Connect with us

അയാള്‍ എല്ലാ പരിധികളും ലംഘിച്ചു: എല്ലാം ചെയ്തത് ഹാക്കർ; വീണ്ടും വെളിപ്പെടുത്തലുമായി സുചിത്ര..

Malayalam Breaking News

അയാള്‍ എല്ലാ പരിധികളും ലംഘിച്ചു: എല്ലാം ചെയ്തത് ഹാക്കർ; വീണ്ടും വെളിപ്പെടുത്തലുമായി സുചിത്ര..

അയാള്‍ എല്ലാ പരിധികളും ലംഘിച്ചു: എല്ലാം ചെയ്തത് ഹാക്കർ; വീണ്ടും വെളിപ്പെടുത്തലുമായി സുചിത്ര..

തെന്നിന്ത്യന്‍ സിനിമാലോകത്തെ ഒന്നടങ്കം പിടിച്ചു കുളിക്കിയ സംഭവമായിരുന്നു സുചി ലീക്ക്സ്. ഗായികയും റേഡിയോ ജോക്കിയുമായ സുചിത്ര 2017-ല്‍ തമിഴ് സിനിമയില്‍ വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. സുചി ലീക്ക്സ് എന്ന ഹാഷ് ടാഗോടെ സുചിത്രയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍നിന്ന് സെലിബ്രിറ്റികളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോയും പുറത്തായത് വൻ വിവാദമാണ് സൃഷ്ടിച്ചത്.

തമിഴ്, മലയാളം, തെലുങ്ക് തുടങ്ങി സൗത്ത് ഇന്ത്യയിലെ പല ഇന്‍ഡസ്ട്രികളെയും സുചി ലീക്ക്സ് ഒന്നടങ്കം പിടിച്ച് കുലുക്കി. താരങ്ങളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോസുമായിരുന്നു ട്വിറ്ററിലൂടെ പുറത്ത് വന്നത്. പല താരങ്ങളുടെയും ഹോട്ട് ചിത്രങ്ങളും വീഡിയോയും സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞൊഴുകി.

നടിമാരായ ആന്‍ഡ്രിയ, തൃഷ, ഹന്‍സിക, ചിന്‍മയി, അനിരുദ്ധ്, അമല പോള്‍, സാമന്ത, ചിമ്പു, ചാര്‍മി, നയന്‍താര, എന്നിങ്ങനെ തെന്നിന്ത്യന്‍ സിനിമാലോകത്തെ മുന്‍നിര താരങ്ങളരുടെയെല്ലാം ദൃശ്യങ്ങളായിരുന്നു പുറത്ത് വന്നത്. ഇതോടെ സുചിത്ര കാര്‍ത്തിക്ക് എന്ന പേര് എല്ലാവരെയും ഞെട്ടിച്ച് കൊണ്ടിരുന്നു.

വന്‍ വിവാദമായി മാറിയെങ്കിലും താരങ്ങളുടെ ദൃശ്യങ്ങള്‍ പുറത്ത് വന്ന് കൊണ്ടേ ഇരുന്നു.

സുചിത്രയുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും അവര്‍ വലിയ മാനസിക സംഘര്‍ഷം അനുഭവിക്കുകയാണെന്നും വ്യക്തമാക്കി മുന്‍ ഭര്‍ത്താവ് കാര്‍ത്തിക് രംഗത്ത് വന്നുവെങ്കിലും ദുരൂഹതകള്‍ മാറിയില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം സംഭവത്തില്‍ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് സുചിത്ര.

‘ഞാന്‍ ഒരുപാട് ബഹുമാനിക്കുന്ന നടനാണ് ധനുഷ്. തമിഴ്നാട്ടിലെ ഏറ്റവും മികച്ച ഒരു നടന്‍. അടുത്തിടെ അസുരന്‍ എന്ന ചിത്രം ഞാന്‍ കണ്ടിരുന്നു. അതില്‍ എത്ര മനോഹരമായ പ്രകടനമാണ് അദ്ദേഹം കാഴ്ച വച്ചിരിക്കുന്നത്. എത്ര നീചമായാണ് ഹാക്കര്‍ എന്റെ പേരില്‍ അദ്ദേഹത്തിനെതിരെ ആരോപണമുയര്‍ത്തിയത്. ധനുഷ്, അനിരുദ്ധ് എന്നിവര്‍ എന്നെ ബലാത്സംഗം ചെയ്തു എന്നൊക്കെയാണ് അയാള്‍ എഴുതിയത്. യഥാര്‍ഥത്തില്‍ അങ്ങനെ സംഭവിച്ചാല്‍ എന്നെപ്പോലൊരു സ്ത്രീ ട്വിറ്ററില്‍ എഴുതുകയില്ല. സംഭവിച്ച ഉടന്‍ തന്നെ തക്കതായ നടപടികള്‍ സ്വീകരിക്കുമായിരുന്നു. സിനിമയിലെ സ്വകാര്യമായ പല ദൃശ്യങ്ങളും ഹാക്കര്‍ പുറത്ത് വിട്ടു. അയാള്‍ എല്ലാ പരിധികളും ലംഘിച്ചു. ഞങ്ങള്‍ എല്ലാവരും അതിനെതിരേ കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഞാനടക്കം ഒരുപാട് പേരുടെ ജീവിതത്തെ അത് ബാധിച്ചു.’ സുചിത്ര ഒരു അഭിമുഖത്തില്‍ പറഞ്ഞു.

2017 ലായിരുന്നു സുചി ലീക്ക്സ് എന്ന പേരിലുള്ള അക്കൗണ്ട് വലിയ കോളിളക്കം സൃഷ്ടിക്കുന്നത്. നടന്‍ ധനുഷിനെതിരെയായിരുന്നു സുചിത്രയുടെ ആദ്യ ട്വീറ്റ്. ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കവെ ധനുഷിനൊപ്പം വന്ന ഒരാള്‍ തന്നെ ഉപദ്രവിച്ചെന്നും ധനുഷിന്റെ യഥാര്‍ഥ മുഖം ലോകത്തിന് മുമ്പില്‍ തുറന്ന് കാട്ടുമെന്നും സുചിത്ര വെല്ലുവിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സുചിത്രയുടെ അക്കൗണ്ടില്‍ നിന്ന് തന്നെ നിരവധി താരങ്ങളുടെ ചിത്രങ്ങളും വീഡിയോസും പുറത്ത് വന്നത്.

2017-ലെ വിവാദ സംഭവത്തിന് ശേഷം സുചിത്ര സിനിമയിലോ സാമൂഹിക മാധ്യമങ്ങളിലോ സജീവമായിരുന്നില്ല. സുചി കുക്ക്‌സ് എന്ന യുട്യൂബ് ചാനലിലൂടെ ഇപ്പോള്‍ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് സുചിത്ര. സംഗീതവും പാചകവും ഒരു പോലെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് താനെന്നും സുചിത്ര കൂട്ടിച്ചേര്‍ന്നു.

suchitra karthik

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top