Malayalam
കാലുകൊണ്ട് എഴുതി പത്താം ക്ലാസ്സിൽ ഫുൾ എ പ്ലസ് നേടിയ ദേവികയുടെ കാല് തൊട്ട് സുരേഷ് ഗോപി
കാലുകൊണ്ട് എഴുതി പത്താം ക്ലാസ്സിൽ ഫുൾ എ പ്ലസ് നേടിയ ദേവികയുടെ കാല് തൊട്ട് സുരേഷ് ഗോപി
കാലുകൊണ്ട് എസ് എസ് എൽ സി പരീക്ഷ എഴുതി ഫുൾ എ പ്ലസ് നേടിയ ദേവികയെ അഭിനന്ദിച്ച് സുരേഷ് ഗോപി. ജന്മനാ കൈകള്‍ ഇല്ലാതിരുന്ന ദേവിക എസ്.എസ്.എല്‍.സി. പരീക്ഷ എഴുതിയത് കാലുകൊണ്ടാണ്. ഇപ്പോള്‍ ദേവികയെ തേടി അഭിനന്ദന വര്‍ഷവുമായി വീട്ടിലെത്തിയിരിക്കുകയാണ് നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപി എം.പി. പരീക്ഷയെഴുതിയ ദേവികയുടെ കാല്‍ പിടിച്ചുകൊണ്ടായിരുന്നു സുരേഷ് ഗോപിയുടെ അഭിന്ദനം. തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിലെ എൻ.ഡി.എ. സ്ഥാനാർഥി കൂടിയായ സുരേഷ് ഗോപി തന്നെയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ഈ ചിത്രം പങ്കുവച്ചത്.
ജന്മനാ കൈകളും ഇല്ലാതിരുന്ന ദേവികയെ കാലുകൊണ്ട് എഴുതാന്‍ പഠിപ്പിച്ചത് അച്ഛന്‍ സജീവനും അമ്മ സുജിതയുമാണ്. മറ്റൊരു കുട്ടിയെ വച്ച് പരീക്ഷ എഴുതാനുള്ള സൗകര്യം ഉണ്ടായിരുന്നെങ്കിലും വൈകല്യങ്ങളെ പഴിക്കാതെ, പരസഹായത്തിനായി കാത്തുനില്‍ക്കാതെ ദേവിക കാലുകൊണ്ട് പരീക്ഷ എഴുതി ആ വെല്ലുവിളി ഏറ്റെടുക്കുകയായിരുന്നു.
പഠനത്തിൽ മാത്രമല്ല മനോഹരമായി ചിത്രം വരക്കാനും മിടുക്കിയാണ് ദേവിക. കാലു കൊണ്ട് വരച്ച ചിത്രങ്ങളുടെ ഒരു പ്രദര്‍ശനം കോഴിക്കോട് ആര്‍ട് ഗ്യാലറിയില്‍ സംഘടിപ്പിക്കുക വരെ ചെയ്തിരുന്നു ദേവിക. പ്ലസ് ടുവിന് ഹ്യുമാനിറ്റീസ് പഠിക്കുകയും ബിരുദമെടുത്തശേഷം സിവില്‍ സര്‍വീസ് നേടുകയും ചെയ്യണമെന്നതാണ് ദേവികയുടെ ആഗ്രഹം. മലപ്പുറം വള്ളിക്കുന്ന് സി.ബി.എച്ച്.എസ്. സ്‌കൂളിലെ വിദ്യാര്‍ഥിയാണ് ദേവിക.
suresh gopi appreciate devika
