Connect with us

മഞ്ജു ഒരു പാവമാണ്, അതിനോട് എന്തിനാണ് അസൂയ, എല്ലാ കാര്യങ്ങളും ഓപ്പണായിരിക്കണമെന്ന് മാത്രമേ മഞ്ജുവിനുള്ളൂ; അന്ന് മഞ്ജുവിനെ കുറിച്ച് ദിലീപ് പറഞ്ഞത്!

Malayalam

മഞ്ജു ഒരു പാവമാണ്, അതിനോട് എന്തിനാണ് അസൂയ, എല്ലാ കാര്യങ്ങളും ഓപ്പണായിരിക്കണമെന്ന് മാത്രമേ മഞ്ജുവിനുള്ളൂ; അന്ന് മഞ്ജുവിനെ കുറിച്ച് ദിലീപ് പറഞ്ഞത്!

മഞ്ജു ഒരു പാവമാണ്, അതിനോട് എന്തിനാണ് അസൂയ, എല്ലാ കാര്യങ്ങളും ഓപ്പണായിരിക്കണമെന്ന് മാത്രമേ മഞ്ജുവിനുള്ളൂ; അന്ന് മഞ്ജുവിനെ കുറിച്ച് ദിലീപ് പറഞ്ഞത്!

നിരവധി ആരാധകരുള്ള താരമാണ് ദിലീപ്. അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്. നടി മഞ്ജു വാര്യരുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് ദിലീപിന്റെ വ്യക്തിജീവിതം സമൂഹമാധ്യങ്ങളിലെ സ്ഥിരം ചര്‍ച്ചാവിഷയമായി മാറുന്നത്. വിവാഹബന്ധം വേര്‍പിരിഞ്ഞതിന് പിന്നാലെ നിരവധി ഗോസിപ്പുകള്‍ ദിലീപിന്റെ പേരില്‍ വന്നു.

നടി കാവ്യ മാധവനുമായി ബന്ധപ്പെടുത്തിയുള്ള വാര്‍ത്തകളായിരുന്നു ഏറെയും. പിന്നാലെ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു രണ്ടുപേരുടെയും വിവാഹം. വിവാഹത്തിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് മാത്രമാണ് തങ്ങള്‍ വിവാഹിതരാകാന്‍ പോകുന്നുവെന്നുള്ള വിവരം പുറംലോകത്തെ അറിയിച്ചത്. ഇപ്പോള്‍ കാവ്യ സിനിമയില്‍ നിന്നെല്ലാം മാറി നില്‍ക്കുകയാണ്.

മഞ്ജു വാര്യരാകട്ടെ വമ്പന്‍ മേക്കോവറില്‍ തിരിച്ചെത്തുകയും ചെയ്തു. രണ്ടാം വരവില്‍ തമിഴിലും സാന്നിധ്യമറിയിച്ച മഞ്ജു ഇപ്പോള്‍ തന്റെ ബോളിവുഡ് അരങ്ങേറ്റത്തിനുള്ള തയ്യാറെടുപ്പിലാണ്. ഇപ്പോഴിതാ മുമ്പൊരിക്കല്‍ മഞ്ജുവുമായുള്ള വിവാഹ ജീവിതത്തെക്കുറിച്ച് ദിലീപ് പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യല്‍ മീഡിയില്‍ ഇപ്പോള്‍ വീണ്ടും വൈറലായി മാറുന്നത്. അന്ന് ഇവര്‍ വേര്‍പിരിഞ്ഞിട്ടില്ല. ഗോസിപ്പുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കാണ് നടന്‍ മറുപടി നല്‍കുന്നത്.

മഞ്ജു സിനിമാ രംഗത്ത് നിന്നും മാറി നില്‍ക്കുന്നത് അന്ന് വിഷയമായി. അങ്ങനെ ഭാര്യയായി മാത്രം മാറ്റി നിര്‍ത്തേണ്ട ആളല്ല മഞ്ജുവെന്ന് അവതാരകന്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ മഞ്ജു വാര്യര്‍ മാത്രമല്ല ഏതൊരു നടിയും അങ്ങനെയാണെന്നാണ് ദിലീപ് നല്‍കിയ മറുപടി. പേഴ്‌സണല്‍ എന്നൊന്നുണ്ട്. നൂറ്റമ്പത് ജോലിയുണ്ട്. മഞ്ജു വളരെ എന്‍ഗേജ്ഡ് ആണ്.

എന്റെ കാര്യങ്ങളും കുഞ്ഞിന്റെ കാര്യങ്ങളും കമ്പനി കാര്യങ്ങളുമുണ്ട്. ഒരു കാര്യം ഞാന്‍ മഞ്ജുവിനോട് പറഞ്ഞിട്ടുണ്ട്. സിനിമയില്‍ നിനക്ക് 19 വയസാണ്. അതിനപ്പുറമുള്ള പ്രായത്തില്‍ കണ്ടിട്ടില്ല. ഉണ്ടാക്കി വെച്ചിരിക്കുന്ന ഇമേജും അതുപോലെയാണെന്നും ദിലീപ് അഭിപ്രായപ്പെട്ടു. മഞ്ജുവിനോട് ദിലീപിന് അസൂയയുണ്ടോ എന്ന ചോദ്യത്തിന് മഞ്ജു ഒരു പാവമാണ്, അതിനോട് എന്തിനാണ് അസൂയ എന്നാണ് ദിലീപ് തിരിച്ച് ചോദിച്ചത്.

