Connect with us

അര്‍ഹമായ ബഹുമതി; എംഎസ് സ്വാമിനാഥനെ അഭിനന്ദിച്ച് സുരേഷ് ഗോപി

Malayalam

അര്‍ഹമായ ബഹുമതി; എംഎസ് സ്വാമിനാഥനെ അഭിനന്ദിച്ച് സുരേഷ് ഗോപി

അര്‍ഹമായ ബഹുമതി; എംഎസ് സ്വാമിനാഥനെ അഭിനന്ദിച്ച് സുരേഷ് ഗോപി

പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരത് രത്‌ന ലഭിച്ച എംഎസ് സ്വാമിനാഥനെ അഭിനന്ദിച്ച് സുരേഷ് ഗോപി. മങ്കൊമ്പ്കാരന് ലഭിക്കുന്ന ഈ അത്യുന്നത ബഹുമതിയില്‍ ഏറെ സന്തോഷവും അഭിമാനവും ഞാന്‍ പങ്കുവെക്കുന്നെന്ന് സുരേഷ് ഗോപി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

കുറിപ്പിങ്ങനെ

‘ഇതിഹാസനായ എംഎസ് സ്വാമിനാഥന്‍ സാറിന് ഭാരതരത്‌ന പുരസ്‌കാരം ലഭിച്ചതില്‍ ഹൃദയം നിറഞ്ഞ സന്തോഷം പങ്കുവെക്കുന്നു.. കൃഷിക്കും സുസ്ഥിര വികസനത്തിനും നിങ്ങള്‍ നല്‍കിയ സമാനതകളില്ലാത്ത സംഭാവനകള്‍ നമ്മുടെ രാജ്യത്ത് മായാത്ത മുദ്ര പതിപ്പിച്ചിട്ടുണ്ട്.

ഒരു യഥാര്‍ത്ഥ ദര്‍ശനത്തിന് അര്‍ഹമായ ബഹുമതി! നമ്മുടെ മാതൃരാജ്യത്തോടുള്ള നിങ്ങളുടെ അചഞ്ചലമായ പ്രതിബദ്ധതയുടെ തെളിവാണ് ഈ ബഹുമതി. ജയ് ഹിന്ദ്!

അഭിമാനകരമായ കുടുംബ വൃക്ഷത്തിന് അഭിനന്ദനങ്ങള്‍.. ഒരു മലയാളി എന്ന നിലയില്‍ അഭിമാനം വാനോളം.. ആലപ്പുഴയില്‍ മങ്കൊമ്പിന് അടുത്താണ് എന്റെ തറവാട് വീടെന്നതിനാല്‍ മങ്കൊമ്പ്കാരന് ലഭിക്കുന്ന ഈ അത്യുന്നത ബഹുമതിയില്‍ ഏറെ സന്തോഷവും അഭിമാനവും ഞാന്‍ പങ്കുവെക്കുന്നു..’, സുരേഷ് ഗോപി അദ്ദേഹത്തിന് ഒപ്പമുള്ള ഒരു പഴയ ഫോട്ടോ പങ്കുവച്ചുകൊണ്ട് ഫേസ്ബുക്കില്‍ കുറിച്ചു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top