Connect with us

എനിക്ക് ഗർഭിണികളെ വളരെ ഇഷ്ട്ടമാണ് ,അതിൽ വിവാദമുണ്ടാക്കുന്നത് മനോരോഗം – സുരേഷ് ഗോപി

Malayalam Breaking News

എനിക്ക് ഗർഭിണികളെ വളരെ ഇഷ്ട്ടമാണ് ,അതിൽ വിവാദമുണ്ടാക്കുന്നത് മനോരോഗം – സുരേഷ് ഗോപി

എനിക്ക് ഗർഭിണികളെ വളരെ ഇഷ്ട്ടമാണ് ,അതിൽ വിവാദമുണ്ടാക്കുന്നത് മനോരോഗം – സുരേഷ് ഗോപി

തനിക്ക് ഗര്‍ഭിണികളെ വളരെ ഇഷ്ടമാണെന്നും ഇനി കണ്ടാലും അനുഗ്രഹിക്കുമെന്നും വ്യക്തമാക്കി നടനും രാജ്യസഭ എംപിയുമായ സുരേഷ്ഗോപി. അതില്‍ വിവാദമുണ്ടാക്കുന്നത് ചിലരുടെ അസുഖമാണെന്നും അദ്ദേഹം പറഞ്ഞു.

വിവാദമുണ്ടാക്കുന്നത് മനോരോഗമാണ്. അതിന് അവര്‍ ഏതെങ്കിലും നല്ല ഡോക്ടറെ കണ്ട് ചികിത്സിക്കടുന്നതാണ് നല്ലതെന്നും അദ്ദേഹം വ്യക്തമാക്കി. ഗര്‍ഭിണിയായ യുവതിയുടെ വയറില്‍ കൈവച്ച്‌ അനുഗ്രഹം നല്‍കിയ സംഭവത്തെ തുടര്‍ന്നുള്ള വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി കൂടിയായ സുരേഷ് ഗോപി.

വീട്ടിലേക്ക് മൂത്ത സഹോദരന്‍ വിവാഹം കഴിച്ചു കൊണ്ടുവരുന്ന സ്ത്രീയെ ചേട്ടത്തിയമ്മ എന്നാണ് വിളിക്കുന്നത്. അത് നമ്മുടെ സംസ്‌കാരമാണ്. അങ്ങനെ സംസകാരമില്ലാത്തവര്‍ പലതും പറഞ്ഞോട്ടെ. അവര്‍ അങ്ങനെ ദ്രവിച്ചു തീരട്ടെ- സുരേഷ്ഗോപി പറഞ്ഞു.

suresh gopi replied to controversies

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top