സ്വകാര്യതയ്ക്ക് വലിയ പ്രാധാന്യം നല്കുന്ന ഒരാളാണ് നടന് സണ്ണി ഡിയോള്‍. മാധ്യമങ്ങള്‍ക്ക് പോലും വളരെ ചുരുക്കമായാണ് അദ്ദേഹം അഭിമുഖങ്ങള്‍ നല്‍കുന്നത്. ഇപ്പോഴിതാ തന്റെ മകന്റെ വിവാഹ ദിവസം ബന്ധുക്കളില്‍ ചിലരോട് രൂക്ഷമായി പെരുമാറേണ്ടി വന്നതിന്റെ കാരണം തുറന്നു പറയുകയാണ് താരം.
ചടങ്ങിനെത്തിയ ബന്ധുക്കളില്‍ ചിലര്‍ വിഡിയോയും ചിത്രങ്ങളും എടുത്ത് സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുന്നത് കണ്ടപ്പോള്‍ ദേഷ്യം നിയന്ത്രിക്കാനായില്ലെന്ന് താരം പറഞ്ഞു. ‘നിങ്ങള്‍ക്ക് നാണമില്ലേ?’ എന്ന് അവരോട് ചോദിക്കേണ്ടി വന്നു എന്നും താരം കൂട്ടിച്ചേര്‍ത്തു.
ഇക്കഴിഞ്ഞ ജൂണിലായിരുന്നു കരണ്‍ ഡിയോളും ദൃശ്യ ആചാര്യയും വിവാഹിതരാകുന്നത്. വിവാഹത്തിന്റെ വിഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ‘കുറച്ചു പേരെ നിയന്ത്രിച്ചു. എന്നാല്‍ ചടങ്ങില്‍ വന്ന എല്ലാവരും ഇതുതന്നെയാണ് ചെയ്യുന്നത് എന്ന് കണ്ടപ്പോള്‍ എന്തെങ്കിലും ആകട്ടെ എന്ന് കരുതി ഒന്നും പറയാന്‍ പോയില്ല’ താരം പറഞ്ഞു.
മറ്റുള്ളവരുടെ വികാരത്തെ ബഹുമാനിക്കാത്ത അജ്ഞാതര്‍ ഉപയോഗിക്കുന്നതാണ് സമൂഹമാധ്യമങ്ങള്‍. സമൂഹമാധ്യമങ്ങള്‍ വന്നതോടെ ജോലിയില്ലാത്തവര്‍ക്ക് ഒരു ആയുധം കിട്ടിയപോലെയാണ്. അവര്‍ക്ക് എന്തും പറയാം. മറ്റുള്ളവരെ അത് വേദനിപ്പിക്കുമോ എന്നുപോലും അവര്‍ ചിന്തിക്കില്ലെന്നും താരം കുറ്റപ്പെടുത്തി. പിന്നീട് കരണ്‍ ഡിയോള്‍ ചടങ്ങുകളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്. എന്നും...
ബോളിവുഡിന്റെ പ്രിയ താരമാണ് ആമിർ ഖാൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുമുണ്ട്. ഇപ്പോഴിതാ തന്റെ വ്യക്ത ജീവിതത്തെ കുറിച്ച്...
ബോളുവുഡിൽ നിരവധി ആരാധകരുള്ള നടിയാണ് ദീപിക പദുകോൺ. ഇപ്പോഴിതാ പ്രശസ്തമായ ഹോളിവുഡിന്റെ ‘വാക്ക് ഓഫ് ഫെയിമി’ൽ ദീപികയ്ക്ക് ആദരം ലഭിച്ചിരിക്കുകയാണ്. സിനിമ,...
ഇന്നും ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് ആമിർ ഖാൻ. സോഷ്യൽ മീഡിയയിലെല്ലാം അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കുറേയധികം...