Connect with us

തൃശൂർ തൃശൂര്‍കാർ ആർക്കും എടുക്കാൻ കൊടുക്കില്ല; സുരേഷ് ഗോപിക്ക് പ്രതാപന്റെയും സോഷ്യൽ മീഡിയയുടെയും വമ്പൻ ട്രോൾ

Malayalam Breaking News

തൃശൂർ തൃശൂര്‍കാർ ആർക്കും എടുക്കാൻ കൊടുക്കില്ല; സുരേഷ് ഗോപിക്ക് പ്രതാപന്റെയും സോഷ്യൽ മീഡിയയുടെയും വമ്പൻ ട്രോൾ

തൃശൂർ തൃശൂര്‍കാർ ആർക്കും എടുക്കാൻ കൊടുക്കില്ല; സുരേഷ് ഗോപിക്ക് പ്രതാപന്റെയും സോഷ്യൽ മീഡിയയുടെയും വമ്പൻ ട്രോൾ

രാജ്യം വോട്ടെണ്ണൽ ചൂടിലാണ്. ജനങ്ങൾ എല്ലാവരും രാജ്യം ആര് ഭരിക്കും എന്ന് ഉറ്റുനോക്കുകയാണ്. കേരളത്തിൽ വോട്ടെണ്ണൽ ചൂടുപിടിക്കുമ്പോൾ ചലച്ചിത്രതാരവും രാജ്യസഭാ എം പിയുമായ സുരേഷ് ഗോപിയ്ക്ക് വമ്പൻ ട്രോൾ. സുരേഷ് ഗോപിയുട സ്ഥാനാര്‍ത്ഥിത്വം കൊണ്ട് കൂടി ശ്രദ്ധേയമായിരുന്നു ഇത്തവണ തൃശൂരിലെ മത്സരം. വോട്ടെണ്ണലിന്‍റെ തുടക്കം മുതൽ സുരേഷ് ഗോപി മൂന്നാം സ്ഥാനത്തായിരുന്നു. ശക്തി കേന്ദ്രങ്ങളിൽ പോലും ആധിപത്യം ഉറപ്പിക്കാൻ സുരേഷ് ഗോപിക്കായില്ല.

ആദ്യാവസാനം ലീഡ് നിലനിര്‍ത്തുന്നത് ടിഎൻ പ്രതാപനാണ്. പ്രചാരണ സമയത്ത് നിരവധി വിവാദങ്ങൾ സുരേഷ്‌ഗോപി സൃഷ്ടിച്ചിരുന്നു. തൃശൂര്‍ എനിക്ക് വേണം തൃശൂരിനെ ഞാനിങ്ങെടുക്കുവാ എന്ന സുരേഷ് ഗോപിയുടെ പ്രസംഗം സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ പ്രചാരം നേടിയിരുന്നു. ജയം ഉറപ്പിച്ച ശേഷം സുരേഷ് ഗോപിക്ക് അതേ നാണയത്തിൽ മറുപടി നൽകാനും ടിഎൻ പ്രതാപൻ മറന്നില്ല. തൃശൂർ തൃശൂര്‍കാർ ആർക്കും എടുക്കാൻ കൊടുക്കില്ലെന്നായിരുന്നു ടിഎൻ പ്രതാപന്‍റെ മറുപടി. സോഷ്യൽ മീഡിയയിലും സുരേഷ് ഗോപിയെ ട്രോള് കൊണ്ട് മൂടുകയാണ്.

sureshgopi troll

More in Malayalam Breaking News

Trending

Recent

To Top