Malayalam Breaking News
ഇനി സണ്ണി ലിയോണിനൊപ്പം സെൽഫിയെടുക്കാൻ വളരെ എളുപ്പം !!!
ഇനി സണ്ണി ലിയോണിനൊപ്പം സെൽഫിയെടുക്കാൻ വളരെ എളുപ്പം !!!
By
ഇനി സണ്ണി ലിയോണിനൊപ്പം സെൽഫിയെടുക്കാൻ വളരെ എളുപ്പം !!!
ലോകമെമ്പാടുമുള്ള ആരാധകർക്ക് പ്രിയപ്പെട്ട താരമാണ് സണ്ണി ലിയോൺ . സണ്ണി ലിയോണെവിടെ ചെന്നാലും അവിടെ ആളുകളുടെ പ്രവാഹമാണ്. കൊച്ചിയിൽ സണ്ണി ലിയോൺ വന്നപ്പോഴുള്ള തിരക്ക് മലയാളികൾ മറന്നിട്ടില്ല. സണ്ണിയെ കാണാനും ഒപ്പം നിന്നൊരു ഫോട്ടോയെടുക്കാനും തിക്കും തിരക്കുമാണ്. എന്നാൽ ഇനി അതിനു ബുദ്ധിമുട്ടില്ല.
ഡല്‍ഹിയിലെ മാഡം ടുസ്സാഡ്സ് മ്യൂസിയത്തില്‍ സണ്ണിയുടെ അതിമനോഹരമായ മെഴുകു പ്രതിമയാണ് പണികഴിപ്പിച്ചിരിക്കുകയാണ്. ഡല്‍ഹിയിലെ മാഡം ടുസ്സാഡ്സ്സ് മ്യൂസിയത്തില്‍ ചൊവ്വാഴ്ച്ച സണ്ണി തന്നെയാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. ബോളിവുഡ് താരങ്ങളായ അമിതാബ് ബച്ചന്, ഷാരുഖ് ഖാന് ഹൃത്വിക്ക് റോഷന്, സല്മാന് ഖാന്, മാധുരി ദീക്ഷിത്, ഐശ്വര്യ റായി ബച്ചന്, കരീന കപൂര്‍, ക്രിക്കറ്റ് താരം വീരാട് കോലി, അനില്‍ കപൂര്‍ എന്നിവരുടെ പ്രതിമകള്‍ക്ക് ഒപ്പമാണ് സണ്ണിയുടെ പ്രതിമയും ഇടം പിടിച്ചിരിുക്കന്നത്.
“മറക്കാനാവാത്ത അനുഭവമാണിത്. എനിക്ക് വളരെയധികം സന്തോഷമുണ്ട്. നിരവധി പേര് കഠിനാധ്വാനം ചെയ്തിട്ടാണ് മനോഹരമായ രീതിയില്‍ ഈ പ്രതിമ ഒരുക്കിയിരിക്കുന്നത്. അവരുടെ അധ്വാനത്തെ ഞാന്‍ പ്രശംസിക്കുന്നു. എന്നെ തിരെഞ്ഞെടുത്തത് ഒരു അംഗീകാരമായിട്ടാണ് കാണുന്നത്.” പ്രതിമ അനാച്ഛാദനം ചെയ്തു കൊണ്ടു സണ്ണി ലിയോണ്‍ പറഞ്ഞു.
സണ്ണിയുടെ ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറും പ്രതിമയുടെ ഭംഗിയില്‍ സന്തുഷ്ടനാണ്. ഇരുവരും പ്രതിമയ്ക്കൊപ്പം സെല്‍ഫിയെടുത്തും മറ്റും സന്തോഷം പങ്കിട്ടു.ലണ്ടനില്‍ നിന്നുമെത്തിയ വിദഗ്ദ സംഘം സണ്ണിയുടെ അളവുകള്‍ എടുത്ത ശേഷമാണ് പ്രതിമയുടെ നിര്‍മമ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ജനുവരിയിലാണ് പ്രതിമയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.
sunny leones wax statue
