Connect with us

മാസ്സ് ലുക്കിൽ സുരേഷ് ​ഗോപി ; ‘​ഗ​ഗനചാരി’യുടെ സ്പിൻഓഫ് വരുന്നു; മണിയൻ ചിറ്റപ്പനായി സൂപ്പർ സ്റ്റാർ ; ടീസർ പുറത്ത്

Actor

മാസ്സ് ലുക്കിൽ സുരേഷ് ​ഗോപി ; ‘​ഗ​ഗനചാരി’യുടെ സ്പിൻഓഫ് വരുന്നു; മണിയൻ ചിറ്റപ്പനായി സൂപ്പർ സ്റ്റാർ ; ടീസർ പുറത്ത്

മാസ്സ് ലുക്കിൽ സുരേഷ് ​ഗോപി ; ‘​ഗ​ഗനചാരി’യുടെ സ്പിൻഓഫ് വരുന്നു; മണിയൻ ചിറ്റപ്പനായി സൂപ്പർ സ്റ്റാർ ; ടീസർ പുറത്ത്

ഗോകുൽ സുരേഷ് നായകനായി എത്തി തീയേറ്ററിനെ ഇളക്കിമറിച്ച ചിത്രമാണ് ​ഗ​ഗനചാരി. ഇപ്പോഴും തിയറ്ററിൽ മികച്ച വിജയം നേടി മുന്നേറുകയാണ് ഈ സിനിമ. ഒരു സയൻസ് ഫിക്ഷൻ ഗാനത്തിൽ പെടുന്ന ചിത്രമാണ് ​ഗ​ഗനചാരി. ഗോകുൽ സുരേഷിന് പുറമെ അനാർക്കലി മരിക്കാർ, അജു വർ​ഗീസ്, ​ഗണേഷ് കുമാർ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങൾ ചെയ്തിരിക്കുന്നത്.

ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ ചിത്രത്തിന്റെ സ്പിൻഓഫ് പ്രഖ്യാപിച്ചിരിക്കുകയാണ്. മണിയൻ ചിറ്റപ്പൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ സുരേഷ് ​ഗോപിയാണ് ടൈറ്റിൽ റോളിൽ എത്തുന്നത്. പ്രഖ്യാപനത്തിനൊപ്പം തന്നെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തെത്തിയിട്ടുണ്ട്.

സുരേഷ് ​ഗോപി തന്നെയാണ് തന്റെ സമൂഹ മാധ്യമത്തിലൂടെ ടീസർ പങ്കുവെച്ചിരിക്കുന്നത്. ചെറിയ സർപ്രൈസ് ഉണ്ട്. പ്രപഞ്ചത്തിലെ അലഞ്ഞുതിരിയുന്നയാൾ, ഗഗനചാരി യൂണിവേഴ്സിലെ ഭ്രാന്തൻശാസ്ത്രജ്ഞൻ. ഇതാ “മണിയൻ ചിറ്റപ്പൻ”. കാത്തിരിക്കൂ.- എന്ന അടിക്കുറിപ്പിലാണ് ടൈറ്റിൽ ടീസർ സുരേഷ് ​ഗോപി പുറത്തുവിട്ടത്. ചിത്രത്തിൽ അരക്കിറുക്കനായ ഒരു ശാസ്ത്രജ്ഞനെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുക.

അതേസമയം ഗ​ഗനചാരി ടീം തന്നെയാകും ഈ ചിത്രത്തിലും ഒന്നിക്കുന്നത്. അരുണ്‍ ചന്ദുവാണ് മണിയന്‍ ചിറ്റപ്പന്‍ സംവിധാനം ചെയ്യുന്നത്. അരുൺ ചന്ദുവും ശിവ സായിയും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. അജിത്‌ വിനായക ഫിലിംസിന്റെ ബാനറില്‍ അജിത്‌ വിനായകയാണ് നിർമാണം. ​

More in Actor

Trending

Recent

To Top