Connect with us

സ്വര്‍ണ്ണപ്പട്ടുമായി ഗുരുവിനെ കാണാനെത്തി സുരേഷ് ഗോപി; വൈറലായി ചിത്രങ്ങള്‍

Malayalam

സ്വര്‍ണ്ണപ്പട്ടുമായി ഗുരുവിനെ കാണാനെത്തി സുരേഷ് ഗോപി; വൈറലായി ചിത്രങ്ങള്‍

സ്വര്‍ണ്ണപ്പട്ടുമായി ഗുരുവിനെ കാണാനെത്തി സുരേഷ് ഗോപി; വൈറലായി ചിത്രങ്ങള്‍

കഴിഞ്ഞ ദിവസമായിരുന്നു നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ സുരേഷ് ഗോപി ആ അപ്രതീക്ഷിത വിജയം കൈവരിച്ചത്. മൂന്നാം തവണ തൃശൂരില്‍ മത്സരിച്ച് അദ്ദേഹം സീറ്റുറപ്പിച്ചിരിക്കുകയാണ്. രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ച് കൊണ്ടായിരുന്നു സുരേഷ് ഗോപിയുടെ അപ്രതീക്ഷിത വിജയം. നേമം നിയമസഭാ മണ്ഡലത്തില്‍ ഒ. രാജഗോപാല്‍ വിജയിച്ചതിനുശേഷം ബിജെപിയുടെ ചരിത്രനേട്ടമാണിത്. ബിജെപിയുടെ പ്രമുഖ നേതാക്കള്‍ക്ക് ആര്‍ക്കും എത്തിപ്പിടിക്കാന്‍ കഴിയാത്ത വിജയം. പ്രിയ താരത്തിന് ആശംസകള്‍ നേര്‍ന്ന് സിനിമാലോകം മുഴുവനും എത്തിയിരുന്നു.

ഇപ്പോഴിതാ ഡല്‍ഹിയിലെത്തിയിരിക്കുകയാണ് താരം. കയ്യില്‍ ലക്ഷങ്ങള്‍ വിലയുള്ള സ്വര്‍ണ്ണപ്പട്ടുമായി ഗുരു മഹാരാജിനെ കാണാന്‍ എത്തിയിരിക്കുകയാണ്. സ്വര്‍ണപ്പട്ട് ക്ഷേത്രത്തിന് മുന്നില്‍ വെച്ച് തന്നെ ഗുരുവിന് നല്‍കി വണങ്ങുന്ന സുരേഷ് ഗോപിയുടെ ചിത്രങ്ങളും വീഡിയോകളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പുലര്‍ച്ചയോടെയായിരുന്നു ഡല്‍ഹിയിലെ ക്ഷേത്രത്തിലേയ്ക്ക് അദ്ദേഹം എത്തിയത്. സുരേഷ് ഗോപി എത്തിയതറിഞ്ഞ് നിരവധി പേരാണ് അദ്ദേഹത്തെ കാണാനായി തടിച്ച് കൂടിയിരുന്നത്.

അതേസമയം, കേരളത്തില്‍ നിന്നുള്ള ആദ്യ ബിജെപി ലോക്‌സഭാ എംപിയായ സുരേഷ് ഗോപി കേന്ദ്രമന്ത്രിയാവും എന്നാണ് പുറത്ത് വന്നിരുന്ന വിവരം. കേന്ദ്ര നേതൃത്വത്തില്‍ നിന്നും നിര്‍ദേശം ലഭിച്ചെന്നാണ് സൂചന. മൂന്നാം മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നടക്കുന്ന ഞായറാഴ്ച സുരേഷ് ഗോപിയും സത്യപ്രതിജ്ഞ ചെയ്യും. അതേസമയം, രണ്ടാം മന്ത്രിസഭയിലെ പലരും ഇത്തവണ മന്ത്രിസഭയില്‍ ഉണ്ടാകില്ല.

നേരത്തെ, കേന്ദ്രമന്ത്രിയാകുമോ എന്ന ചോദ്യത്തിന് ഇനിയും മറുപടി പറയുന്നത് നെഗറ്റീവ് ആവുമെന്നായിരുന്നു സുരേഷ് ഗോപി പ്രതികരിച്ചത്. ഒരുപാട് പേര് വിളിച്ചു ഉപദേശിച്ചുവെന്നും എല്ലാം ദൈവ നിശ്ചയം പോലെ നടക്കുമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. കേരളത്തില്‍നിന്നുള്ള ആദ്യ ബിജെപി ലോക്‌സഭാ അംഗമെന്ന നിലയില്‍ സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയില്‍ വേണമെന്ന് കേന്ദ്ര നേതൃത്വമാണ് നിര്‍ദേശിച്ചത്.

