Bollywood
അമ്മയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് വേഗത്തിൽ മറുപടി നൽകിയ അഭിഷേകിന് ഐശ്വര്യയെക്കുറിച്ച് പറയാൻ സമയമെടുക്കും, അഭിഷേകിന് ഐശ്വര്യയെ പേടിയാണ്; സഹോദരി ശ്വേത ബച്ചൻ
അമ്മയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് വേഗത്തിൽ മറുപടി നൽകിയ അഭിഷേകിന് ഐശ്വര്യയെക്കുറിച്ച് പറയാൻ സമയമെടുക്കും, അഭിഷേകിന് ഐശ്വര്യയെ പേടിയാണ്; സഹോദരി ശ്വേത ബച്ചൻ
സൗന്ദര്യം കൊണ്ടും കഴിവുകൊണ്ടും ബോളിവുഡ് സിനിമാ ലോകത്തെ കീഴ്‌പ്പെടുത്തിയ നടിയാണ് ഐശ്വര്യ റായ്. 1994 ൽ ലോകസുന്ദരിയായി ആരാധകരുടെ മനം കവരുകയും രാജ്യത്തിന് അഭിമാനമായി മാറുകയും ചെയ്ത താരം തമിഴ് സിനിമയിലൂടെയാണ് ക്യമറയ്ക്ക് മുന്നിലെത്തുന്നത്. പിന്നീട് ബോളിവുഡിലെത്തുകയും സൂപ്പർ നായികയായി വളരുകയുമായിരുന്നു. ഇന്ത്യൻ സിനിമാ രംഗത്തെ താര റാണിയായിരിക്കെയാണ് ഐശ്വര്യ കരിയറിനുള്ള പ്രാധാന്യം കുറച്ചത്. എന്നാൽ ഇന്നും നടിയുടെ താരമൂല്യത്തിന് ഇടിവ് വന്നിട്ടില്ല.
ഇപ്പോൾ കഴിഞ്ഞ കുറച്ച് നാളുകളായി ഐശ്വര്യ റായിയുടേയും അഭിഷേക് ബച്ചന്റേയും വ്യക്തിജീവിതമാണ് വാർത്തകളിൽ നിറയുന്നത്. ഇരുവരും വേർപിരിഞ്ഞുവെന്നതരത്തിൽ നിരവധി വാർത്തകളാണ് പുറത്ത് എത്തുന്നത്. അടുത്തിടെ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെയും രാധികാ മെർച്ചന്റിന്റെയും വിവാഹത്തിന് താരങ്ങൾ ഒരുമിച്ച് എത്താത്തതിരുന്നതും ആരാധകരുടെ സംശയങ്ങളുടെ ആക്കം കൂട്ടി.
അഭിഷേക് ബച്ചൻ തന്റെ അച്ഛനും അമ്മയ്ക്കും സഹോദരിക്കും ഒപ്പമാണ് ചടങ്ങിനെത്തിയത്. ഐശ്വര്യയില്ലാതെ ഇവർ ക്യാമറയ്ക്ക് മുന്നിൽ പോസ് ചെയ്തു. ഐശ്വര്യയും മകൾ ആരാധ്യ ബച്ചനും വിരുന്നിനെത്തിയെങ്കിലും ഭർത്താവിന്റെ വീട്ടുകാർക്കൊപ്പം ഐശ്വര്യയെ കണ്ടില്ല. ഇതിനിടെ ഇപ്പോഴിതാ അഭിഷേകിന്റേയും ശ്വേതയുടേയും പഴയൊരു വീഡിയോ വൈറലായി മാറുകയാണ്. മുമ്പൊരിക്കൽ കരൺ ജോഹർ അവതാരകനായ കോഫി വിത്ത് കരണിൽ അഭിഷേക് ബച്ചനും ശ്വേത ബച്ചനും അതിഥികളായി എത്തിയിരുന്നു.
ആ സമയം അമ്മയെക്കുറിച്ചും ഭാര്യയെക്കുറിച്ചും അഭിഷേക് പറയുന്ന കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഒന്നുമില്ലെന്നും താൻ എന്താണോ ആഗ്രഹിച്ചിരുന്നത് അത് തന്നെയാണ് തങ്ങളുടെ ദാമ്പത്യ ജീവിതം എന്ന് പറഞ്ഞ അഭിഷേകിനെ ഉടനെ തന്നെ കളിയാക്കിക്കൊണ്ടായിരുന്നു ശ്വേത ബച്ചൻ എത്തിയത്. അമ്മയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് വേഗത്തിൽ മറുപടി നൽകിയ അഭിഷേക് ഐശ്വര്യയെക്കുറിച്ച് ചോദിച്ചപ്പോൾ മറുപടി പറയാൻ അൽപ്പം സമയമെടുത്തുവെന്നാണ് ശ്വേത ചൂണ്ടിക്കാണിക്കുന്നത്.
