News
വാക്ക് പാലിച്ച് സുരേഷ് ഗോപി; ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ലി ംഗമാറ്റ ശസ്ത്രക്രിയയ്ക്കായി 12 ലക്ഷം രൂപ കൈമാറി നടന്‍
വാക്ക് പാലിച്ച് സുരേഷ് ഗോപി; ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ലി ംഗമാറ്റ ശസ്ത്രക്രിയയ്ക്കായി 12 ലക്ഷം രൂപ കൈമാറി നടന്‍
ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന് കൈത്താങ്ങായി സുരേഷ് ഗോപി. ലി ംഗമാറ്റ ശസ്ത്രക്രിയയ്ക്കായി 12 ലക്ഷം രൂപ കൈമാറി. 10 ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കായി ധനസഹായം നല്‍കാമെന്ന് കേരളപ്പിറവി ദിനത്തില്‍ താരസംഘടനയായ അമ്മയുടെ ആഘോഷത്തിനിടെ അദ്ദേഹം അറിയിച്ചിരുന്നു. അന്ന് നല്‍കിയ വാക്കാണ് സുരേഷ് ഗോപി പാലിച്ചത്.
തൃശൂര്‍ നെട്ടിശേരിയിലെ വീട്ടില്‍ നടന്ന ചടങ്ങിലാണ് ധനസഹായം കൈമാറിയത്. പത്ത് പേര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ ശസ്ത്രക്രിയ നടത്തുന്നത്. 1,20,000 രൂപയാണ് ഒരാള്‍ക്ക് ചെലവാകുന്ന തുക. അനീഷ, മിഖ, വീനസ് പോള്‍, ശ്രാവന്തിക, ഗോപിക, പ്രീതി, അഭിരാമി, റെന, ടീന എല്‍സ, അദ്രിജ എന്നിവര്‍ക്കാകും ആദ്യഘട്ടത്തില്‍ ശസ്ത്രക്രിയ നടത്തുക.
പിന്നീട് സര്‍ക്കാരില്‍ നിന്ന് ശസ്ത്രക്രിയയ്ക്കുള്ള പണം തിരിച്ചുകിട്ടും. ചിലപ്പോള്‍ പണം തിരിച്ചുകിട്ടുന്നതിന് ഒരു വര്‍ഷമെങ്കിലും കാലതാമസം വരും. പണം തിരിച്ചുകിട്ടുന്നത് പ്രകാരം അടുത്ത പത്ത് പേര്‍ക്ക് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചിട്ടുണ്ട്. ഇടപ്പള്ളി അമൃത ആശുപത്രിയിലാണ് ലിം ഗമാറ്റ ശസ്ത്രക്രിയ നടത്തുന്നത്.
