Malayalam Breaking News
എന്റെ ആഗ്രഹം മറ്റൊന്നാണ്; ഇനി സീരിയലുകളിലേക്കില്ല; വെളിപ്പെടുത്തി വാനമ്പാടിയിലെ പപ്പി!
എന്റെ ആഗ്രഹം മറ്റൊന്നാണ്; ഇനി സീരിയലുകളിലേക്കില്ല; വെളിപ്പെടുത്തി വാനമ്പാടിയിലെ പപ്പി!
വാനമ്ബാടിയെന്ന ഒറ്റ സീരിയല്‍ കൊണ്ട് പ്രേക്ഷകമനസില്‍ സ്ഥാനം നേടിയെടുത്തു കഴിഞ്ഞിരിക്കുകയാണ് പപ്പി എന്ന സുചിത്ര. ഒരു കുഞ്ഞിന്റെ അമ്മയായി അഭിനയിക്കുന്നെങ്കിലും സുചിത്ര അവിവാഹിതയാണ്. വാനമ്പാടിയില്‍ പത്മിനിയെന്ന നെഗറ്റീവ് കഥാപാത്രത്തെയാണ് സുചിത്ര അവതരിപ്പിക്കുന്നത്. ഉദ്വേഗഭരിതമായ മുഹൂര്‍ത്തങ്ങളുമായാണ് പരമ്പര മുന്നേറുന്നത്. പ്ത്മിനിയെന്ന പപ്പിയുടെ ആടയാഭാരണങ്ങളും ഹെയര്‍ സ്റ്റൈലിനും സാരികളുമൊക്കെയാണ് ആരാധകര്‍ ശ്രദ്ധിക്കാറുള്ളത്. കലാരംഗത്ത് പ്രവര്‍ത്തിക്കണമെന്ന് ചെറുപ്പം മുതലേ തന്നെ ആഗ്രഹിച്ചിരുന്നുവെന്ന് താരം പറയുന്നു. നൃത്തവും സിനിമയുമായിരുന്നു അന്നേ മനസ്സില്‍ നിറഞ്ഞുനിന്നത്. ആ ലക്ഷ്യത്തിന് പിന്നാലെയായി സഞ്ചരിക്കുകയായിരുന്നു പിന്നീട്. ശക്തമായ പിന്തുണയാണ് കുടുബം നല്‍കുന്നതെന്നും സുചിത്ര പറയുന്നു.എ ഡേ വിത്ത് എ സ്റ്റാര്‍ എന്ന പരിപാടിയില്‍ പങ്കെടുത്ത് വിശേഷങ്ങള്‍ പങ്കുവെക്കുകയായിരുന്നു താരം.
പ്രണയം ഇല്ലെന്ന് പറയുന്നവര്‍ വലിയ കള്ളന്മാരാണെന്നും തനിക്ക് പ്രണയമുണ്ടായിരുന്നുവെന്നും തന്റെ ആദ്യ പ്രണയം നൃത്തത്തോടായിരുന്നുവെന്നും താരം ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി . പ്രണയത്തില്‍ ചിലര്‍ പറ്റിച്ചിട്ടുപോയിട്ടുണ്ടെന്നും ചിലരെ താനായി ഒഴിവാക്കിയിട്ടുണ്ടെന്നും , പ്രണയം വീട്ടിലറിഞ്ഞപ്പോള്‍ ചില പുകിലൊക്കെ ഉണ്ടായിട്ടുണ്ട് . കൂടാതെ, ആത്മാര്‍ത്ഥമായി പ്രണയിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും പക്ഷെ, എന്താണ് തന്റെ പ്രണയങ്ങളെല്ലാം പരാജയമാകുന്നതെന്ന് അറിയില്ലെന്നും സുചിത്ര പറയുന്നു.
ഡോക്ടർ നീന പ്രസാദിന്റെയടക്കം കീഴിൽ നൃത്തം അഭ്യസിക്കുന്ന തനിക്ക്, ഭാവിയിൽ വിപുലമായ രീതിയിൽ ഒരു നൃത്ത വിദ്യാലയം തുടങ്ങണമെന്നാണ് ആഗ്രഹമെന്ന് സുചിത്ര പറയുന്നു. എന്നാൽ ഇനി സീരിയൽ അഭിനയരംഗത്തേക്ക് ഇല്ലെന്നും താരം വ്യക്തമാക്കുന്നു. ലൈഫ് ഒന്നുമില്ലാതായി പോകുവാണെന്നും സീരിയലിൽ ഇനി താൻ അധികം ശ്രദ്ധിക്കുന്നില്ലെന്നും താരം പറയുന്നു.ഫ്യൂച്ചറിലെ കാര്യം പറയുവാണെങ്കിൽ കുറച്ചങ്ങോട്ട് പോയിക്കഴിഞ്ഞിട്ട്, ഒന്നു സെറ്റായിട്ട് എനിക്കൊരു നല്ല ഡാൻസ് സ്കൂൾ സ്റ്റാർട്ട് ചെയ്യണം.
ഇൻസ്റ്റിറ്റ്യൂട്ട് പോലെ. അഭിനയത്തിന്റെ കാര്യം പറഞ്ഞാൽ സീരിയലിൽ വലുതായിട്ട് കോൺസൻട്രേറ്റ് ചെയ്യുന്നില്ല. ജീവിതം വല്ലാണ്ടാവുകയാണ്. നമ്മുടെ ലൈഫൊക്കെ ഒന്നുമില്ലാതാവുകയാണ്. സിനിമകൾ നല്ലത് ഏതെങ്കിലും വരുവാണെങ്കിൽ സെലക്ടീവ് ആയിട്ട് ചെയ്യുമെന്നും സുചിത്ര പറയുന്നു. സൂര്യയെന്നായിരുന്നു തനിക്ക് അച്ഛനും അമ്മയും നല്കിയ പേര്. ആര്യ സെന്‍ട്രല്‍ സ്കൂളിലെ ഗായത്രി മാമാണ് തനിക്ക് പേര് നല്‍കിയതെന്ന് സുചിത്ര പറയുന്നു. എ ഡേ വിത്ത് എ സ്റ്റാര്‍ എന്ന പരിപാടിയില്‍ പങ്കെടുത്ത് വിശേഷങ്ങള്‍ പങ്കുവെക്കുകയായിരുന്നു താരം.
സഹോദരന്റെ പേര് സൂരജെന്നാണ്. ഞങ്ങള്‍ രണ്ടാളും ഒരേ നാളുകാരാണ്.ഇതുകൊണ്ടല്ലെങ്കിലും ഞങ്ങള്‍ മിക്കപ്പോഴും അടിയാണെന്ന് താരം പറയുന്നു. താന്‍ അച്ഛന് കുട്ടിയായിരുന്നുവെന്നും സുചിത്ര പറയുന്നു. കുട്ടിക്കാലം മുതലേ തന്നെ അഭിനയവും നൃത്തവും ഇഷ്ടമായിരുന്നു. ഈ മേഖലയില്‍ പ്രവര്‍ത്തിക്കാനാണ് ആഗ്രഹിച്ചത്. വ്യത്യസ്തമായ പരമ്പരകളില്‍ മാത്രമല്ല നൃത്തത്തിലും സജീവമാണ് സുചിത്ര.
SUCHITHRA NAIR
