Connect with us

യഥാർത്ഥ സുഹൃത്തുക്കൾ ആരാണെന്ന് നമ്മൾ മനസ്സിലാക്കുകയാണ് ; ചിത്രങ്ങളുമായി സുചിത്ര

serial story review

യഥാർത്ഥ സുഹൃത്തുക്കൾ ആരാണെന്ന് നമ്മൾ മനസ്സിലാക്കുകയാണ് ; ചിത്രങ്ങളുമായി സുചിത്ര

യഥാർത്ഥ സുഹൃത്തുക്കൾ ആരാണെന്ന് നമ്മൾ മനസ്സിലാക്കുകയാണ് ; ചിത്രങ്ങളുമായി സുചിത്ര

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് സുചിത്ര നായർ. പുരാണസീരിയലുകളിൽ ബാലതാരമായി കരിയർ തുടങ്ങിയ സുചിത്ര വാനമ്പാടി എന്ന ജനപ്രീയ പരമ്പരയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് സുചിത്ര. പരമ്പരയിൽ പപ്പി എന്ന കഥാപാത്രമായി എത്തിയ സുചിത്രയെ പ്രേക്ഷകർ കൂടുതൽ അടുത്തറിഞ്ഞത് ബിഗ് ബോസിൽ എത്തിയത് മുതലാണ്. ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണിലെ ശ്രദ്ധേയ മത്സരാർഥികളിൽ ഒരാളായിരുന്നു താരം. ബിഗ് ബോസിന് ശേഷം ടെലിവിഷൻ പരിപാടികളും സിനിമയുമൊക്കെയായി സജീവമായി നിൽക്കുകയാണ് സുചിത്ര.

ബിഗ് ബോസ് ഹൗസിൽ സുചിത്രയുടെ ഏറ്റവും നല്ല സുഹൃത്തുക്കളായിരുന്നു കുട്ടി അഖിലും സൂരജും. ഹൗസിൽ നിന്ന് പുറത്തെത്തിയ ശേഷവും വളരെ അടുത്ത സൗഹൃദം സൂക്ഷിക്കുന്നവരാണ് മൂവരും. ഇടയ്ക്കിടെ ഒത്തുകൂടുകയും യാത്രപോവുകയുമൊക്കെ ചെയ്യാറുണ്ട് ഇവർ. അടുത്തിടെ മൂവരും ഒന്നിച്ചുള്ള ചിത്രങ്ങളൊക്കെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ ഇവരുടെ പുതിയൊരു ചിത്രവും വൈറലാവുകയാണ്.

സുചിത്രയാണ് അഖിലിനും സൂരജിനുമൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുന്നത്. ചിത്രത്തേക്കാളേറെ സുചിത്ര അതിന് നൽകിയ ക്യാപ്‌ഷനാണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. “ഫേക്കായ സുഹൃത്തുക്കൾ നിങ്ങളെക്കുറിച്ചുള്ള ഗോസിപ്പുകൾ വിശ്വസിക്കും എന്നാൽ യഥാർത്ഥ സുഹൃത്തുക്കൾ നിങ്ങളെ നന്നായി അറിയുകയും നിങ്ങൾക്കായി നിലകൊള്ളുകയും ചെയ്യും. നമുക്ക് ഒരിക്കലും സുഹൃത്തുക്കളെ നഷ്‌ടപ്പെടുന്നില്ല, യഥാർത്ഥ സുഹൃത്തുക്കൾ ആരാണെന്ന് നമ്മൾ മനസ്സിലാക്കുകയാണ്” സുചിത്ര കുറിച്ചു.

