Malayalam
ഞാന്‍ ആറോ ഏഴോ പ്രാവശ്യം ഈ സിനിമ മുഴുവന്‍ കാണാന്‍ ശ്രമിച്ചു, ഒന്നുകില്‍ ഭാര്യ കരയും അല്ലങ്കില്‍ ഞാന്‍ ഇറങ്ങിപ്പോരും; സുരേഷ് ഗോപി
ഞാന്‍ ആറോ ഏഴോ പ്രാവശ്യം ഈ സിനിമ മുഴുവന്‍ കാണാന്‍ ശ്രമിച്ചു, ഒന്നുകില്‍ ഭാര്യ കരയും അല്ലങ്കില്‍ ഞാന്‍ ഇറങ്ങിപ്പോരും; സുരേഷ് ഗോപി
മലയാളികള്‍ക്കേറെ പ്രിയങ്കരനാണ് സുരേഷ് ഗോപി. രാഷ്ട്രീയത്തിലും സിനിമയിലും ഒരുപോലെ സജീവമാണ് താരം. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ തനിക്ക് കണ്ടുമുഴുമിപ്പിക്കാന്‍ പറ്റാതെപോയ സിനിമകളെ കുറിച്ച് മനസ് തുറക്കുകയാണ് സുരേഷ് ഗോപി.
‘എന്റെ പല സിനിമകളും ഞാന്‍ കണ്ടിട്ടില്ല. ഇന്നലെയുടെ ഒരു ഫൈനല്‍ പോര്‍ഷനുണ്ട്. എന്റെ ഭാര്യ അല്ലെന്ന് തലയാട്ടി പറഞ്ഞിട്ട് നടന്ന് പോകുന്നതാണ് രംഗം.’ ‘ഞാന്‍ ആറോ ഏഴോ പ്രാവശ്യം ഈ സിനിമ മുഴുവന്‍ കാണാന്‍ ശ്രമിച്ചു. പക്ഷെ ആ രംഗം വരുമ്പോള്‍ ഒന്നുകില്‍ എന്റെ ഭാര്യ കൈ പിടിച്ച് ഞെക്കി ഒടിച്ച് കരയാന്‍ തുടങ്ങും. അല്ലെങ്കില്‍ എനിക്ക് പറ്റാതെയോ ഞങ്ങള്‍ സിനിമ കാണാതെ ഇറങ്ങി വരും. അതുകൊണ്ട് തന്നെ ആ സിനിമ വിലയിരുത്താനും എനിക്ക് പറ്റിയിട്ടില്ല.’ ‘അതുപോലെ വേറെയും കുറെ സിനിമകള്‍ ഞാന്‍ കണ്ടിട്ടില്ലെന്നാണ്’, സുരേഷ് ഗോപി പറഞ്ഞത്.
1990ല്‍ പുറത്തിറങ്ങിയ ഇന്നലെയുടെ തിരക്കഥയും പത്മരാജന്റേത് തന്നെയായിരുന്നു. സുരേഷ് ഗോപിക്കും ജയറാമിനും പുറമെ ശോഭനയും ശ്രീവിദ്യയുമായിരുന്നു ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സുരേഷ് ഗോപിയുടെ കരിയര്‍ ബെസ്റ്റ് സിനിമകളില്‍ ഒന്നായാണ് ഇപ്പോഴും ഇന്നലെ വിലയിരുത്തപ്പെടുന്നത്. സിനിമ അവസാനിക്കുമ്പോള്‍ ആരെക്കാളും ഹൃദയത്തില്‍ തങ്ങി നില്ക്കുന്നതും സുരേഷ് ഗോപിയുടെ നരേന്ദ്രന് തന്നെയാണ്.
അതേസമയം, മേ ഹൂം മൂസയാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത സുരേഷ് ഗോപി സിനിമ. ഗരുഡനാണ് അണിയറയില്‍ റിലീസിന് തയ്യാറെടുക്കുന്ന സിനിമ. നീണ്ടകാലത്തിന് ശേഷം സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഗരുഡന്. അരുണ്‍ വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് മിഥുന് മാനുവല്‍ തോമസാണ്. അഞ്ചാം പാതിര എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം മിഥുന് തിരക്കഥ ഒരുക്കുന്നത് കൊണ്ടുതന്നെ ഗരുഡന്റെ പ്രേക്ഷക പ്രതീക്ഷ വലുതാണ്.
