Malayalam
ദിലീപ് മാത്രമാണ് തന്നെ വിളിച്ചതെന്നല്ല അന്ന് പറഞ്ഞത്; വിശദീകരണവുമായി സുരേഷ് ഗോപി
ദിലീപ് മാത്രമാണ് തന്നെ വിളിച്ചതെന്നല്ല അന്ന് പറഞ്ഞത്; വിശദീകരണവുമായി സുരേഷ് ഗോപി
മലയാളത്തിൻറെ ആക്ഷൻ സൂപ്പർ ഹീറോയാണ് സുരേഷ് ഗോപി. സിനിമയിലും രാഷ്ട്രീയത്തിലും സജീവമായി നിൽക്കുന്ന അദ്ദേഹത്തിൻറെ വിശേഷങ്ങളറിയാൻ പ്രേക്ഷകർക്കിഷിടവും ആണ്. 2024 ഏറെ വിശേഷങ്ങൾ നിറഞ്ഞ വർഷമായിരുന്നു സുരേഷ് ഗോപിയ്ക്ക്. മകളുടെ വിവാഹവും തിരഞ്ഞെടുപ്പിലെ മിന്നും വിജയവുമെല്ലാം ഈ താര കുടുംബം ആഘോഷമാക്കിയിരുന്നു. അദ്ദേഹത്തിന്റെ വാക്കുകളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.
സിനിമാ ലോകത്തെ നിരവധി പേരുമായി അടുത്ത സൗഹൃദം സുരേഷ് ഗോപിക്കുണ്ട്. സഹപ്രവർത്തകരോട് വളരെയധികം അടുപ്പം കാണിക്കുന്ന നടനാണ് ഇദ്ദേഹം. അദ്ദേഹത്തിന്റെ മകളുടെ വിവാഹത്തിന് തന്നെ തങ്ങളുടെ എല്ലാ തിരക്കുകളും മാറ്റിവെച്ചാണ് എല്ലാ താരങ്ങളും എത്തിയിരുന്നത്. ഇതേക്കുറിച്ച് നിരവധി പേർ സംസാരിച്ചിട്ടുമുണ്ട്. ഒരു ഘട്ടത്തിൽ സുരേഷ് ഗോപിക്ക് കരിയറിൽ വന്ന വീഴ്ച ഏറെ ചർച്ചയായതാണ്.
തുടരെ പരാജയ സിനിമകൾ വന്നതോടെ നടൻ മാറി നിന്നു. അന്ന് തന്നെ വിളിച്ച് സംസാരിച്ച താരം ദിലീപാണെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. ഈ പരാമർശം ഇന്നും ഇടയ്ക്ക് സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ ഇതേക്കുറിച്ച് സംസാരിക്കുകയാണ് സുരേഷ് ഗോപി. ദിലീപ് മാത്രമാണ് തന്നെ വിളിച്ചതെന്നല്ല അന്ന് പറഞ്ഞതെന്ന് സുരേഷ് ഗോപി പറയുന്നു. മോഹൻലാലും മമ്മൂട്ടിയും എന്നെ വിളിച്ചില്ല എന്നല്ല പറഞ്ഞത്.
എന്നെ അങ്ങനെ ആരും വിളിച്ചില്ല. ആകെ വിളിച്ചത് ദിലീപാണെന്ന് പറഞ്ഞു. പേര് ഞാൻ പറഞ്ഞിട്ടേയില്ല. ആരെങ്കിലും വിളിക്കുമായിരുന്നോ എന്നായിരുന്നു ചോദ്യം. അങ്ങനെ ആരും വിളിച്ചില്ല, ദിലീപ് വിളിക്കുമായിരുന്നു. ചേട്ടാ, പടം ചെയ്യണം ഇങ്ങനെ ഇരിക്കാൻ പറ്റില്ല. തൈര് കഴിക്കുന്നത് നിർത്തണം, നല്ല അടി ഞാൻ വെച്ച് തരും, ചേച്ചിയ്ക്ക് കൊടുക്ക് ഞാൻ ഇപ്പോൾ പറയാം എന്നൊക്കെയുള്ള ഇടപെടൽ.
