Actress
കോടീശ്വരിയായിട്ടും സുചിത്ര 37 വർഷങ്ങൾ അത് ചെയ്‌തു.. മോഹൻലാലിൻറെ അമ്മയെ ഞെട്ടിച്ച സംഭവം, കണ്ണീരിൽ നടൻ
കോടീശ്വരിയായിട്ടും സുചിത്ര 37 വർഷങ്ങൾ അത് ചെയ്‌തു.. മോഹൻലാലിൻറെ അമ്മയെ ഞെട്ടിച്ച സംഭവം, കണ്ണീരിൽ നടൻ
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന് സോഷ്യൽ മീഡിയയിൽ ആഘോഷങ്ങളുടെയും ആശംസകളുടെയും വസന്തകാലമാണ്.
1980 ൽ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലൂടെ എത്തി മലയാളികളുടെ മനസ്സിനെ കീഴടക്കാൻ മോഹൻലാൽ എന്ന നടന് അധികം കാലതാമസം ഒന്നും വേണ്ടി വന്നില്ല. മോഹൻലാലിനെ പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബത്തെയും സ്നേഹിക്കുന്നവരാണ് മലയാളികൾ. സുചിത്ര മോഹൻലാലും മലയാളികൾക്ക് ഏറെ ഇഷ്ട്ടപ്പെട്ട താരപത്നിയാണ്. കോടിശ്വരി ആണെങ്കിലും ആ താരജാഡകളൊന്നും ഇല്ലാതെയാണ് സുചിത്രയുടെ പെരുമാറ്റം.
1988 ഏപ്രിൽ 28 ന് ആയിരുന്നു മോഹൻലാൽ സുചിത്ര വിവാഹം. അന്നുമുതൽ ലാലേട്ടന്റെ നിഴലായി സുചിത്രയുണ്ട്. വീട്ടുകാര്യങ്ങൾക്ക് പുറമെ താരരാജാവ് തുടങ്ങിവച്ച ബിസിനെസ്സ് സാമ്രാജ്യങ്ങൾ നോക്കി നടത്തുന്നതിലും സുചിത്രയുടെ പങ്ക് ചെറുതല്ല.
സുചിത്ര ജനിച്ചതും വളർന്നതും സിനിമ പാരമ്പര്യമുള്ള ഒരു കുടുംബത്തിലാണ്. തമിഴ് സിനിമ നിർമാതാവ് കെ ബാലാജിയുടെ മകളാണ് സുചിത്ര. ജാതകം ചേരില്ലെന്ന കാരണത്താൽ ആദ്യം വേണ്ടെന്നു വച്ച കല്യാണാലോചന രണ്ടു വർഷങ്ങൾക്കു ശേഷം വീണ്ടും നിയോഗം പോലെ വീട്ടുകാർ നടത്തികൊടുക്കുകയായിരുന്നു. വീട്ടുകാർ പറഞ്ഞുറപ്പിച്ച വിവാഹമായിരുന്നെങ്കിലും വിവാഹത്തിനു മുൻപേ സുചിത്ര മോഹൻലാലിന്റെ ആരാധികയായിരുന്നുവെന്ന കാര്യം ഒരിക്കൽ സുചിത്രയുടെ സഹോദരൻ സുരേഷ് ബാലാജി തന്നെ വെളിപ്പെടുത്തിയിരുന്നു.
ഇപ്പോഴിതാ 1988 ൽ വിവാഹിതരായ മോഹൻലാലും സുചിത്രയും ഇന്ന് അവരുടെ മുപ്പത്തിയേഴാം വിവാഹ വാർഷികം ആഘോഷിക്കുകയാണ്. വിവാഹ വാർഷിക ആശംസകൾ, പ്രിയപ്പെട്ട സുചി. എന്നും നിന്നോട് നന്ദിയുള്ളവനാണ്, എന്നും നിന്റേത്…’ എന്നുമാണ് സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ച ചിത്രത്തിന് അടിക്കുറിപ്പായി മോഹൻലാൽ കൊടുത്തിരിക്കുന്നത്.