ഭാര്യയെ പുറത്തിറക്കാതിരിക്കാന്‍ ശ്രമിക്കുന്നു എന്ന അഭ്യൂഹങ്ങള്‍ക്കും ദിലീപ് അന്ന് മറുപടി നല്‍കി. മഞ്ജു വളരെ ലിബറല്‍ ആണ്. സൂപ്പര്‍മാര്‍ക്കറ്റിലും എവിടെയും മഞ്ജുവിനെ കാണാം. എറണാകുളത്തെ ഷോപ്പുകളില്‍ എല്ലാം പര്‍ച്ചേഴ്‌സ് ചെയ്യാന്‍ പോകുന്നത് മഞ്ജുവാണെന്നും നടന്‍ വ്യക്തമാക്കി. കൂടെ അഭിനയിച്ചവര്‍ക്കൊപ്പം വന്ന ഗോസിപ്പുകളെക്കുറിച്ചും ദിലീപ് അന്ന് സംസാരിച്ചു.

ഒരുപാട് നായികമാരുടെ കൂടെ അഭിനയിക്കുന്നതാണ്. സ്വാഭാവികമായും അടുപ്പിച്ച് കുറേ പടങ്ങളില്‍ ഒരുമിച്ച് കാണുമ്പോള്‍ പലതും പറയാം. പക്ഷെ അത് ജോലിയുടെ ഭാഗമാണ്. ഗോസിപ്പാണ് എന്റെ ജീവിതത്തിന്റെ എനര്‍ജിയെന്ന് ഞാന്‍ പറയാറുണ്ട്. മഞ്ജു ഈ വക കാര്യങ്ങളൊന്നും പറഞ്ഞ് മെക്കിട്ട് കയറാറോ വേറെ ആള്‍ക്കാര്‍ പറയുന്നത് ശ്രദ്ധിക്കാറോ ഇല്ല.

എല്ലാ കാര്യങ്ങളും ഓപ്പണായിരിക്കണമെന്ന് മാത്രമേ മഞ്ജുവിനുള്ളൂയെന്നും ദിലീപ് അന്ന് വ്യക്തമാക്കി. മീശമാധവനിലെ ഇന്റിമേറ്റ് രംഗങ്ങള്‍ കണ്ടപ്പോള്‍ ഇത്രയൊക്കെ വേണ്ടിയിരുന്നോ എന്ന് വെറുതെയെങ്കിലും ഭാര്യ ചോദിക്കുമോ എന്നും ആങ്കര്‍ ചോദിച്ചു. എന്നാല്‍ മീശമാധവനെക്കുറിച്ച് സംസാരിക്കാന്‍ ദിലീപ് തയ്യാറായില്ല. പകരം ചാന്തുപൊട്ട് സിനിമയെക്കുറിച്ചാണ് സംസാരിച്ചത്.

ചാന്തുപൊട്ട് എന്ന സിനിമയിലെ പാട്ടൊക്കെ കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചിരുന്നു. അത് കുഴപ്പമില്ലെന്നാണ് മഞ്ജു പറഞ്ഞത്. ഏതൊരു ഭാര്യക്കും തോന്നാവുന്നത് മഞ്ജുവിനുമുണ്ടാകാം. മനുഷ്യ സ്ത്രീയാണ്. എന്റെ ജോലിയായത് കൊണ്ട് കടിച്ച് പിടിച്ചിരിക്കുന്നതായിരിക്കും. താനും പൊസസീവ് ആണെന്നും ദിലീപ് അന്ന് തുറന്ന് പറഞ്ഞു. ഈ വാക്കുകളാണ് വീണ്ടും ശ്രദ്ധിക്കപ്പെടുന്നത്.

വര്‍ഷം എട്ട് കഴിഞ്ഞെങ്കിലും ഇന്നും ഇവരുടെ വിവാഹമോചനത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആരാധകര്‍ക്കിടയില്‍ സജീവമാണ്. എന്താണ് ഇവര്‍ക്കിടയില്‍ സംഭവിച്ചത് എന്നറിയാനുള്ള ആകാംഷയാണ് പലര്‍ക്കും. എന്നാല്‍ വിവാഹമോചനത്തെ കുറിച്ച് തുറന്നുപറയാന്‍ രണ്ടുപേരും ഇതുവരെ തയ്യാറായിട്ടില്ല. ഇടയ്ക്ക് ഇവരുടെ സുഹൃത്തുക്കളും സിനിമയിലെ സഹപ്രവര്‍ത്തകരുമൊക്കെ ഇവരുടെ വിവാഹമോചനത്തെ കുറിച്ചും ദാമ്പത്യ ജീവിതത്തെ കുറിച്ചുമൊക്കെ പറഞ്ഞെത്താറുണ്ട്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top