സുരേഷ് ഗോപി മടങ്ങിയെത്തുന്നു; തമിഴ് ചിത്രം ‘തമിഴരസനി’ലെ ലുക്ക് പുറത്ത്
വലിയ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തുന്നു. തമിഴ് ചിത്രമായ ‘തമിഴരശനി’ലൂടെയാണ് സുരേഷ് ഗോപി സിനിമയിലേക്കുള്ള മടക്കം. ചിത്രത്തിന്റെ ലൊക്കേഷന് ചിത്രം താരം തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചു. ചിത്രത്തില്‍ ഡോക്ടറുടെ വേഷത്തിലാണ് സുരേഷ് ഗോപി എത്തുന്നത്.
തമിഴ് നായകന്‍ വിജയ് ആന്റണിയാണ് ചിത്രത്തിലെ നായകന്. ബാബു യോഗ്വേശരനാണ് ‘തമിഴരശന്‍’ ഒരുക്കുന്നത്. ആക്ഷന് എന്റര്‌ടെയിനര് ആയൊരുക്കുന്ന ചിത്രത്തില്‍ രമ്യാ നമ്പീശനാണ് നായിക. ആര്. ഡി. രാജശേഖരാണ് ചിത്രത്തിനായി ക്യാമറ കൈകാര്യം ചെയ്യുന്നത്. ഭുവന് ശ്രീനിവാസനാണ് ചിത്രത്തിന്റെ എഡിറ്റിങ് നിര്വ്വഹിക്കുന്നത്. എസ്എന്എസ് മൂവീസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
2015ല്‍ പുറത്തിറങ്ങിയ, സുരേഷ് ഗോപി മുന്‍പ് അഭിനയിച്ച വിക്രം ചിത്രം ‘ഐ’യിലും സുരേഷ് ഗോപി ഡോക്ടറുടെ വേഷത്തിലായിരുന്നു പ്രത്യക്ഷപ്പെട്ടത്. ചിത്രത്തിലെ സുരേഷ് ഗോപിയുടെ ‘അതുക്കും മേലെ’ എന്ന ഡയലോഗ് വൈറലായിരുന്നു. ചിത്രത്തില്‍ ഡോ. വാസുദേവന്‍ എന്ന വില്ലന്‍ കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിച്ചത്. 2015 ല് പുറത്തിറങ്ങിയ ‘മൈ ഗോഡ്’ ആയിരുന്നു സുരേഷ് ഗോപിയുടെ ഒടുവിലത്തെ മലയാളം ചിത്രം.
Suresh gopi new tamil movie…