ജാതകം ചേരില്ലെന്ന കാരണത്താൽ ആദ്യം വേണ്ടെന്നു വച്ച കല്യാണാലോചന രണ്ടു വർഷങ്ങൾക്കു ശേഷം വീണ്ടും നിയോഗം പോലെ വീട്ടുകാർ നടത്തികൊടുക്കുകയായിരുന്നു. വീട്ടുകാർ പറഞ്ഞുറപ്പിച്ച വിവാഹമായിരുന്നെങ്കിലും വിവാഹത്തിനു മുൻപേ സുചിത്ര മോഹൻലാലിന്റെ ആരാധികയായിരുന്നുവെന്ന കാര്യം ഒരിക്കൽ സുചിത്രയുടെ സഹോദരൻ സുരേഷ് ബാലാജി തന്നെ വെളിപ്പെടുത്തിയിരുന്നു.
സിനിമയിലൂടെ തന്നെയായിരുന്നു മോഹൻലാൽ സുചിത്രയുടെ മനസ്സ് കീഴടക്കിയതും. പിന്നീട് ഇരുവരും പ്രണയത്തിലാവുകയും തുടർന്ന് കത്തുകൾ എഴുതുകയും ചെയ്തിരുന്നു. പിന്നീടായിരുന്നു സുചിത്രയുടെ ഇഷ്ടം മനസ്സിലാക്കിയതെന്നാണ് സുരേഷ് ബാലാജി പറഞ്ഞിരുന്നത്. എന്നാൽ ഇരുവരുടെയും വിവാഹത്തിന് മുൻപ് ജാതകം നോക്കിയപ്പോൾ അത് ചേരില്ലായിരുന്നു എന്നായിരുന്നു എന്നായിരുന്നു ജ്യോത്സ്യന്റെ പ്രവചനം.
പിന്നീട് രണ്ട് വർഷങ്ങൾക്ക് ശേഷം മറ്റൊരു ജോത്സ്യനെ കാണിച്ചപ്പോൾ പ്രശ്‌നങ്ങളൊന്നും ഇല്ല എന്നായിരുന്നു അത്രേ പറഞ്ഞത്. തിക്കുരിശ്ശിയായിരുന്നു മോഹൻലാലിന്റെയും സുചിത്രയുടെയും പ്രണയത്തെക്കുറിച്ച് ആദ്യം വെളിപ്പെടുത്തിയത്. മോഹൻലാലിനെ വില്ലനായി കാണാൻ തനിക്ക് ഇഷ്ടമല്ല എന്ന് സുചിത്ര മുൻപ് ഒരിക്കൽ പറഞ്ഞിരുന്നു. വില്ലനായി എത്തിയപ്പോൾ അദ്ദേഹത്തോട് വെറുപ്പ് തോന്നിയിരുന്നു. എന്നാൽ അഭിനേതാവ് എന്ന നിലയിൽ അത് അദ്ദേഹത്തിന്റെ കഴിവായിരുന്നു. എന്റെ മാമാട്ടിക്കുട്ടി അമ്മയ്ക്ക് എന്ന ചിത്രം മുതലാണ് അദ്ദേഹത്തെ താൻ ഇഷ്ടപ്പെട്ടു തുടങ്ങിയത് എന്നും സുചിത്ര വെളിപ്പെടുത്തിയിരുന്നു.
അതേസമയമ് ജീവിതം തുടങ്ങുന്ന വേളയിൽ ലാലിനേക്കാൾ സമ്പാദ്യത്തിൽ മുൻപിൽ ആയിരുന്നു സുചിത്ര . മക്കളുടെ എല്ലാ കാര്യങ്ങളും നോക്കി കുടുംബത്തിന്റെ കാര്യങ്ങൾ ലാലേട്ടൻ ഇല്ലാത്ത സമയത്തും നോക്കി നടത്തിയതും ഇപ്പോൾ നടത്തുന്നതും സുചിത്രയാണ്. മാത്രമല്ല മുപ്പത്തിയേഴു വർഷമായി ലാലിൻറെ ഓരോ വളർച്ചാ ഘട്ടത്തിലും നെടും തൂണായി നില്കുന്നത് പ്രിയ ഭാര്യ സുചിത്രയാണ്. ലാലിൻറെ അമ്മ വയ്യാതെ കിടന്നപ്പോഴും എല്ലാ കാര്യങ്ങളും നോക്കിയതും സുചിത്ര ആയിരുന്നു.
