Malayalam
വോയിസ് മെസേജ് മാത്രമാണ് സുരേഷ് ഗോപിയ്ക്ക് അയച്ചത്, മണിക്കൂറുകൾക്കുള്ളിൽ പരിഹാരം കണ്ടു; സുരേഷ് ഗോപിയെ കുറിച്ച് സുരേഷ് കുമാർ
വോയിസ് മെസേജ് മാത്രമാണ് സുരേഷ് ഗോപിയ്ക്ക് അയച്ചത്, മണിക്കൂറുകൾക്കുള്ളിൽ പരിഹാരം കണ്ടു; സുരേഷ് ഗോപിയെ കുറിച്ച് സുരേഷ് കുമാർ
നടനായും നിർമാതാവായും h gopiപ്രേക്ഷകർക്കേറെ സുപരിചിതനാണ് സുരേഷ് കുമാർ. ഇപ്പോഴിതാ അദ്ദേഹം സുരേഷ് ഗോപിയെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. സഹപ്രവർത്തകരും കൂട്ടുകാരും ചേർന്ന് സുരേഷ് ഗോപിക്ക് തിരുവനന്തപുരത്തു വച്ചു നടത്തിയ സ്വീകരണ ചടങ്ങിൽ സംസാരിക്കുയായിരുന്നു അദ്ദേഹം.
ഐ.ടി ഡിപ്പാർട്ടുമെന്റുമായി ബന്ധപ്പെട്ട് അടുത്തിടെയുണ്ടായ സംഭവവും സുരേഷ് കുമാർ വിശദീകരിച്ചു. വോയിസ് മെസേജ് മാത്രമാണ് സുരേഷ് ഗോപിക്ക് അയച്ചത്. മണിക്കൂറുകൾക്കുള്ളിൽ ഐടി മിനിസ്റ്ററുടെ പ്രൈവറ്റ് സെക്രട്ടറി കാര്യം തിരക്കി വിളിച്ചു. വൈകാതെ പരിഹാരമുണ്ടാവുകയും ചെയ്തു.
വടക്കൻ വീരഗാഥയുടെ ഷൂട്ടിംഗ് നടക്കുന്ന സമയത്ത് ഒരുദിവസം സുരേഷ് ഗോപി എന്നോട് പറഞ്ഞു ഗുരുവായൂർ ക്ഷേത്രത്തിൽ പോയി 108 തവണ പ്രദക്ഷിണം വയ്ക്കാമെന്ന്. ഞാൻ സമ്മതിച്ചു. അങ്ങനെ ഞങ്ങൾ പോയി. വളരെ എളുപ്പമാണെന്നാണ് ഞാൻ കരുതിയത്. പക്ഷേ തുടങ്ങിയപ്പോഴല്ലേ മനസിലായത് എളുപ്പമല്ല കാര്യമെന്ന്. എട്ടു തവണ കഴിഞ്ഞപ്പോൾ തന്നെ ഞാൻ തളർന്നു. ഒടുവിൽ പൂർത്തിയായപ്പോൾ കാലൊക്കെ പൊള്ളി.
സുരേഷിന് ഒരുകുഴപ്പവുമുണ്ടായില്ല. തങ്ങളുടെ കൂട്ടത്തിൽ നിന്നൊരാൾ കേന്ദ്രമന്ത്രിയായതിൽ ഏറെ അഭിമാനമുണ്ടെന്നും സുരേഷ് കുമാർ പറഞ്ഞു. കമ്മിഷണർ ചെയ്യുന്നത് വരെ ജീവിതത്തിൽ ‘പോടാ’ എന്നൊരു വാക്ക് പോലും താൻ ഉപയോഗിച്ചിട്ടില്ലെന്ന് മറുപടി പ്രസംഗത്തിൽ സുരേഷ് ഗോപി വ്യക്തമാക്കി. എന്തൊരു നല്ല പൊന്നുമോൻ ആയിരുന്നു ഇവനെന്ന് അമ്മ ഇപ്പോഴും പറയും. എന്നെ തല്ലാൻ ആളെ അയച്ചിട്ടുള്ള ആളാണ് സുരേഷ്കുമാർ, അതും ചെയ്യാത്ത തെറ്റിന്.
എന്റെ തല്ലു കൊള്ളാൻ പറ്റില്ല എന്ന് പറഞ്ഞവരുടെ തല്ലല്ല, അവരോടൊപ്പം സ്ക്രീൻ സ്പേസ് ഷെയർ ചെയ്യാൻ ബുദ്ധിമുട്ടാണ് എന്നാണ് ഞാൻ പറഞ്ഞത്. അത് ഇനിയും അങ്ങനെ തന്നെ. അത് മാത്രമാണ് അന്ന് നടന്നത്. അത് പറഞ്ഞതിന് അന്ന് റഹ്മാനെ പൊക്കിക്കൊണ്ട് നടന്ന സുരേഷ് കുമാർ ആണ് ഇന്ന് കേരളത്തിൽ മുഴുവൻ എന്റെ ഇരട്ട സഹോദരനായി അറിയപ്പെടുന്ന ഈ സുരേഷ് കുമാറെന്നും സുരേഷ് ഗോപി പറഞ്ഞു.
അന്ന് റൂമിനകത്ത് പേടിച്ചിരുന്നു ഫോൺ എടുത്ത് ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് പറഞ്ഞ ഇടത്തുനിന്ന് കമ്മിഷണറിലൂടെ ഞാൻ പരിണമിച്ചു വന്നെങ്കിൽ ഇന്ന് സുരേഷ് കുമാർ എന്നെ തല്ലാൻ ആളുകളെ വിട്ടാൽ ആ ആളുകളെയും ഞാൻ തല്ലി ഓടിക്കും, സുരേഷ് കുമാറിന്റെ നെഞ്ചും താൻ ഇടിച്ചു തകർക്കുമെന്നും സുരേഷ് പറഞ്ഞു.