നിരവധി പേരാണ് സുചിത്രയുടെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തുന്നത്. ‘നിങ്ങളുടെ ഫ്രണ്ട്‌ഷിപ്, അത് കാണാൻ തന്നെ ഭയങ്കര പോസറ്റീവ് വൈബ് ആണ്. എന്നും എപ്പോഴും നിങ്ങളെ മൂന്ന് പേരേയും ഹാപ്പി ആയി കാണാൻ ഇഷ്ടം. ട്രൂ ഫ്രണ്ട്ഷിപ്പ്, സീസൺ 4 ന്റെ സൗഹൃദത്തിന്റെ മുത്തുകൾ ആണ്’ എന്നാണ് ഒരു ആരാധിക കമന്റ് ചെയ്തത്. ‘നിങ്ങൾ പോളിക്കു, എന്നും ഇതുപോലെ ഹാപ്പി ആയിരിക്കാൻ കഴിയട്ടെ’, ‘ക്യാപ്‌ഷൻ വളരെ ശരിയാണ്, അനുഭവങ്ങളിൽ നിന്നാണ് പഠിക്കുക’ എന്നാണ് മറ്റു ചിലർ കമന്റ് ചെയ്തിരിക്കുന്നത്.
ബിഗ് ബോസിൽ ആയിരിക്കുമ്പോഴും അതിന് ശേഷവും സുചിത്ര അഖിൽ സൗഹൃദത്തെ സോഷ്യല്‍ മീഡിയ പ്രണയമാണെന്ന തരത്തിൽ പ്രചരിപ്പിച്ചിരുന്നു. ഇതുകാരണം ബിഗ് ബോസിന് ശേഷം സുചിത്ര അഭിമുഖങ്ങൾ ഒന്നും നൽകിയിരുന്നില്ല. അതിനിടെ അഖിലിനും സൂരജിനുമൊപ്പം മൂകാംബികയിൽ പോയത്തിന്റെ ചിത്രം പുറത്തുവന്നപ്പോൾ ഇവരുടെ വിവാഹം കഴിഞ്ഞെന്ന പ്രചരണവും നടന്നിരുന്നു. അടുത്തിടെ ബിഹൈൻഡ്വുഡ്സിന് നൽകിയ ഒരു അഭിമുഖത്തിൽ ഇതേക്കുറിച്ചെല്ലാം സുചിത്ര സംസാരിക്കുകയുണ്ടായി.നിങ്ങള്‍ക്ക് ആണ്‍സുഹൃത്തുക്കളുണ്ടാകാം. അവരുടെ കൂടെയൊന്ന് പുറത്ത് പോയാല്‍ ഉടനെ വാര്‍ത്ത വരിക കല്യാണമായി എന്നാകും. ഇപ്പോഴത്തെ കാലഘട്ടം അങ്ങനെയാണ്. ഞാന്‍ ഫേസ് ചെയ്യുന്നത് അതാണ്. ഞാനും അഖിലും, സുരജുമുണ്ടായിരുന്നു, അമ്പലത്തില്‍ പോയപ്പോള്‍ അവിടെ വച്ചായി ഞങ്ങളുടെ കല്യാണം. ഒരു രക്ഷയുമില്ല. നല്ല രണ്ട് സുഹൃത്തുക്കളെ എത്രത്തോളം വലിച്ചു കീറാന്‍ പറ്റുമോ അത്രത്തോളം വലിച്ച് കീറിയിട്ടുണ്ടെന്നാണ് സുചിത്ര പറഞ്ഞത്.

എന്ത് പറഞ്ഞാലും ഉള്‍ട്ടയാക്കും. ഒരു കൂട്ടം ആളുകള്‍ പുറത്തുണ്ട്. നമ്മള്‍ എന്ത് പറഞ്ഞാലും അവര്‍ ഉള്‍ട്ടയാക്കുമെന്നാണ് സുചിത്ര പറയുന്നത്. താന്‍ അഭിമുഖങ്ങള്‍ നല്‍കാതിരുന്നതിന്റെ കാരണവും അത് തന്നെയായിരുന്നു എന്നും സുചിത്ര അഭിമുഖത്തിൽ വ്യക്തമാക്കി. ഒരുപാട് ഫേക്ക് റിലേഷന്‍ഷിപ്പുകള്‍ ബിഗ് ബോസില്‍ വന്നിട്ടുണ്ട്. പക്ഷെ ഇപ്പോഴും റിയലായി നില്‍ക്കുന്നത് ഇവരാണെന്നും സുചിത്ര പറഞ്ഞിരുന്നു. താനും അഖിലും സൂരജും ധന്യയുമൊക്കെ ഇപ്പോഴും നല്ല കൂട്ടാണെന്നും സുചിത്ര പറഞ്ഞു.

അതേസമയം, മോഹൻലാലിനെ ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബൻ എന്ന ചിത്രത്തിൽ സുചിത്ര അഭിനയിച്ചിട്ടുണ്ട്. സുചിത്രയുടെ സിനിമാ അരങ്ങേറ്റമാണ് ഇത്. ചെറിയൊരു വേഷത്തിലാണ് താരം എത്തുന്നതെന്നാണ് വിവരം. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

More in serial story review

Trending

Recent

To Top