താൻ ഏറ്റവും കൂടുതൽ പേടിക്കുന്നത് അമ്മയെ ആണെന്ന് അഭിഷേക് പറഞ്ഞപ്പോൾ അഭിഷേകിന് പേടി ഐശ്വര്യയെയാണ് എന്നാണ് ശ്വേത പറയുന്നത്. പിന്നാലെ നിരവധി പേരാണ് വിമർശനവുമായി എത്തിയിരുന്നത്. ശ്വേതയ്ക്ക് അസൂയയും കുശുമ്പുമാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ശ്വേതയ്ക്ക് ഐശ്വര്യയോടുള്ള അസൂയയാണ് എല്ലാ പ്രശ്‌നങ്ങളുടേയും കാരണമെന്നും സോഷ്യൽ മീഡിയ പറയുന്നുണ്ട്.
ഐശ്വര്യയുടെ ജീവിതം തകർത്തത് ശ്വേതയാണ്, ഐശ്വര്യയുടേയും അഭിഷേകിന്റേയും ദാമ്പത്യത്തിൽ വീട്ടുകാർ ഇടപെടുന്നതിനാലാണ് അവർ പിരിഞ്ഞത്, താൻ വിവാഹ മോചിതയായിരിക്കെ അഭിഷേകും ഐശ്വര്യയും സന്തുഷ്ട ദാമ്പത്യം നയിക്കുന്നതിലെ അസൂയയാണ് ശ്വേതയ്ക്ക് എന്നെല്ലാമാണ് സോഷ്യൽ മീഡിയയിലൂടെ പലരും പറയുന്നത്.
അഭിഷേക് ബച്ചനുമായിട്ടുള്ള വിവാഹം കഴിഞ്ഞതോട് കൂടിയാണ് ഐശ്വര്യ റായി അഭിനയത്തിൽ നിന്നും നീണ്ട ഇടവേളകൾ എടുത്തത്. ഇടയ്ക്ക് അഭിനയത്തിലേക്ക് തിരിച്ച് വന്നെങ്കിലും വർഷങ്ങളുടെ ഗ്യാപ്പിലാണ് നടി അഭിനയിച്ചത്. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി ഐശ്വര്യഅഭിഷേക് വേർപിരിയലിനെ കുറിച്ചാണ് ബോളിവുഡിലെ ചർച്ചാ വിഷയം. വിവാഹ മോതിരം ധരിക്കാതെ അഭിഷേക് ബച്ചൻ അടുത്തിടെ ഒരു പരിപാടിയിൽ പ്രത്യക്ഷപ്പെട്ടതാണ് അഭ്യൂഹങ്ങളുടെ ആക്കം കൂട്ടിയത്.
പിന്നീട് ഇരുവരും ഒന്നിച്ച് പൊതുവേദികളിൽ എത്തിയെങ്കിലും വേർപിരിയൽ അഭ്യൂഹങ്ങൾ ഇതുവരെയും അവസാനിച്ചിട്ടില്ല. അഭിഷേകിന്റെ അമ്മ ജയാ ബച്ചനും സഹോദരി ശ്വേതയുമായുള്ള പ്രശ്‌നങ്ങളെ തുടർന്ന് ഐശ്വര്യ ബച്ചൻ കുടുംബത്തിൽ നിന്നും പുറത്തായതായുള്ള ചില റിപ്പോർട്ടുകളും കഴിഞ്ഞ ദിവസം വന്നിരുന്നു.
അമിതാഭ് ബച്ചനടക്കം മരുമകളിൽ നിന്നും അകലം പാലിച്ചു നിൽക്കുകയാണെന്നാണ് പൊതുഇടങ്ങളിലെയും സോഷ്യൽ മീഡിയയിലെയും ഇവരുടെ ഇടപെടലുകൾ കണ്ട് ആരാധകർ പറയുന്നത്. ഇതെല്ലാം കാരണം ഇവരുടെ വിവാഹമോചനത്തിലേക്കാണ് സോഷ്യൽ മീഡിയ വിരൽചൂണ്ടുന്നത്.