Connect with us

സൂര്യ നിർമ്മിക്കുന്ന ചിത്രത്തിലൂടെ മകൻ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു!!!

Malayalam Breaking News

സൂര്യ നിർമ്മിക്കുന്ന ചിത്രത്തിലൂടെ മകൻ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു!!!

സൂര്യ നിർമ്മിക്കുന്ന ചിത്രത്തിലൂടെ മകൻ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു!!!

സൂര്യ നിർമ്മിക്കുന്ന ചിത്രത്തിലൂടെ മകൻ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു!!!

തെന്നിന്ത്യന്‍ ആരാധകരുടെ പ്രിയപ്പെട്ട താരജോഡികളാണ് സൂര്യയും ജ്യോതികയും. രണ്ടുപേരും തമിഴിലെ സൂപ്പർ താരങ്ങളാണ്. സിനിമയിലൂടെ ഒന്നിച്ച്‌ സിനിമയ്‌ക്കൊപ്പം ജീവിക്കുന്ന ഈ കുടുംബത്തില്‍ നിന്ന് ഒരാള്‍ കൂടി സിനിമയിലേക്ക് എത്താൻ ഒരുങ്ങുകയാണ്. ഇവരുടെ മകന്‍ ദേവാണ് സിനിമയിലേക്ക് ഒരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നത്. സൂര്യ തന്നെ നിർമ്മിക്കുന്ന ചിത്രത്തിലാണ് ദേവ് അഭിനയിക്കുന്നത്.

ഒരു കുട്ടിയും വളര്‍ത്തുനായയും തമ്മിലുള്ള സൗഹൃദം പറയുന്നതാണ് ചിത്രം. സൂര്യയുടെ ഉടമസ്ഥതയിലുള്ള 2ഡി എന്റര്‍ടെയ്ന്‍മെന്റാണ് ചിത്രം നിര്‍മിക്കുന്നത്. നവാഗത സംവിധായകനാണ് ചിത്രം ഒരുക്കുന്നത്.

ചിത്രത്തിന്റെ പ്രാരംഭഘട്ടപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെത്തേടിക്കൊണ്ട് അണിയറ പ്രവര്‍ത്തകര്‍ ഫേയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിട്ടുണ്ട്. ആറ് മുതല്‍ എട്ട് വയസ്സുവരെയുള്ള കുട്ടികളെയാണ് തേടുന്നത്. നന്നായി തമിഴ് സംസാരിക്കുന്നവരായിരിക്കണം എന്നതാണ് നിബന്ധന. എന്നാൽ അബന്ധപ്രചരണങ്ങളാണ് നടക്കുന്നതെന്നും സൂര്യയുടെ മകന്റെ ആദ്യത്തെ സിനിമ ഇതായിരിക്കില്ല എന്നും പറഞ്ഞുകൊണ്ട് സംവിധായകനും 2ഡി എന്റര്‍ടെയിന്‍മെന്റിന്റെ സഹനിര്‍മാതാവുമായ രാജേഷ് പാണ്ഡ്യനാണ് രംഗത്തെത്തി.

surya’s son debut movie

More in Malayalam Breaking News

Trending

Recent

To Top