Malayalam
സുരേഷ് ഗോപി ധരിക്കുന്ന വസ്ത്രങ്ങൾക്ക് പിന്നിലെ വിസ്‌മയം ഇതാണ്…! ‘ഭഗവാന്റെ ഡിസൈനിലെ മാജിക്‘ ; ഡിസൈനർ ആശാ രാമചന്ദ്രൻ പറയുന്നു!
സുരേഷ് ഗോപി ധരിക്കുന്ന വസ്ത്രങ്ങൾക്ക് പിന്നിലെ വിസ്‌മയം ഇതാണ്…! ‘ഭഗവാന്റെ ഡിസൈനിലെ മാജിക്‘ ; ഡിസൈനർ ആശാ രാമചന്ദ്രൻ പറയുന്നു!
സുരേഷ് ഗോപി ധരിക്കാറുള്ള വസ്ത്രങ്ങൾ എല്ലാം വൈറൽ ആയി മാറാറുണ്ട്. ഒരിക്കൽ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം ആശചേച്ചിയാണ് ഡ്രസ്സ് മിക്കതും ഡിസൈൻ ചെയ്തു തരുന്നതെന്ന് പറഞ്ഞിരുന്നു. പിന്നീട് സൈബർ ലോകത്തിന്റെ പരക്കം പാച്ചിൽ ആശ എന്ന ഡിസൈനറെ തപ്പിയായിരുന്നു. വസ്ത്രങ്ങൾ തയ്യാറാക്കുന്ന പ്രമുഖ ഡിസൈനറായ ആശാ രാമചന്ദ്രനെ തപ്പിയെടുക്കാൻ അധികം താമസം ഒന്നും ഉണ്ടായില്ല. പലരും ഇങ്ങനെ വസ്ത്രങ്ങൾ അയച്ച് തരാറുണ്ടെന്നാന്നും എന്നാൽ ആശ ചേച്ചി ഡിസൈൻ ചെയ്യുന്ന വസ്ത്രങ്ങളൊക്കെ പ്രത്യേകിച്ച് അറിയാനാകുമെന്നും നേരത്തെ സുരേഷ്‌ഗോപി പറഞ്ഞിരുന്നു.
അതേസമയം തൃശൂർ മമ്മിയൂരിലാണ് ‘Asha’s the mural’ ബ്രാൻഡിന്റെ ഉടമ, സുരേഷ് ഗോപിയുടെ സ്വന്തം ആശ ചേച്ചിയുള്ളത്. 2008-ലാണ് ആദ്യമായി ബ്രഷെടുക്കുന്നത്. തുടർന്ന് Asha’s the mural ബ്രാൻഡിന്റെ ഉദ്ഘാടനം ലാലേട്ടൻ നിർവഹിച്ചു. പിന്നീട് ആർട് ഗ്യാലറി തുടങ്ങിയപ്പോൾ സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യണമെന്നത് വളരെ ആഗ്രഹമായിരുന്നു. അത് അദ്ദേഹം തന്നെ നിറവേറ്റി തന്നെന്നും ആശ പറയുന്നു.
മൂന്ന് പതിറ്റാണ്ടായുള്ള ബന്ധമാണ് സുരേഷ് ഗോപിയുമായുള്ളതെന്നും ബ്രാൻഡ് ആരംഭിച്ച ആദ്യകാലം മുതൽ ഏറെ സഹായിച്ചിട്ടുണ്ടെന്നും ആശാ രാമചന്ദ്രൻ നന്ദിയോടെ പറഞ്ഞു. മാത്രമല്ല, മ്യൂറൽ പെയിൻ്റിംഗ് ചെയ്ത സാരികൾ വിദേശരാജ്യങ്ങളിൽ എത്തിക്കാൻ മുൻകയ്യെടുത്തതും സുരേഷ് ഗോപിയാണെന്നും ഇതിനായി അമേരിക്കയിൽ ഇന്നും ഏറെ ആവശ്യക്കാരുണ്ടെന്നും ആശാ കൂട്ടിച്ചേർത്തു.
ഭഗവാന്റെ ഡിസൈനുകളാണ് സുരേഷിനേറെ ഇഷ്ടം. എന്തൊക്കെ, എങ്ങനെയൊക്കെ ചെയ്യണമെന്ന് സുരേഷ് തന്നെ പറയാറുണ്ട്. ഒരിക്കൽ അദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരം അയ്യപ്പനെ വരച്ച് കൊടുത്തതും കൃഷ്ണനെ ചെയ്തപ്പോഴും സുരേഷിന് ഏറെ ഇഷ്ടമായി. പിറന്നാളിന് ഉടുക്കാൻ മുണ്ട് ഡിസൈൻ ചെയ്ത് നൽകിയിട്ടുണ്ട്. അത്, സർപ്രൈസാണെന്നും അവർ പറഞ്ഞു.
