featured
നിന്റെ ചേട്ടനെ വിട്ടു കൊടുത്തു, ജ്യോതിക വീട്ടിലേക്ക് വരാറേയില്ല സൂര്യയുടെ പിതാവിന്റെ തനിസ്വഭാവം കുടുംബത്തിൽ വൻ പൊട്ടിത്തെറി
നിന്റെ ചേട്ടനെ വിട്ടു കൊടുത്തു, ജ്യോതിക വീട്ടിലേക്ക് വരാറേയില്ല സൂര്യയുടെ പിതാവിന്റെ തനിസ്വഭാവം കുടുംബത്തിൽ വൻ പൊട്ടിത്തെറി
തെന്നിന്ത്യൻ സിനിമാ രംഗത്തെ പ്രിയ താരദമ്പതികളാണ് സൂര്യയും ജ്യോതികയും. ഒരുമിച്ച് അഭിനയക്കവെ പ്രണയത്തിലായ ഇരുവരും 2006 ലാണ് വിവാഹിതരായത്. കരിയറിലെ ഏറ്റവും മികച്ച സമയത്ത് നിൽക്കുമ്പോഴാണ് ജ്യോതിക വിവാഹിതയാകുന്നത്.
വിവാഹ ശേഷം നടി കരിയർ വിട്ടു. മുംബൈക്കാരിയായ ജ്യോതിക തന്റെ ജീവിതം ചെന്നെെയിലേക്ക് പറിച്ച് നട്ടു. തമിഴ് പോലും അറിയാതെയാണ് ജ്യോതിക സൂര്യയുടെ കുടുംബത്തിലെത്തുന്നത്. ഏറെക്കാലം അഭിനയ രംഗത്ത് നിന്നും മാറി നിന്ന ജ്യോതിക 36 വയതിനിലെ എന്ന സിനിമയിലൂടെയാണ് സിനിമാ രംഗത്തേക്ക് തിരിച്ചെത്തുന്നത്. ഇപ്പോൾ നടി അഭിനയ രംഗത്ത് സജീവമാണ്. വർഷങ്ങൾക്ക് ശേഷം നടി ജ്യോതിക അഭിനയത്തിലേക്ക് തിരിച്ചെത്തിയെങ്കിലും സൂര്യ തന്നെയാണ് പൂർണ്ണ പിന്തുണ നൽകിയതും.
എന്നാൽ ഇതിനിടയിൽ സുര്യയെയും ജ്യോതികയെയും കുറിച്ചുള്ള ചില അഭ്യുഹങ്ങളാണ് പുറത്ത് വരുന്നത്. സാധാരണ മറ്റു താരകുടുംബങ്ങളെക്കാൾ വലിയ ആരാധകരുള്ള കുടുംബമാണ് സൂര്യയുടേത്. എന്നാൽ നിലവിൽ സൂര്യ-ജ്യോതിക കുടുംബത്തിൽ വഴക്കുകൾ ഉണ്ടെന്നാണ് പ്രചരിക്കുന്നത്. സൂര്യ-ജ്യോതിക പ്രണവും വിവാഹവുമെല്ലാം സോഷ്യൽ മീഡിയയിൽ പലപ്പോഴും ചർച്ചയാകാറുണ്ട്.
അതേസമയം ഇപ്പോഴിതാ സൂര്യ നായകനാകുന്ന റെട്രോ എന്ന ചിത്രത്തിന്റെ വിശേഷങ്ങളാണ് പ്രചരിക്കുന്നത്. ഇതോടനുബന്ധിച്ച് അടുത്തിടെ സിനിമയുടെ ഓഡിയോ ലോഞ്ച് ചെന്നൈയില്‍ വെച്ച് നടത്തിയിരുന്നു. എന്നാൽ അതില്‍ പങ്കെടുക്കാന്‍ സൂര്യയുടെ അച്ഛനും നടനുമായ ശിവകുമാറും സഹോദരനും നടനുമായ കാര്‍ത്തിയുടെ മകള്‍ അടക്കമുള്ളവരും എത്തിയെങ്കിലും ഭാര്യയായ ജ്യോതികയുടെ അസാന്നിധ്യം പല അഭ്യൂഹങ്ങള്‍ക്കും കാരണമായി.
അതേസമയം തമിഴ് നടൻ നടൻ ശിവകുമാറിന്റെ മകൻ കൂടെയാണ് സൂര്യ. ഇവരുടെ ബന്ധത്തിൽ സൂര്യയുടെ പിതാവ് ശിവകുമാറാണ് ഏറ്റവും കൂടുതൽ എതിർപ്പ് പ്രകടിപ്പിച്ചത്. മുംബൈ സ്വദേശിയാണ് ജ്യോതിക. താരം വളർന്ന് വന്ന പശ്ചാത്തലമെല്ലാം വ്യത്യസ്തം ആയിരുന്നു. അന്ന് തമിഴ് പോലും സംസാരിക്കാൻ അറിയില്ലായിരുന്നു. ഇത്തര്തതിലൊരു മരുംകൾ തന്റെ കുടുംബത്തിന് ചേർന്നതല്ലെന്നാണ് ശിവകുമാർ പറഞ്ഞിരുന്നത്.
മാതാപിതാക്കൾക്കും സഹോദരനും നടനുമായ കാർത്തിയ്ക്കുമൊപ്പം കൂട്ടുകുടുംബമായി ചെന്നൈയിലായിരുന്നു സൂര്യയും കുടുംബവും ഇതുവരെ താമസിച്ചിരുന്നത്. എന്നാൽ ഇതിനിടെയിലാണ് ഷൂട്ടിങ് തിരക്കുകൾ കാരണം സൂര്യയും ജ്യോതികയും ചെന്നൈയിൽ നിന്ന് മുംബൈയിലേക്ക് ചേക്കേറിയത്. എങ്കിലും ജ്യോതിക പലപ്പോഴും മുംബൈയിൽ നിന്ന് ചെന്നൈയിലേക്ക് വരാറുണ്ട്. ചെന്നൈയിൽ എത്തിയാലും വീട്ടിൽ പോകാതെ ഹോട്ടലിൽ മുറിയെടുത്ത് അവിടെ താമസിക്കുകയാണ് ചെയ്യുന്നതെന്നാണ് വാർത്ത.
വിവാഹത്തിന് മുമ്പും ഇരുവരും പല എതിർപ്പുകൾ നേരിട്ടിരുന്നു. ഇപ്പോൾ വർഷങ്ങൾക്ക് ശേഷം വീട്ടിലെ മൂത്തമരുമകളായ ജ്യോതിക അഭിനയിക്കാൻ പോകുന്നത് ഇഷ്ടപ്പെടാത്തതിനെ തുടർന്ന് ശിവകുമാർ ചില നിയന്ത്രണങ്ങൾ വെച്ചെന്നാണ് പറയുന്നത്. ഇതോടെ ജ്യോതികയ്ക്കും സൂര്യയ്ക്കും ഇത് അംഗീകരിക്കാൻ കഴിഞ്ഞില്ലെന്നാണ് മാധ്യമങ്ങൾ പറയുന്നത്. ഇതേസമയം ജ്യോതികയുടെ മാതാപിതാക്കളുടെ കൂടെ ജീവിക്കണമെന്ന ഉദ്ദേശമാണ് മുംബൈയിലേക്ക് പോവാൻ കാരണമെന്ന തരത്തിലും വാർത്തകൾ പരക്കുന്നുണ്ട്.
