Actor
തുടര്‍ഭരണം നല്‍കിയ ജനങ്ങള്‍ അപകടം മനസിലാക്കി, കേരളത്തിന് രാഷ്ട്രീയ രക്ഷാപ്രവര്‍ത്തനം അനിവാര്യം; സംസ്ഥാന സര്‍ക്കാരിനെതിരെ സുരേഷ് ഗോപി
തുടര്‍ഭരണം നല്‍കിയ ജനങ്ങള്‍ അപകടം മനസിലാക്കി, കേരളത്തിന് രാഷ്ട്രീയ രക്ഷാപ്രവര്‍ത്തനം അനിവാര്യം; സംസ്ഥാന സര്‍ക്കാരിനെതിരെ സുരേഷ് ഗോപി
സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സുരേഷ് ഗോപി എംപി. ഇന്ധന സെസ് ഏര്‍പ്പെടുത്തിയപ്പോള്‍ സംസ്ഥാനത്ത് തുടര്‍ഭരണം നല്‍കിയ ജനങ്ങള്‍ അപകടം മനസിലാക്കി. കേരളത്തിന് രാഷ്ട്രീയ രക്ഷാപ്രവര്‍ത്തനം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഒമ്പത് വര്‍ഷങ്ങള്‍ രാജ്യത്ത് കാതലായ മാറ്റങ്ങള്‍ കൊണ്ടുവന്നെന്ന് സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. ജനങ്ങളുടെ മനസ്ഥിതി മാറ്റുന്നതിന് വേണ്ടി ഒരുപാട് വ്യായാമം ചെയ്യേണ്ടി വരും.
മോദിയും അമിത് ഷായും അടക്കമുള്ളവരുടെ പിന്‍ബലത്തിലാണ് കേരളത്തില്‍ ബിജെപി മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.ശുദ്ധമായ മതേതരത്വം ഉയര്‍ത്തിപ്പിടിക്കേണ്ടത് ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഉത്തരവാദിത്വമാണെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. കൊച്ചിയില്‍ നടക്കുന്ന ബിജെപി ലീഗല്‍ സെല്‍ സംസ്ഥാന കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, സംസ്ഥാന ബജറ്റിലെ നികുതി വര്‍ധനവിനെതിരെ നിരവധി പ്രമുഖരാണ് രംഗത്തെത്തിയിരുന്നു. ഹരീഷ് പേരടി, ജോയ് മാത്യു, മുരളി ഗോപി തുടങ്ങിയവര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചിരുന്നു. വിപ്ലവത്തിലേക്കുള്ള അതിവേഗ പാതയില്‍ ജനങ്ങള്‍ക്ക് നിരവധി ത്യാഗം സഹിക്കേണ്ടതായി വരും. ഒരു ചുകപ്പന്‍ സോഷ്യലിസത്തിലേക്കുള്ള പ്രയാണമാണ് സഖാക്കളെ ഇപ്പോള്‍ നമ്മള്‍ കാണുന്ന സ്വപ്‌നം.
അതിനാല്‍ മുണ്ട് മുറുക്കിയുടുക്കുന്ന പിന്തിരിപ്പന്‍ ബൂര്‍ഷ്വാ മുദ്രാവാക്യങ്ങള്‍ ഉപേക്ഷിച്ച് പുതിയ നികുതിഭാരപ്പുലരിയിലേക്ക് ജനങ്ങളെ നയിക്കുന്ന രായാവിനെ സ്തുതിച്ച് തിരുവാതിര കളിച്ച് നമുക്ക് വിപ്ലവത്തിന്റെ മുന്നണിപ്പടയാളികളാകാം അങ്ങിനെ മുതലാളിത്തത്തിനെതിരെ നമുക്ക് ഒറ്റക്കെട്ടായി ആഞ്ഞടിക്കാം ട്ടെ ട്ടെ ട്ടെ ….(അടികിട്ടിയോടുന്ന മുതലാളിത്തത്തിന്റെ നിലവിളി ബാക്ക് ഗ്രൗണ്ടില്‍) എന്നായിരുന്നു ജോയ് മാത്യുവിന്റെ പോസ്റ്റ്.
ബജറ്റില്‍ മദ്യത്തിന് വീണ്ടും വിലകൂട്ടിയ സര്‍ക്കാര്‍ നടപടിയെ പരിഹസിച്ചായിരുന്നു നടന്‍ ഹരീഷ് പേരടിയുടെ കുറിപ്പ്. രാജസ്ഥാനില്‍ നിന്ന് വാങ്ങിയ ഓള്‍ഡ് മങ്ക് റം കുപ്പിയുടെ ചിത്രവും സംസ്ഥാനത്തെ പുതുക്കിയ മദ്യ നിരക്കും പങ്കുവച്ചാണ് താരം മദ്യവില വര്‍ദ്ധനക്കെതിരെ ഇങ്ങനെ പ്രതികരിച്ചത്.
‘രാജസ്ഥാനില്‍ നിന്ന് ഇന്ന് ഒരു ഓള്‍ഡ് മങ്ക് റം 750ml വാങ്ങിച്ചു..വില 455/…കേരളത്തിലെ വിലയില്‍ നിന്ന് 545/ രൂപയുടെ കുറവ്…കൊള്ള സംഘത്തിന്റെ സ്വന്തം നാടെ..നല്ല നമസ്‌ക്കാരം..’ എന്നാണ് ഹരീഷ് പേരടി ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
