News
നടി സുമലതയ്ക്ക് കോവിഡ് 19
നടി സുമലതയ്ക്ക് കോവിഡ് 19
Published on
ലോക്സഭാംഗവും നടിയുമായ സുമതല അംബരീഷിന് കോവിഡ് സ്ഥിരീകരിച്ചു. പരിശോധനാ ഫലം പോസിറ്റീവാണെന്ന് നടി തന്നെയാണ് ഫെയ്സ്ബുക്ക് പേജിലൂടെ അറിയിച്ചത്. ഡോക്ടറുടെ നിർദേശപ്രകാരം ഹോം ക്വാറന്റൈനിൽ പോകാൻ തീരുമാനിച്ചിരിക്കുകയാണെന്നും സുമലത വ്യക്തമാക്കി.
താനുമായി സമ്പർക്കം പുലർത്തിയ ആർക്കെങ്കിലും ഏതെങ്കിലും രീതിയിലുള്ള രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് തന്നെ പരിശോധന നടത്തണമെന്നും അവർ പറഞ്ഞു. ജൂലൈ നാലിന് തലവേദനയും തൊണ്ടവേദനയും അനുഭവപെട്ടതിനെ തുടര്‍ന്നായിരുന്നു ഇവർ ഡോക്ടറെ സമീപിച്ചതെന്നാണ് റിപ്പോർട്ട്. തുടര്‍ന്ന് സ്രവം പരിശോധനയ്ക്ക് അയയ്ക്കുകയും ഇന്ന് രോഗം സ്ഥിരീകരിക്കുകയുമായിരുന്നു.
ഒരാഴ്ച മുന്‍പ് സുമലത വിധാന്‍ സൗധയില്‍ കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുമായി കൂടിക്കാഴ്ച നടത്തിയിരുന്നെന്നും റിപ്പോർട്ടുണ്ട്.
Continue Reading
You may also like...
Related Topics:sumathala
