Malayalam
ഹാപ്പി സൺഡേ മമ്മ, ഈ ലോകത്തെ ഏറ്റവും ബൈസ്റ്റ് അമ്മ നിങ്ങളാണ്; സുപ്രിയക്ക് മകൾ നൽകിയ സമ്മാനം കണ്ടോ?
ഹാപ്പി സൺഡേ മമ്മ, ഈ ലോകത്തെ ഏറ്റവും ബൈസ്റ്റ് അമ്മ നിങ്ങളാണ്; സുപ്രിയക്ക് മകൾ നൽകിയ സമ്മാനം കണ്ടോ?
പൃഥ്വിരാജ് സുകുമാരന്റെയും കുടുംബത്തിന്റെയും പുതിയ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് എല്ലായിപ്പോഴും താല്പര്യമാണ്. സിനിമാതിരക്കുകള്‍ക്കിടെയിലും കുടുംബത്തിനൊപ്പമുളള വിശേഷങ്ങളും പങ്കുവെക്കാറുളള താരമാണ് നടന്.
പൃഥ്വിക്കൊപ്പം ഭാര്യ സുപ്രിയ മേനോനും മകള്‍ അലംകൃതയുമാക്കെ വാര്‍ത്തകളില്‍ നിറയാറുണ്ട്. മകളുടെ ചിത്രങ്ങൾ പങ്കുവയ്ക്കുമ്പോൾ മകളുടെ സ്വകാര്യതയെ മാനിച്ചുകൊണ്ട്, മുഖം വ്യക്തമായി കാണാത്ത രീതിയിലുള്ള ചിത്രങ്ങളാണ് ഇരുവരും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുള്ളത്.
ഇപ്പോഴിതാ ഇവരുടെ ഏക മകൾ ആലി സുപ്രിയ്ക്കായി എഴുതിയ കത്താണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.”ഹാപ്പി സൺഡേ മമ്മ, ഈ ലോകത്തെ ഏറ്റവും ബൈസ്റ്റ് അമ്മ നിങ്ങളാണ്” എന്നാണ് ആലി കുറിച്ചിരിക്കുന്നത്. ഇതിനു മുൻപും ആലിയുടെ ഇത്തരത്തിലുള്ള എഴുത്തുകൾ സുപ്രിയ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.
2011 എപ്രില്‍ 25നായിരുന്നു പൃഥ്വിരാജിന്റെയും മാധ്യമ പ്രവര്‍ത്തകയായ സുപ്രിയയുടെയും വിവാഹം. പാലക്കാട് വച്ച് വളരെ ലളിതമായ ചടങ്ങുകളോടെയാണ് വിവാഹം നടന്നത്. 2014ന് മകൾ അലംകൃത ജനിച്ചു.
പൃഥ്വി അഭിനയത്തിലും സംവിധാനത്തിലും തിളങ്ങുമ്പോള്‍ ചുരുങ്ങിയ കാലം കൊണ്ട് നിര്‍മ്മാണത്തില്‍ ശോഭിക്കാന്‍ സുപ്രിയക്കായി. പൃഥ്വിരാജ് പ്രൊഡക്ഷന്റെ അമരത്ത് സുപ്രിയയാണ്.
