ഹാപ്പി ബെര്‍ത്ത്ഡേ സൂര്യ അണ്ണാ എന്ന ദുല്‍ഖറിന്റെ ട്വീറ്റിനുള്ള സൂര്യയുടെ മറുപടി ദുല്‍ഖറെയും ആരാധരെയും അത്ഭുതപ്പെടുത്തി!
സൂര്യയുടെ പിറന്നാളിന് ആശംസകള്‍ അറിയിച്ച ദുല്‍ഖറെയും ആരാധകരെയും സൂര്യ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. പിറന്നാള്‍ ദിവസം ബോളിവുഡ്, കോളിവുഡ് താരങ്ങള്‍ സൂര്യയ്ക്ക് ആശംസകളുമായി രംഗത്തെത്തിയിരുന്നു.
എന്നാല്‍ ഇവര്‍ക്കൊപ്പം മലയാളത്തില്‍ നിന്നും ദുല്‍ഖര്‍ സല്‍മാനും താരത്തിന് ആശംസകള്‍ നല്കാന് മറിന്നില്ല. ഹാപ്പി ബെര്‍ത്ത് സൂര്യ അണ്ണാ!! എന്നായിരുന്നു ദുല്‍ഖറിന്റെ ട്വീറ്റ്. ഇതിനുള്ള മറുപടിയുമായി സൂര്യയും രംഗത്തെത്തി. ആശംസകള്‍ക്ക് നന്ദിയുണ്ടെന്നും താങ്കളുടെ കാലിന്റെ പരുക്ക് ഭേദമായെന്ന് വിശ്വസിക്കുന്നു എന്നുമായിരുന്നു സൂര്യ മറുപടി ട്വീറ്റ് ചെയ്തത്. സൂര്യയുടെ ഈ ട്വീറ്റ് ദുല്‍ഖറെയും ആരാധകരെയും അത്ഭുതപ്പെടുത്തി. ഉടന്‍ തന്നെ സൂര്യയ്ക്ക് ദുല്‍ഖര്‍ മറുപടിയും നല്കി. ‘ഭേദമായി അണ്ണാ, തിരക്കിയതില്‍ ഒരുപാട് നന്ദിയുണ്ട്’, എന്നായിരുന്നു ദുല്‍ഖര്‍ ട്വീറ്റ് ചെയതത്.
താര സംഘടനയായ അമ്മ സംഘടിപ്പിച്ച അമ്മ മഴവില്ലിന്റെ റിഹേര്സലിനിടെയാണ് ദുല്‍ഖറിന്റെ കാലിന് പരിക്കേറ്റത്. പരിക്കേറ്റെങ്കിലും ആ കാല് വെച്ച് തന്നെ ദുല്‍ഖര്‍ ഡാന്‍സ് കളിച്ച പരിപാടിയില്‍ സൂര്യ അതിഥിയായി എത്തിയിരുന്നു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...