Connect with us

വീട്ടില്‍ അതിക്രമിച്ചു കയറിയ അക്രമിയെ ഇടിച്ചു തുരത്തിയ പ്ളസ് ടു വിദ്യാര്‍ഥിനിയ്ക്ക് ആശംസയുമായി സുരേഷ് ഗോപി

Actor

വീട്ടില്‍ അതിക്രമിച്ചു കയറിയ അക്രമിയെ ഇടിച്ചു തുരത്തിയ പ്ളസ് ടു വിദ്യാര്‍ഥിനിക്ക് ആശംസയുമായി സുരേഷ് ഗോപി. തൃപ്പൂണിത്തുറയിലെ വീട്ടിലെത്തിയ സുരേഷ് ഗോപി ആശംസകളറിയിച്ചു. കുടുംബത്തോടൊപ്പം ഭക്ഷണം കഴിച്ചു.

സ്വയം പ്രതിരോധത്തിന് പെണ്‍കുട്ടികള്‍ പ്രാപ്തരാകണമെന്ന് സുരേഷ് ഗോപി പറഞ്ഞു. പ്രതികൂല സാഹചര്യത്തിലും വീറോടെ ആക്രമിയെ നേരിട്ട അനഘ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. വിളിപ്പുറത്തുണ്ടാകുമെന്ന ഉറപ്പും നല്‍കിയാണ് താരം മടങ്ങിയത്.

വീടിനുള്ളില്‍ അതിക്രമിച്ച് കയറി കത്തിവീശിയ അക്രമിയെ കരാട്ടെ ബ്ലാക്ക് ബെല്‍റ്റുകാരിയായ അനഘ ഇടിച്ചുവീഴ്ത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അനഘയെ കാണാനെത്തുമെന്ന് സുരേഷ് ഗോപി പ്രഖ്യാപിച്ചത്. അക്രമിയെ ഇതുവരെ പൊലീസിന് പിടികൂടാനായിട്ടില്ല.

More in Actor

Trending

Recent

To Top