Malayalam
കാവ്യയുടെ ഉറ്റ സുഹൃത്ത്, വീണ്ടും സിനിമയിലേയ്ക്ക് മടങ്ങി വരാന്‍ താത്പര്യമില്ല; നടി സുജ കാര്‍ത്തികയുടെ പോസ്റ്റ് വൈറല്‍
കാവ്യയുടെ ഉറ്റ സുഹൃത്ത്, വീണ്ടും സിനിമയിലേയ്ക്ക് മടങ്ങി വരാന്‍ താത്പര്യമില്ല; നടി സുജ കാര്‍ത്തികയുടെ പോസ്റ്റ് വൈറല്‍
സിനിമയില്‍ പ്രേക്ഷകര്‍ക്ക് സുപരിചിതമായ ഒരുപാട് സൗഹൃദങ്ങള്‍ ഉണ്ട്. മിക്ക താരങ്ങളും സൗഹൃദം കാത്തു സൂക്ഷിക്കുന്നവരാണ്. ഗീതു മോഹന്‍ദാസ്, പൂര്‍ണിമ, നസ്രിയ എന്നിവരെല്ലാം തന്നെ ഇപ്പോഴും സൗഹൃദം അതുപോലെ തന്ന മുന്നോട്ട് കൊണ്ടു പോകുന്നവരാണ്. ഇപ്പോള്‍ അഭിനയത്തില്‍ സജീവമല്ലെങ്കിലും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉള്ള സൗഹൃദത്തിന് കേടു പാട് ഒന്നും സംഭവിക്കാതെ മുന്നോട്ട് കൊണ്ടു പോകുകയാണ് കാവ്യ മാധവനും സുജ കാര്‍ത്തികയും.
സിനിമയില്‍ നിന്ന് ഇടവേള എടുത്തുവെങ്കിലും പ്രേക്ഷകരുമായി അടുത്തു നില്ക്കാന് സുജ ശ്രദ്ധിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങളൊക്കെ പങ്കുവയ്ക്കാറുണ്ട്. തന്റെയും കുടുംബത്തിന്റെയും ചിത്രങ്ങളൊക്കെ നടി ഇടയ്ക്ക് പോസ്റ്റ് ചെയ്യാറുണ്ട്. മെര്‍ച്ചന്റെ നേവിയില്‍ എന്‍ജിനീയറായ രാകേഷ് കൃഷ്ണയാണ് സുജയുടെ ഭര്‍ത്താവ്. രണ്ടു മക്കളാണ് ഇവര്‍ക്കുള്ളത്.
2010 ജനുവരി 31ന് ആയിരുന്നു സുജയും രാകേഷും തമ്മിലുള്ള വിവാഹം. ഇപ്പോഴിതാ സുജ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു ചിത്രവും അതിന് നല്കിയ ക്യാപ്ഷനും ശ്രദ്ധനേടുകയാണ്. രാകേഷുമായുള്ള തന്റെ 15 വര്‍ഷത്തെ ബന്ധത്തെ കുറിച്ചാണ് സുജയുടെ പോസ്റ്റ്. എന്‍ഗേജ്മെന്റ് ദിവസത്തെകുറിച്ചാണ് നടി കുറിച്ചിരിക്കുന്നത്. അഭിനയത്തില്‍ നിന്നും വിട്ടുനിന്ന സമയത്തായിരുന്നു സുജയുടെ വിവാഹം.
ആ സമയത്തും പൂര്‍ണമായും പഠനത്തിലായിരുന്നു താരത്തിന്റെ ശ്രദ്ധ. അതോടെ നിരവധി നേട്ടങ്ങളാണ് നടിയെ തേടിയെത്തിയത്. കുസാറ്റില്‍ നിന്ന് പിഎച്ച്ഡി നേടിയ സുജയ്ക്ക് ആംസ്റ്റര്‍ഡാം യൂണിവേഴ്സിറ്റിയില്‍ നിന്ന് റിസര്‍ച്ച് സര്‍ട്ടിഫിക്കറ്റും ലഭിച്ചിരുന്നു. നിലവില്‍ ഹോംഗ് കോങ്ങ് യൂണിവേഴ്സിറ്റിയില്‍ അധ്യാപികയായി ജോലി ചെയ്യുകയാണ് താരം. നേരത്തെ സിനിമ വിട്ട് പഠനത്തിലേക്ക് പോകാനുണ്ടായ കാരണത്തെ കുറിച്ച് സുജ മനസുതുറന്നിരുന്നു.
വീട്ടില്‍ പഠനം എല്ലാവര്ക്കും ഒരു വട്ടാണ്. അച്ഛന് ഡോ. സുന്ദരേശന്, അമ്മ ഡോ. ചന്ദ്രിക, രണ്ടുപേര്‍ക്കും ഡോക്ടറേറ്റുണ്ട്. അവരുടെ പഠനശീലം തന്നെ തനിക്കും കിട്ടി. എല്ലാക്കാലത്തും സിനിമയില്‍ തുടരാന്‍ കഴിയില്ലെന്ന് അറിയാമായിരുന്നു അതുകൊണ്ടാണ് പഠനത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചത്. വീണ്ടും സിനിമയിലേക്ക് മടങ്ങി വരാന്‍ താത്പര്യമില്ല. സ്റ്റേജില്‍ എന്തെങ്കിലുമൊക്കെ അവതരിപ്പിക്കാന്‍ ഇഷ്ടമാണ് എന്നാണ് മുന്‍പൊരിക്കല്‍ ഒരു അഭിമുഖത്തില്‍ സുജ പറഞ്ഞത്.