അതേ പറഞ്ഞിട്ടുള്ളൂ. അല്ലാതെ ആരെങ്കിലും വിളിച്ചില്ല എന്നല്ല. പരാതി അല്ല. ചോദിച്ചതിന് മറുപടി പറയുകയാണ് താൻ ചെയ്തതെന്നും സുരേഷ് ഗോപി വ്യക്തമാക്കി. സിനിമാ രംഗത്തെ നെപ്പോട്ടിസത്തെക്കുറിച്ചും സുരേഷ് ഗോപി സംസാരിച്ചു. സൂപ്പർസ്റ്റാർസിന്റെ മക്കൾ ആരുടെയെങ്കിലും ചാൻസ് തട്ടിത്തെറിപ്പിക്കുന്നില്ല.
എന്റെ മകന് വേണ്ടി ഏതെങ്കിലും പ്രൊഡ്യൂസറെ വിളിച്ചിട്ടുണ്ടെന്ന് സ്ഥാപിച്ചാൽ ഞാൻ എല്ലാം അവസാനിപ്പിച്ച് വീട്ടിൽ പോകുമെന്നും സുരേഷ് ഗോപി പറഞ്ഞു. രാഷ്ട്രീയ തിരക്കുകളുണ്ടെങ്കിലും സിനിമകൾ ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്ന് സുരേഷ് ഗോപി പറയുന്നുണ്ട്. അദ്ദേഹത്തിന്റെ മകൻ ഗോകുൽ സുരേഷ് സിനിമയിൽ ഇപ്പോൾ സജീവമാണ്. ഗഗനാചാരിയെന്ന ചിത്രമാണ് ഗോകുലിന്റേതായി പുറത്തെത്തിയ ചിത്രം.
രാഷ്ട്രീയം തൊഴിലും അഭിനയവുമാക്കിമാറ്റിയവർക്കിടയിൽ അഭിനയമെന്ന തൊഴിലെടുത്ത് ജീവിക്കുന്ന രാഷ്ട്രീയക്കാരനാണ് സുരേഷ് ഗോപി. ബുദ്ധിമുട്ടുന്നവർക്ക് സഹായമെത്തിക്കാനും ദുരിതത്തിൽ പെട്ടുപോവുന്നവരുടെ കണ്ണീരൊപ്പാനുമൊക്കെ ജാതിയോ മതമോ രാഷ്ട്രീയമോ 2019 ൽ അദ്ദേഹം തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ബി ജെപിയുടെ രാജ്യസഭാ എം പിയായിരുന്ന സമയത്ത് തൃശൂരിൽ നിന്ന് ആദ്യമായി ലോക്‌സഭയിലേക്ക് മത്സരിച്ചപ്പോഴായിരുന്നു പരാജയം.
എന്നാൽ 2024 ലെ ലോക് സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപി മികച്ച വിജയം നേടി. കേരള ബി ജെ പി നിന്നുള്ള ആദ്യത്തെ ബി ജെ പി എം പിയായി മാറി. 74686 വോട്ടുകൾക്കാണ് അദ്ദേഹം വിജയിച്ചത. മൂന്നാം മോദി മന്ത്രിസഭയിൽ വിനാേദസഞ്ചാരം,പെട്രോളിയം – പ്രകൃതിവാതക സഹമന്ത്രിയാണ്.
അതേസമയം, തന്റെ രാഷ്ട്രീയത്തോടൊപ്പം അഭിനയവും മുന്നോട്ട് കൊണ്ടു പോകുകയാണ് നടൻ. കുറച്ച് ദിവസങ്ങൾക്ക് മുന്പായിരുന്നു സുരേഷ് ഗോപിയുടെ 257ാമത്തെ ചിത്രമായ ‘വരാഹ’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയത്. നൂറോളം സെലിബ്രിറ്റി പേജുകളിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്.
മലയാള സിനിമ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് ഇത്രയധികം സെലിബ്രിറ്റികൾ ഒരുമിച്ച് തങ്ങളുടെ സോഷ്യൽ മീഡിയ ഹാൻഡിൽസിലൂടെ പോസ്റ്റർ ഷെയർ ചെയ്യുന്നത്. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം സുരേഷ് ഗോപിയുടെ റിലീസിനൊരുങ്ങുന്ന ചിത്രമാണ് വരാഹം എന്നതും പ്രത്യേകതയാണ്.