Bollywood
കിടക്കയിൽ നിന്ന് വീണ് പരിക്കേറ്റിട്ടും കസേരയിൽ നിന്ന് വഴുതി വീണിട്ടുമൊന്നും പാഠം പഠിച്ചില്ല; ഹൃത്വിക് റോഷന്റെ സഹോദരി
കിടക്കയിൽ നിന്ന് വീണ് പരിക്കേറ്റിട്ടും കസേരയിൽ നിന്ന് വഴുതി വീണിട്ടുമൊന്നും പാഠം പഠിച്ചില്ല; ഹൃത്വിക് റോഷന്റെ സഹോദരി
ബോളിവുഡ് പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടൻ ഹൃത്വിക് റോഷന്റെ സഹോദരി സുനൈന റോഷൻ. അമിത മദ്യപാനിയായിരു്നനു താനെന്നാണ് സുനൈന പറയുന്നത്. അമിത മദ്യപാനം കാരണം താൻ കഴിഞ്ഞ ദിവസം നടന്ന കാര്യങ്ങൾ പോലും മറന്നിരുന്നുവെന്നും പലവട്ടം കുടിച്ച് വീണിട്ടും താൻ പാഠം പഠിച്ചിരുന്നില്ലെന്നും സുനൈന പറയുന്നു.
വൈകാരികമായി ദുർബലപ്പെട്ടു പോകുന്ന അവസ്ഥയായിരുന്നു. ആ അവസ്ഥയിൽ മദ്യമായിരുന്നു എനിക്ക് താങ്ങായി ഉണ്ടായിരുന്നത്. മദ്യം ഒരു മോശം കാര്യമല്ല. പക്ഷേ, ആൽക്കഹോളിസം എന്നത് മദ്യപാനത്തിന് മേൽ നിയന്ത്രണം വരുത്താൻ കഴിയാത്ത അവസ്ഥയാണ്. ഞാൻ മദ്യപിച്ചുകൊണ്ടേയിരുന്നു.
എന്റെ ജീവിതത്തിലെ ഏറ്റവും മോശമായ ഘട്ടമായിരുന്നു അതെന്ന് എനിക്കറിയാം. ദിവസം മുഴുവൻ മദ്യപിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയിലെത്തി. കിടക്കയിൽ നിന്ന് വീണ് പരിക്കേറ്റിട്ടും കസേരയിൽ നിന്ന് വഴുതി വീണിട്ടുമൊന്നും പാഠം പഠിച്ചില്ല. പക്ഷേ, ദിവസവും എഴുന്നേൽക്കുമ്പോൾ ഉത്കണ്ഠ, പരിഭ്രാന്തി എന്നിവ അനുഭവപ്പെടാൻ തുടങ്ങി.
അങ്ങനെ ആ ദിവസം ഒന്നും ചെയ്യാൻ ഊർജമില്ലാത്ത അവസ്ഥയിലെത്തും. നന്നായിരിക്കാൻ ആഗ്രഹമില്ലാതെ വരുമ്പോൾ വീണ്ടും കുടിക്കാൻ തുടങ്ങും. തലേദിവസം ചെയ്തതും പറഞ്ഞതുമൊക്കെ മറന്നുപോകാൻ തുടങ്ങി. ഈ അവസ്ഥയിൽ മാതാപിതാക്കൾക്കും വിഷമമുണ്ടായിരുന്നു. മദ്യപാനം നിർത്താൻ പലവഴികൾ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
ഒടുക്കം ക്രെഡിറ്റ് കാർഡുകൾ പിടിച്ചുവാങ്ങി, സാമ്പത്തിക സഹായം വെട്ടിച്ചുരുക്കുകയും ചെയ്തു. കൂടാതെ മദ്യപരായ സുഹൃത്തുക്കളിൽ നിന്നും അകറ്റി. ഒരു ഘട്ടത്തിൽ തിരിച്ചറിവ് വന്ന് ഇതിൽ നിന്ന് മോചനത്തിനായി വഴിതേടി. ഈ അവസ്ഥയിൽനിന്ന് എനിക്ക് പുറത്തുകടക്കണമെന്ന് മാതാപിതാക്കളെ അറിയിച്ചു.
അതിനായി ഒരു റീഹാബിലിറ്റേഷൻ കേന്ദ്രം കണ്ടെത്തിത്തരണമെന്നും അവരോട് അഭ്യർഥിച്ചു. പക്ഷേ, ഒടുക്കം സ്വയം നിയന്ത്രിക്കാൻ തീരുമാനിക്കുകയായിരുന്നു. 28 ദിവസം മദ്യപിക്കില്ലെന്ന് ശപഥം ചെയ്യുകയും അതിൽ വിജയിക്കുകയും ചെയ്തു. അങ്ങനെ ആൽക്കഹോളിസത്തിൽ നിന്നും പതിയെ പതിയെ മോചനം നേടി. ഇത് ഹൃത്വിക് റോഷൻ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളെ സന്തോഷിപ്പിച്ചുവെന്നും സുനൈന പറയുന്നു.