നടി കാവ്യാ മാധവന്റെ അടുത്ത സുഹൃത്താണ് സുജ കാര്‍ത്തിക. കാവ്യയുടെ ജീവിതത്തിലെ ഓരോ പ്രതിസന്ധി ഘട്ടങ്ങളിലും സുജ കൂടെ ഉണ്ടായിരുന്നു. ആ സൗഹൃദത്തിന്റെ പേരില്‍ ഒരുപാട് പഴികളും താരത്തിന് കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. എങ്കിലും ആ സൗഹൃദം ഇന്നും കാത്തു സൂക്ഷിക്കുന്നുണ്ട് ഇരുവരും. ഇടയ്ക്ക് സുജ കാവ്യാ മാധവനൊപ്പമുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചെത്താറുണ്ട്. അഭിമുഖങ്ങളിലടക്കം പലപ്പോഴും കാവ്യയെ കുറിച്ച് സുജ വാചാലയായിട്ടുണ്ട്.
2002ല്‍ പുറത്തിറങ്ങിയ മലയാളി മാമന് വണക്കം എന്ന ചിത്രത്തിലൂടെയാണ് സുജ സിനിമകളിലേയ്ക്ക് കടന്ന് വന്നത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളുടെ ഭാഗമാകാന്‍ താരത്തിനായിട്ടുണ്ട്. മാമ്പഴക്കാലം, നാട്ടുരാജാവ്, റണ്‍വേ, അച്ചനുറങ്ങാത്ത വീട്, നേരറിയാന്‍ സി.ബി.ഐ, ലോകനാഥന് ഐ.എ.എസ്, എന്നു തുടങ്ങി ഇരുപത്തിയഞ്ചോളം ചിത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്. പ്രേക്ഷകര്‍ ഇന്നും മറക്കാത്ത നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങള്‍ ചെയ്യാന്‍ സുജയ്ക്ക് ആയി. 2007ല്‍ പുറത്തിറങ്ങിയ നാദിയ കൊല്ലപ്പെട്ട രാത്രി എന്ന സിനിമയിലാണ് നടി അവസാനമായി അഭിനയിച്ചത്.
അഭിനയത്തിനു പുറമേ നല്ലൊരു നര്‍ത്തകി കൂടിയാണ് സുജ. ഏറ്റവും കൂടുതല്‍ തവണ ക്ലാസിക്കല്‍ ഡാന്‍സ് പെര്‍ഫോമന്‍സ് ചെയ്യുന്ന സമയത്ത് നൃത്തം ചെയ്തത് കൃഷ്ണ നീ ബേഗനെ എന്ന കീര്‍ത്തനത്തിനാണ്. രണ്ട് തവണ ഗുരുവായൂരപ്പന് മുന്നില്‍ ഈ കീര്ത്തനത്തിന് ചുവടുവെക്കാന്‍ കഴിഞ്ഞു. ആ നൃത്തം ചെയ്യുമ്പോള്‍ കൃഷ്ണനെ എന്റെയൊപ്പം കാണാന്‍ തന്നെ പറ്റാറുണ്ട്. അങ്ങനെ ഫീല്‍ ചെയ്തതായി ആ പെര്‍ഫോമന്‍സ് കണ്ട ചിലരും പറഞ്ഞിട്ടുണ്ട്. ഞാന്‍ പോലുമറിയാതെ എന്റെ കണ്ണുകള്‍ ആ കീര്‍ത്തനം എപ്പോള്‍ കേട്ടാലും നിറഞ്ഞ് തുളുമ്പാറുണ്ട്.
എന്നെ സംബന്ധിച്ചിടത്തോളം കൃഷ്ണന് ഒരു വികാരമാണ്, അനുഭവവും അനുഭൂതിയുമാണ്. വൈക്കത്താണ് എന്റെ ജനനം. എന്നാല്‍ വളര്‍ന്നത് എറണാകുളത്തായിരുന്നു. രണ്ടിടത്തെയും ദേശനാഥന് മഹാദേവനാണ്. ശിവഭഗവനാനോട് ബഹുമാനം കലര്‍ന്നൊരു ഭക്തിയാണെനിക്ക്. എന്റെ വൈക്കത്തപ്പാ എന്നാണ് സന്തോഷം വന്നാലും സങ്കടം വന്നാലും ഞാനെപ്പോഴും വിളിക്കാറ്. എറണാകുളത്തപ്പന് ക്ഷേത്രത്തില്‍ വച്ചായിരുന്നു എന്റെ വിവാഹം നടന്നതും. കുടുംബത്തിലുള്ളവരെല്ലാം ദൈവ ഭക്തരാണ് എന്നും സജു കുറച്ച് നാളുകള്‍ക്ക് മുമ്പ് പറഞ്ഞിരുന്നു.
