Bollywood
സുശാന്തിന്റെ മൃതദേഹത്തിന്റെ നെഞ്ചില്‍ കൈവെച്ച് ‘സോറി’ പറഞ്ഞ് റിയ; അന്ന് ആശുപത്രിയില്‍ വെച്ച് സംഭവിച്ചത്…
സുശാന്തിന്റെ മൃതദേഹത്തിന്റെ നെഞ്ചില്‍ കൈവെച്ച് ‘സോറി’ പറഞ്ഞ് റിയ; അന്ന് ആശുപത്രിയില്‍ വെച്ച് സംഭവിച്ചത്…

നടന് സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹത അവസാനിച്ചിട്ടില്ല. കഴിഞ്ഞ ദിവസം, സിബിഐ സംഘം ഫൊറന്‍സിക് വിദഗ്ധരുമായി ചേര്‍ന്ന് സുശാന്തിന്റെ വസതിയിലെത്തി പരിശോധന നടത്തി.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടു പോയ കൂപ്പര്‍ ആശുപത്രിയിലും സിബിഐ സംഘം എത്തി. റിയയ്ക്ക് മോര്‍ച്ചറിയിലേക്ക് അനധികൃതമായി പ്രവേശനം നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മോര്‍ച്ചറിയില്‍ 45 മിനിറ്റ് സമയത്തേക്കാണ് പ്രവേശനം നല്‍കിയത്.
ആശുപത്രിയിലെത്തിയ റിയ മൃതദേഹത്തില്‍ തൊട്ട് മാപ്പ് പറഞ്ഞതായി വെളിപ്പെടുത്തല്‍ പുറത്ത് വരുകയാണ്.. റിയയ്ക്കൊപ്പം അന്ന് ആശുപത്രിയിലുണ്ടായിരുന്ന സുര്‍ജീത് സിംഗ് റാത്തോര്‍ എന്നയാളാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
അമ്മയ്ക്കും സഹോദരന് ഷോവിക് ചക്രബര്ത്തിക്കുമൊപ്പമാണ് റിയ കൂപ്പര്‍ ആശുപത്രിയിലെത്തിയത്. എന്നാല്‍ അമ്മയെയും സഹോദരനെയും സുശാന്തിന്റെ മൃതദേഹം കാണാന്‍ മുംബൈ പൊലീസ് അനുവദിച്ചില്ലെന്നും സുര്‍ജീത് പറഞ്ഞു.
സുശാന്തിന്റെ മുഖത്തു നിന്ന് പുതപ്പിച്ചിരുന്ന തുണി മാറ്റിയത് താനാണെന്നും അപ്പോള്‍ മൃതദേഹത്തില്‍ നെഞ്ചില്‍ കൈവെച്ച് ‘സോറി ബാബു’ എന്ന് റിയ പറഞ്ഞു.
കരച്ചിലടക്കാന്‍ സാധിക്കാതിരുന്ന റിയയെ താന്‍ പുറത്തേക്ക് കൊണ്ടുവരികയായിരുന്നുവെന്നും പങ്കുവച്ച റിയ എന്തിനാണ് ആ സമയത്ത് സുശാന്തിനോട് മാപ്പ് പറഞ്ഞതെന്ന് ഇപ്പോഴും മനസിലാകുന്നില്ലെന്നും സുര്‍ജീത് പറയുന്നു. ജൂണ്‍ 14 നാണ് സുശാന്തിനെ (34) മുംബൈയിലെ വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
പഹൽഗാമിൽ നടത്തിയ ഭീ കരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നീക്കത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ച്...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ സംവിധായകന് കടുത്തവിമർശനം. സംവിധായകൻ ഉത്തം മഹേശ്വരിയ്ക്കാണ് വിമർശനം ഏറ്റുവാങ്ങേണ്ടിവന്നത്. പിന്നാലെ ഖേദം...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് കങ്കണ റണാവത്ത്. സോഷ്യൽ മീഡിയയിൽ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഹോളിവുഡിൽ അരങ്ങേറ്റം...
കുലദള്ളി കീല്യാവുഡോ എന്ന ചിത്രത്തിൽ നിന്ന് സോനു നിഗത്തിന്റെ ഗാനം നീക്കി അണിയറ പ്രവർത്തകർ. സോനു നിഗം മികച്ച ഗായകനെന്നതിൽ തർക്കമില്ല....