Bollywood
‘തന്റെ ശരീരത്തിലെ ഓരോ ഇഞ്ചും ആഗ്രഹിക്കുന്നു’; സംവിധായകനെ വെളിപ്പെടുത്തി നടി
‘തന്റെ ശരീരത്തിലെ ഓരോ ഇഞ്ചും ആഗ്രഹിക്കുന്നു’; സംവിധായകനെ വെളിപ്പെടുത്തി നടി
സിനിമയിലെ മിക്ക നടിമാർക്കും കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നിട്ടുണ്ട്. നടിമാരുടെ വെളിപ്പെടുത്തലുകള്‍ പലപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. പലരും അത് തുറന്ന് പറയാൻ തയ്യാറാവുന്നില്ല. നടിമാരുടെ കാസ്റ്റിംഗ് കൗച്ചും മീ ടൂ വെളിപ്പെടുത്തുകളും ഏറെ ചർച്ചയായിരുന്നു
ഇപ്പോൾ ഇതാ കന്നഡ തെലുങ്ക്, ഹിന്ദി, പഞ്ചാബി തുടങ്ങിയ ഭാഷകളിലൂടെ ശ്രദ്ധേയയായ സുര്‍വീൺ ചൗളയാണ് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. ഒന്നും രണ്ടും തവണയല്ല തനിയ്ക്ക് ഈ ദുരനുഭവം നേരിടേണ്ടി വന്നത്. ബോളിവുഡില്‍ നിന്നു രണ്ട് തവണയും തെന്നിന്ത്യയില്‍ നിന്ന് ഒരു തവണയും കാസ്റ്റിംഗ് കൗച്ച് നേരിട്ടിരിക്കുന്നു.
തന്റെ ശരീരത്തിലെ ഓരോ ഇഞ്ചും ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ സംവിധായകനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സുർവീൺ. പിന്നീട് ദക്ഷിണേന്ത്യയിലെ പ്രശസ്തനായ, ദേശീയ പുരസ്കാര ജേതാവായ ഒരു സംവിധായകനും തന്നെ മോശമായി സമീപിച്ചു. ഹിന്ദി സിനിമയിൽ നിന്ന് അടുത്തിടെയാണ് തനിക്ക് മോശമായ അനുഭവമുണ്ടായതെന്നും അവർ വ്യക്തമാക്കി. അയാൾക്ക് തന്റെ ശരീരഭാഗങ്ങൾ കാണാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞുവെന്നും എന്നാൽ അതിൽ നിന്നെല്ലാം പുറത്തുകടക്കുവാൻ തനിക്ക് സാധിച്ചത് ആത്മവിശ്വാസം കൊണ്ടാണെന്നും നടി കൂട്ടിച്ചേർത്തു.
ബോളിവുഡിൽ നിന്നുള്ള സംവിധായകരായ രണ്ടുപേരാണ് തന്നോട് മോശമായി സംസാരിച്ചത്. തെന്നിന്ത്യയിലെ ഒരു സിനിമ സംവിധായകൻ തന്നോട് അപമര്യാദയായി പെരുമാറി. ഔദ്യോഗികമല്ലാത്ത കാര്യങ്ങള്‍ക്കു വേണ്ടി അയാള്‍ തന്നെ മുംബൈയിലേക്ക് ക്ഷണിച്ചു. പിന്നീട് അയാളുടെ ഫോണ്‍ കോള്‍ എടുക്കാതെയിരിക്കുകയാണ് ചെയ്തതെന്നും നടി പറയുന്നു. ആ സംവിധായകനൊപ്പമുളള സിനിമയും പിന്നീട് നടന്നില്ല. ബോളിവുഡില്‍ ഹേറ്റ് സ്റ്റോറി 2, അഗ്ലി തുടങ്ങിയ സിനിമകളിലൂടെയാണ് സുർവീൺ ശ്രദ്ധിക്കപ്പെട്ടത്.
Surveen Chawla
