Social Media
ഈ വിഷു കാലത്ത് താടിക്കാരനെ മിസ്സ് ചെയ്യുന്നു; പൃഥ്വിയെ കാത്തിരുന്ന് സുപ്രിയ ..
ഈ വിഷു കാലത്ത് താടിക്കാരനെ മിസ്സ് ചെയ്യുന്നു; പൃഥ്വിയെ കാത്തിരുന്ന് സുപ്രിയ ..
വിഷു ദിനത്തില്‍ പ്രിയപ്പെട്ടവന് അടുത്തില്ലാത്ത സങ്കടം പങ്കുവെച്ച് സുപ്രിയാ മേനോന്. കഴിഞ്ഞ വർഷം ഡ്രൈവിംഗ് ലൈസന്‍സ്’ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നടന്ന വിഷു ആഘോഷത്തില്‍ നിന്ന് പകര്‍ത്തിയ ചിത്രം പങ്കുവെച്ചാണ് പ്രിയതമൻ ഒപ്പമില്ലാത്തത്തിന്റെ വിഷമം പങ്കുവെച്ചത്
കഴിഞ്ഞ വിഷുവിനു എടുത്ത ചിത്രമാണിത്. ഞങ്ങളെ ഞങ്ങളാക്കിത്തീര്ക്കാന് സഹായിക്കുന്ന അനേകം കുടുംബങ്ങളുടെ ഒപ്പമാണ് അന്നത്തെ സദ്യ കഴിച്ചത്. ഈ വര്‍ഷം കൊറോണ വൈറസ്, ലോക്ക്ഡൌണ്‍ എന്നിവ കാരണം ലോകത്തിന്റെ പല കോണുകളില്‍ പെട്ടു പോയ പല കുടുംബങ്ങളെയും പോലെ തന്നെ ഞങ്ങളുടെ കുടുംബവും ഒരുമിച്ചല്ല. പ്രിയപ്പെട്ടവരുമായി എത്രയും പെട്ടെന്ന് ഒന്നിക്കാന്‍ കഴിയും എന്ന് പ്രത്യാശിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യാം.’ ഹാപ്പി വിഷു, മിസിംഗ് താടിക്കാരന്, വെയിറ്റിംഗ് ഫോര്‍ പൃഥ്വി തുടങ്ങിയ ഹാഷ്ടാഗുകളോടെ സുപ്രിയ കുറിച്ചു.
ആടുജീവിതത്തിന്റെ ഷൂട്ടിംഗിനായി ജോര്‍ദ്ദാനിലേക്ക് പോയ നടന് പൃഥ്വിരാജ് കൊറോണയുടെ പശ്ചാത്തലത്തിൽ നാട്ടിലേക്ക് തിരിച്ച് വരാൻ കഴിയാതെ അവിടെ കുടുങ്ങിയിരിക്കുകയാണ്. ഇതോടെ
പൃഥ്വി യ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഭാര്യ സുപ്രിയയും കുടുംബാംഗങ്ങളും.
സമൂഹമാധ്യമങ്ങളിൽ സുപ്രിയ പങ്കുവയ്ക്കുന്ന ഓരോ വരികളിലും പ്രതിഫലിക്കുന്നത് പൃഥ്വിരാജിനു വേണ്ടിയുള്ള കാത്തിരിപ്പാണ്.
supriya menon
