്ചത്. അഡ്രിയാന്‍ ഗ്രണ്‍ബെര്‍ഗാണ് ചിത്രത്തിന്റെ അവസാനഭാഗം സംവിധാനം ചെയ്യുന്നത്. മെക്സിക്കന്‍ മയക്കുമരുന്ന് സംഘമാണ് ഇത്തവണ റാംബോയുടെ എതിരാളികള്‍. ഒരു സുഹൃത്തിന്റെ മകളെ അവിടുത്തെ മയക്കുമരുന്ന് മാഫിയയില്‍ നിന്ന് രക്ഷിക്കലാണ് ദൗത്യം. പാസ് വെഗാ, സെര്‍ജിയോ പെരിസ്, അഡ്രിയാന ബരാസ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. അടുത്ത മാസം 20ന് ചിത്രം പ്രേക്ഷരിലേക്കെത്തും.
sylvestor stallone- rambo 5
