Connect with us

എനിക്ക് പത്തിരുപത് പേജുള്ള ഡയലോ​ഗ് തന്നു, അതും സിം​ഗിൾ ഷോട്ട്, അപ്പോഴാണ് പൃഥ്വിരാജിനെപ്പറ്റി ആലോചിച്ചത്. എത്ര പേജുള്ള ഡയലോഗ് കൊടുത്താലും ഫോട്ടോസ്റ്റാറ്റ് മെഷീനെപ്പോലെ പഠിച്ചെടുക്കും; സുരാജ് വെഞ്ഞാറമ്മൂട്

News

മലയാളികൾക്കേറെ ഇഷ്ടമുള്ള താരങ്ങളിൽ ഒരാളാണ് സുരാജ് വെഞ്ഞാറമ്മൂട്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം തന്റേ അഭിപ്രായങ്ങളെല്ലാം പങ്കുവെച്ച് എത്താറുണ്ട്. മിമിക്രി കലാകാരനായി വന്ന് മലയാളികളുടെ മനസിലിടം നേടിയ സുരാജ് ഇന്ന് ഒന്നിന് പിറകെ ഒന്നായി മികച്ച വേഷങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും, നാല് സംസ്ഥാന പുരസ്‌കാരവും സ്വന്തമാക്കി സൂരാജ് കരിയറിൽ മികച്ച വിജയം നേടുകയുമായാണ്. റിയാലിറ്റി ഷോ അവതാരകനായി മിനിസ്‌ക്രീനിലെ തിളങ്ങിയ സുരാജ് ഇപ്പോഴും ടെലിവിഷൻ ഷോകളിൽ സജീവ സാന്നിധ്യമാണ്. ഇപ്പോൾ തമിഴിലേയ്ക്കും ചുവച് വെച്ചിരിക്കുകയാണ് നടൻ.

സുരാജിന്റെ ആദ്യ ചിത്രമാണ് വീര ധീര സൂരൻ. വിക്രമാണ് പ്രധാന വേഷത്തിലെത്തുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിൽ അഭിനയിച്ചപ്പോഴുള്ള അനുഭവങ്ങളെ കുറിച്ച് പറയുകയാണ് നടൻ. സെറ്റിലെത്തിയപ്പോൾ പത്തിരുപത് പേജ് നിറയെ ഡയലോഗ് ഉണ്ടായിരു. ഞാൻ കിളിപോയ അവസ്ഥയിലായി.

‘വീര ധീര സൂരന്റെ സെറ്റിൽ എനിക്ക് കിട്ടിയ ഏറ്റവും വലിയ പണി മധുരൈ സ്ലാങ്ങാണ്. ആ മീറ്ററിൽ ഡയലോഗ് പറയുന്നത് വലിയ പാടായിരുന്നു. സെറ്റിലെ ആദ്യ ദിവസം എനിക്ക് എസ്.ജെ. സൂര്യ സാറുമായിട്ടായിരുന്നു കോമ്പിനേഷൻ. അന്ന് രണ്ടോ മൂന്നോ ഡയലോഗ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

പടം മൊത്തം ആ ഒരു ലൈൻ ആയിരിക്കുമെന്ന് കരുതി. രണ്ടാമത്തെ ദിവസം ചെന്നപ്പോൾ പത്തിരുപത് പേജ് തന്നിട്ട് അത് മൊത്തം എന്റെ ഡയലോഗാണെന്ന് പറഞ്ഞു. ഒരുമാതിരി കിളിപോയ അവസ്ഥയിലായി. എല്ലാവരും ബിസി ആയതുകൊണ്ട് ആരോടും ഹെൽപ് ചോദിക്കാനും പറ്റിയില്ല.

അപ്പോഴാണ് ഡയറക്ടർ വന്നിട്ട് ‘സാർ ഇത് സിംഗിൾ ഷോട്ട് സീൻ, പ്രോംപ്റ്റിങ് കെടയാത്’ എന്ന് പറഞ്ഞത്. ആ സമയം അവിടന്ന് മുങ്ങാൻ തോന്നി. പൃഥ്വിരാജിനെപ്പറ്റി അപ്പോഴാണ് ഞാൻ ആലോചിച്ചത്. എത്ര പേജുള്ള ഡയലോഗ് കൊടുത്താലും ഫോട്ടോസ്റ്റാറ്റ് മെഷീനെപ്പോലെ പഠിച്ചെടുക്കും. എനിക്കൊന്നും ഒരുകാലത്തും അത് പറ്റില്ല. ഇതൊക്കെ ആണെങ്കിലും ആ സെറ്റ് നല്ല രസമുള്ള അനുഭവമായിരുന്നുവെന്നും സുരാജ് പറഞ്ഞു.

ചിറ്റയ്ക്ക് ശേഷം ചിയാൻ വിക്രമിനെ നായകനാക്കി അരുൺ കുമാർ ഒരുക്കുന്ന ചിത്രമാണ് വീര ധീര സൂരൻ. ഇത് ആദ്യമായാണ് വിക്രമും അരുൺ കുമാറും ഒരു ചിത്രത്തിനായി ഒരുമിക്കുന്നത്. മധുര, തെങ്കാശി തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം നടന്നത്. പച്ചക്കറി വിൽപ്പനക്കാരനായ ഒരു സാധാരണക്കാരനായാണ് ചിത്രത്തിൽ വിക്രമെത്തുന്നത്.

Continue Reading
You may also like...

More in News

Trending