Connect with us

അനാവശ്യമായ തൊടല്‍ ഇപ്പോഴും ഒരു പ്രശ്‌നമാണ്; തനിക്ക് നേരിട്ട ദുരനുഭവത്തെ കുറിച്ച് ഐശ്വര്യ ലക്ഷ്മി

Malayalam

അനാവശ്യമായ തൊടല്‍ ഇപ്പോഴും ഒരു പ്രശ്‌നമാണ്; തനിക്ക് നേരിട്ട ദുരനുഭവത്തെ കുറിച്ച് ഐശ്വര്യ ലക്ഷ്മി

അനാവശ്യമായ തൊടല്‍ ഇപ്പോഴും ഒരു പ്രശ്‌നമാണ്; തനിക്ക് നേരിട്ട ദുരനുഭവത്തെ കുറിച്ച് ഐശ്വര്യ ലക്ഷ്മി

നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരിയായി മാറിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നടി പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്.

തനിക്ക് നേരിട്ട ഒരു ദുരനുഭവത്തെക്കുറിച്ചാണ് ഐശ്വര്യ ലക്ഷ്മി പറയുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഒരാള്‍ മോശമായി സ്പര്‍ശിച്ചെന്നാണ് ഐശ്വര്യ പറയുന്നത്. ഗാര്‍ഗി എന്ന സിനിമയെക്കുറിച്ച് സംസാരിക്കവേയായിരുന്നു നടിയുടെ തുറന്നുപറച്ചില്‍. എല്ലാ സ്ത്രീകളുടെയും ജീവിതത്തില്‍ അനാവശ്യമായ സ്പര്‍ശനം ഉണ്ടായിട്ടുണ്ടാവും. ചെറുപ്പത്തില്‍ ഗുരുവായൂര്‍ അമ്പലത്തില്‍ വെച്ച് ഇങ്ങനെ ഒരു സംഭവം എനിക്കും ഉണ്ടായി.

അനാവശ്യമായ തൊടല്‍ ഇപ്പോഴും ഒരു പ്രശ്‌നമാണ്. ഇപ്പോഴും നമ്മളതിലൂടെ കടന്ന് പോവുന്നു. കോയമ്പത്തൂരില്‍ വെച്ച് പ്രൊമോഷന്‍ നടന്നപ്പോഴും അങ്ങനെ സംഭവിച്ചു. ഇപ്പോള്‍ ഞാനങ്ങനെ എന്തെങ്കിലും വന്നാല്‍ പ്രതികരിക്കും. എന്നാല്‍ ചെറിയ വയസ്സില്‍ നമുക്ക് അതിനെക്കുറിച്ച് അറിയില്ല. അന്ന് ഗുരുവായൂര്‍ അമ്പലത്തില്‍ ഞാന്‍ മഞ്ഞയില്‍ സ്‌ട്രോബറി പ്രിന്റുകള്‍ ഉള്ള ഉടുപ്പായിരുന്നു ഞാന്‍ ധരിച്ചത്’

‘ഞാനത് ഇപ്പോഴും ഓര്‍ക്കുന്നു. ഈ സാഹചര്യം മാറുമോ എന്ന് എനിക്കറിയില്ല. പക്ഷെ ഇത്തരം സിനിമകള്‍ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കും. ഇത്തരം സാഹചര്യങ്ങളിലൂടെ കടന്ന് പോവുന്നവരുടെ മാനസിക സംഘര്‍ഷങ്ങള്‍ ചര്‍ച്ചയാവണം. ഇപ്പോള്‍ ഞാന്‍ കൂടുതലായും ധരിക്കുന്ന കളര്‍ മഞ്ഞയാണ്. എന്നോ ഞാനാ സംഭവത്തെ ഓവര്‍കം ചെയ്തതാണ്. പക്ഷെ മഞ്ഞ നിറമുള്ള വസ്ത്രം ധരിച്ചാല്‍ മോശമായെന്തെങ്കിലും നടക്കുമെന്ന് ഞാന്‍ കരുതിയിരുന്നു, എന്നും ഐശ്വര്യ ലക്ഷ്മി കൂട്ടിച്ചേര്‍ത്തു.

More in Malayalam

Trending

Recent

To Top