Actor
ഭരത്ചന്ദ്രന്റെ ശുണ്ഠി എന്റെ രക്തത്തിൽ അല്ല, ഹൃദയത്തിലാണ്, ജനങ്ങൾക്ക് ഭരത്ചന്ദ്രനെ ആണ് ആവശ്യമെങ്കിൽ താൻ ഭരത്ചന്ദ്രനായിത്തന്നെ ജീവിക്കും; സുരേഷ് ഗോപി
ഭരത്ചന്ദ്രന്റെ ശുണ്ഠി എന്റെ രക്തത്തിൽ അല്ല, ഹൃദയത്തിലാണ്, ജനങ്ങൾക്ക് ഭരത്ചന്ദ്രനെ ആണ് ആവശ്യമെങ്കിൽ താൻ ഭരത്ചന്ദ്രനായിത്തന്നെ ജീവിക്കും; സുരേഷ് ഗോപി
ഇപ്പോഴും നിരവധി ആരാധകരുള്ള സുരേഷ് ഗോപി കഥാപാത്രമാണ് കമ്മീഷണർ സിനിമയിലെ ഭരത് ചന്ദ്രൻ ഐപിഎസ്. ഇപ്പോഴിതാ ജനങ്ങൾക്ക് ഭരത്ചന്ദ്രനെ ആണ് ആവശ്യമെങ്കിൽ താൻ ഭരത്ചന്ദ്രനായിത്തന്നെ ജീവിക്കുമെന്ന് പറയുകയാണ് സുരേഷ് ഗോപി. കമ്മിഷണർ’ ചെയ്യുന്നത് വരെ ജീവിതത്തിൽ ‘പോടാ’ എന്നൊരു വാക്ക് പോലും താൻ ഉപയോഗിച്ചിട്ടില്ല. എന്തൊരു നല്ല പൊന്നുമോൻ ആയിരുന്നു ഇവനെന്ന് അമ്മ ഇപ്പോഴും പറയും.
ഭരത്ചന്ദ്രന്റെ ശുണ്ഠി എന്റെ രക്തത്തിൽ അല്ല, ഹൃദയത്തിലുണ്ട്. ആരോപണശരങ്ങളുമായി വരുന്നവർ ആ ശരങ്ങൾ സ്വന്തം നെഞ്ചത്ത് കുത്തിത്തറച്ചാൽമതി. അതിവിടെ ഏൽക്കില്ല. ഭരത്ചന്ദ്രനെ ആണ് ജനതയ്ക്ക് ആവശ്യം എങ്കിൽ ഞാൻ ഭരത്ചന്ദ്രനായി ജീവിക്കും, ഭരത്ചന്ദ്രനായി പെരുമാറും, ഭരത്ചന്ദ്രനായി എന്റെ ഉത്തരവാദിത്വം നിർവഹിക്കും, ഭരത്ചന്ദ്രനായി തന്നെ മരിക്കും എന്ന് വാക്കുനൽകുകയാണ്. തന്റെ ഹൃദയത്തിൽ നിന്നുണ്ടാകുന്ന വികാരം അടിച്ചമർത്തിയിട്ടില്ല, മറച്ചുവച്ചിട്ടില്ല. ഇഷ്ടമില്ലാത്ത എന്തുകാര്യവും ഞാൻ തുറന്നുപറഞ്ഞിട്ടുണ്ട്.
ചെയ്യാത്ത തെറ്റിന് എന്നെ തല്ലാൻ ആളെ അയച്ചിട്ടുള്ള ആളാണ് സുരേഷ്‌കുമാർ. എന്റെ തല്ലു കൊള്ളാൻ പറ്റില്ല എന്ന് പറഞ്ഞവരുടെ തല്ലല്ല, അവരോടൊപ്പം സ്ക്രീൻ സ്പേസ് ഷെയർ ചെയ്യാൻ ബുദ്ധിമുട്ടാണ് എന്നാണ് ഞാൻ പറഞ്ഞത്. അത് ഇനിയും അങ്ങനെ തന്നെ. അത് മാത്രമാണ് അന്ന് നടന്നത്.
അത് പറഞ്ഞതിന് അന്ന് റഹ്മാനെ പൊക്കിക്കൊണ്ട് നടന്ന സുരേഷ് കുമാർ ആണ് ഇന്ന് കേരളത്തിൽ മുഴുവൻ എന്റെ ഇരട്ട സഹോദരനായി അറിയപ്പെടുന്ന ഈ സുരേഷ് കുമാറെന്നും സുരേഷ് ഗോപി പറഞ്ഞു.
അന്ന് റൂമിനകത്ത് പേടിച്ചിരുന്നു ഫോൺ എടുത്ത് ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് പറഞ്ഞ ഇടത്തുനിന്ന് കമ്മിഷണറിലൂടെ ഞാൻ പരിണമിച്ചു വന്നെങ്കിൽ ഇന്ന് സുരേഷ് കുമാർ എന്നെ തല്ലാൻ ആളുകളെ വിട്ടാൽ ആ ആളുകളെയും ഞാൻ തല്ലി ഓടിക്കും, സുരേഷ് കുമാറിന്റെ നെഞ്ചും ഞാൻ ഇടിച്ചു തകർക്കും. അതിലേക്ക് എന്നെ വളർത്തിയത് രൺജി പണിക്കരുടെ പേനയും ഷാജിയുടെ കയ്യിലിരിപ്പുമാണ് എന്നും സുരേഷ് ഗോപി പറഞ്ഞു.
അതേസമയം, കുറച്ച് നാളുകൾക്ക് മുമ്പ് ഭരത് ചന്ദ്രൻ ഐ.പി.എസിൽ നിന്നും ഇപ്പോഴും ഇറങ്ങിവന്നിട്ടില്ലെന്നും താരത്തിനെതിരെ വിമർശനം ഉയർന്നിരുന്നു. എന്താ ഭരത് ചന്ദ്രന് കുഴപ്പം. എന്റെ തണ്ടെല്ലിന്റെ ഗുണമാണ് ഞാൻ കാണിക്കുന്നത്. അത്, ഭരത് ചന്ദ്രനിലൂടെ സ്വാംശീകരിച്ചതാണ്. ഭരത് ചന്ദ്രനെ കണ്ടുകൊണ്ട് എത്ര ഐ.പി.എസുകാരാണ് ഈ രാജ്യത്ത് നീതി നിർവഹണം നടത്തുന്നതെന്ന് അന്വേഷിക്കൂ.
മലയാളികൾ മാത്രമല്ല, രാജ്യമുഴുവൻ ഓഡിറ്റ് ചെയ്യൂ. അപ്പോഴറിയാം. നിങ്ങൾ അത്, പറയുമ്പോൾ ഞാൻ അഭിമാനിക്കുന്നു. പക്ഷെ, അതിന്റെ വ്യഗ്യം ഞാൻ മനസിലാക്കുന്നു. എനിക്ക് ഉറപ്പായിട്ടും മനസിലാകും എന്നാണ് സുരേഷ് ഗോപി വിമർനങ്ങൾക്ക് മറുപടിയായി അന്ന് പറഞ്ഞിരുന്നത്.
