Connect with us

‘ഉണ്ട’ സംവിധായകനെ മച്ചാനെ എന്ന് വിളിച്ച് താരരാജാവ് ! ഇത് എളിമയുള്ളതു കൊണ്ടാണെന്ന് ആരാധകർ

Social Media

‘ഉണ്ട’ സംവിധായകനെ മച്ചാനെ എന്ന് വിളിച്ച് താരരാജാവ് ! ഇത് എളിമയുള്ളതു കൊണ്ടാണെന്ന് ആരാധകർ

‘ഉണ്ട’ സംവിധായകനെ മച്ചാനെ എന്ന് വിളിച്ച് താരരാജാവ് ! ഇത് എളിമയുള്ളതു കൊണ്ടാണെന്ന് ആരാധകർ

മെഗാസ്റ്റാർ മമ്മൂട്ടിയുടെ കരിയറിലെ വ്യത്യസ്തമായ ചിത്രങ്ങളിലൊന്നാണ് ഉണ്ട. ഈ വർഷം മമ്മൂക്കയുടെ അവസാനമായിറങ്ങിയ ചിത്രം കൂടിയാണ് ഉണ്ട. മമ്മൂട്ടി – കാലിദ് റഹ്മാൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രം പ്രഖ്യാപനം മുതൽ തന്നെ പ്രേക്ഷകർക്കിടയിൽ വളരെയേറെ ആകാംഷ ഉളവാക്കിയ ഒരു ചിത്രമാണിത് . ചിത്രത്തിന്റെ പേര് തന്നെയാണ് ഇത്രയധികം ആകാംക്ഷ സൃഷ്ടിച്ചത് . ഒടുവിൽ കാത്തിരിപ്പിന് വിരാമമിട്ട് ചിത്രം ജൂൺ 21 നു തീയറ്ററുകളിൽ എത്തി. ഈ വർഷം മമ്മൂക്കയുടെ അവസാനമായിറങ്ങിയ ചിത്രം കൂടിയാണ് ഉണ്ട .

ചിത്രം മികച്ച പ്രതികരണം നേടി തിയേറ്ററുകളിൽ ഹിറ്റായി കൊണ്ടിരിക്കുകയാണ്. എന്നാലിപ്പോഴിതാ ചിത്രത്തിന്റെ രസകരമായ മേക്കിങ് വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ . ചിത്രീകരണ സ്ഥലത്തെ രസകരമായ നിമിഷങ്ങൾ കോർത്തിണക്കി കൊണ്ടാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ഇതിൽ മമ്മൂക്ക സംവിധായകനെ മച്ചാനെ എന്നാണ് വിളിച്ചിരിക്കുന്നത് . ഇതാണിപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. മമ്മൂക്ക വളരെ എളിമയായ ആളായതുകൊണ്ടാണ് ഇങ്ങനെ വിളിക്കുന്നതെന്നാണ് ആരാധകർ പറയുന്നത്.

stardom- mammookka- social media-unda-director

More in Social Media

Trending

Recent

To Top