രണ്ട് വര്‍ഷത്തേയ്ക്ക് സിനിമകളില്‍ അഭിനയിക്കാന്‍ കരാര്‍ ഒപ്പിട്ടെന്നും, അതിന് കേന്ദ്രമന്ത്രിസ്ഥാനം തടസമാകുമോയെന്ന ആശങ്കയും സുരേഷ് ഗോപി നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാല്‍ മോദിക്കൊപ്പം ഞായറാഴ്ച തന്നെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കണമെന്ന് ദേശീയ നേതൃത്വം നിര്‍ദേശിക്കുകയായിരുന്നു. ഏത് വകുപ്പാണെന്നതടക്കം വൈകാതെ പ്രഖ്യാപിക്കും.

അതേസമയം, തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന കണക്കുപ്രകാരം 75079 ആണ് സുരേഷ് ഗോപിയുടെ ഭൂരിപക്ഷം. അഡ്വ. വിഎസ് സുനില്‍ കുമാറിന് 3,37,652 വേട്ടുകള്‍ നേടിയപ്പോള്‍ 3,28,124 വോട്ടുകള്‍ നേടിയ കോണ്‍ഗ്രസിന്റെ ശക്തനായ മത്സരാര്‍ത്ഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പത്മജയുടെ ബിജെപി പ്രവേശനവും മുരളീധരന്റെ പരാജയം പൂര്‍ണ്ണമാക്കി എന്ന് വേണം വിലയിരുത്താന്‍.

മുരളീധരന്റെ നഷ്ടം വരും ദിവസങ്ങളില്‍ കോണ്‍ഗ്രസില്‍ വലിയ പൊട്ടിത്തെറികള്‍ക്ക് വഴിവെയ്ക്കുമെന്ന കാര്യത്തില്‍ സംശയമില്ല. 2019 ല്‍ കോണ്‍ഗ്രസിന് വേണ്ടി 4,15,089 വേട്ടുകള്‍ നേടി തൃശ്ശൂര്‍ പിടിച്ച ടി എന്‍ പ്രതാപന്‍, 2024 ലെ കോണ്‍ഗ്രസ് പരാജയത്തിന് മറുപടി പറയേണ്ടിവരുമെന്നതാണ് അവസ്ഥ. 2019 ല്‍ മൂന്നാം സ്ഥാനത്തായിരുന്ന സുരേഷ് ഗോപിക്ക് ലഭിച്ചത് 2,93,822 വോട്ടുകളായിരുന്നു.

തൃശ്ശൂരില്‍ സുരേഷ് ഗോപി നടത്തിയ പടയോട്ടത്തില്‍ ഗുരുവായൂര്‍ മണ്ഡലം മാത്രമാണ് ഇളകാതെ നിന്നത്. ഇടത് കോട്ടകളായ മണലൂരും നാട്ടികയുമടക്കം 6 മണ്ഡലങ്ങളും സുരേഷ് ഗോപിക്കൊപ്പം നിന്നപ്പോള്‍ മുരളീധരനൊപ്പമായിരുന്നു ഗുരുവായൂര്‍. സുരേഷ് ഗോപിയുടെ വ്യക്തിപ്രഭാവവും മോദി തരംഗവും ചേരുമ്പോള്‍ തൃശ്ശൂര്‍ ഇങ്ങ് പോരും എന്ന് തന്നെയായിരുന്നു തുടക്കം മുതല്‍ ബിജെപി ക്യാമ്പിന്റെ പ്രതീക്ഷ.

വോട്ടെണ്ണിത്തുടങ്ങിയപ്പോള്‍ തന്നെ ആ പ്രതീക്ഷ ഇരട്ടിയാവുകയും ചെയ്തു. എന്നാല്‍ ബിജെപി പ്രവര്‍ത്തകരെയും എതിര്‍ സ്ഥാനാര്‍ത്ഥികളെയും ആശ്ചര്യപ്പെടുത്തിയ തോരോട്ടമായിരുന്നു പിന്നീട് മണ്ഡലത്തില്‍. 7 ഇടത്തും ഇടത് എം.എല്‍എ മാരുള്ള മണ്ഡലത്തില്‍ 6 ഉം ബിജെപിയ്ക്ക് ഒപ്പം നിന്നു. പ്രതീക്ഷിച്ചപോലെ തൃശ്ശൂര്‍ നിയമസഭ മണ്ഡലത്തിലാണ് ഉയര്‍ന്ന ഭൂരിപക്ഷം. 14117 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഇവിടെ മാത്രം സുരേഷ് ഗോപി നേടിയത്.

More in Malayalam

Trending

Recent

To Top